മണല്‍ചിത്രങ്ങള്‍...
ബസ്സില്‍കയറി ഒന്നിരുന്നത്തെ ഉള്ളൂ..ഉറക്കം മനുവിന് കൂട്ടുവന്നു,
ചിലപ്പോള്‍ മനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ചത്കൊണ്ടാവും, അവന്‍ നല്ല ഉറക്കമായി..
"പെണ്ണായി അവള്‍ ഒന്നല്ലേ ഉള്ളൂ, അയക്കുമ്പോള്‍ അല്പം നന്നായിതന്നെ അയക്കണം"...പെങ്ങള്‍ക്ക് വന്ന ആലോചന ഏകദേശം ഉറപ്പിച്ച മട്ടായപ്പോള്‍ മുതല്‍ അമ്മ പറയാന്‍ തുടങ്ങി..
നല്ല ആലോചന, പയ്യന് നല്ലൊരു ജോലി, നല്ല വീട്ടുകാര്‍.
അവര്‍ക്കും പെണ്ണിനെ നന്നായി ബോധിച്ചു..കല്യാണം എത്രയുംവേഗം വേണം അവര്‍ക്ക്.
പുതിയ വീടിന്റെ പണി മുഴുവനും തീര്‍ന്നിട്ടില്ല, മുന്‍വശം വൃത്തിയാക്കി, വേഗം പാല്കാച്ചി, താമസം തുടങ്ങി..
ഇത്ര പെട്ടെന്ന്, അവള്‍ടെ കല്യാണക്കാര്യം ശരിയാകുമെന്ന് പ്രതീക്ഷിച്ചില്ല.
"ഓരോന്ന് അതിന്റെ സമയത്ത് നടക്കും, വീടിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല" കല്യാണത്തിന് കുറച്ചു സമയം ചോദിച്ചപ്പോള്‍ പയ്യന്റെ അമ്മാവന്‍ പറഞ്ഞു..
അവസാനം നിശ്ചയം നടന്നു, ഒരു മാസത്തിനകം കല്യാണം..
മനുവിന് ഉറക്കമില്ലാത്ത നാളുകളായിരുന്നു പിന്നെ..
അച്ഛനും അമ്മയ്ക്കും പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ല, ഇടയ്ക്കിടെ കൂലിപ്പണിക്ക് പോകും. എട്ടനാനെങ്കില്‍ ചുമ്മാ നടക്കുന്നു..ഒരു ഉതരവാദിത്വവുമില്ലാതെ...
പേരിനൊരു സര്‍ക്കാര്‍ ജോലി തനിക്കു മാത്രം...
മനുവിന്റെ ശമ്പളംമുഴുവന്‍ വീടിനുവേണ്ടി തന്നെയാണ് ചിലവാക്കിയത്..
"അവനു തൊഴിലൊന്നും ഇല്ലല്ലോ, പിന്നെങ്ങനെയാ അവനോടു ചോദിക്കുക" അമ്മയുടെ സ്ഥിരം പല്ലവി..
മനുവും ഒന്നും ചോദിക്കാന്‍ പോവാറില്ല..
"മോനെ, കുറച്ചു പൈസ ഞാന്‍ ഒപ്പിച്ചിട്ടുണ്ട്. ബാകി എങ്ങനെയെങ്കിലും നീ സംഘടിപ്പിക്കണം, നിന്റെ ഏട്ടനെ നിനക്കറിയാലോ?"
മനുവിന് കാര്യങ്ങള്‍ എല്ലാം മനസ്സിലായി..ഒരു വലിയ ചുമടുകൂടി തന്റെ ചുമലില്‍ വന്നു പതിച്ചത് അവന്‍ അറിഞ്ഞു..
അറിയാവുന്നവരോടൊക്കെ, കടം മേടിച്ചു, പിന്നെ ബേങ്കില്‍ നിന്നും..
മനസ്സറിയുന്ന സുഹൃത്തുക്കളുടെ വില അവന്‍ അന്നറിഞ്ഞു..
പെങ്ങളുടെ കല്യാണം കെങ്കേമമായി കഴിഞ്ഞു..ഒരു "ഫുള്‍ ലോണ്‍" കല്യാണം..
ആരുടെ മുഖത്തും വിഷമത്തിന്റെ ഇത്തിരി ലാഞ്ചന പോലും കണ്ടില്ല, എല്ലാവരും ഉല്സാഹ തിമിര്‍പ്പില്‍...മനു ഒഴിച്ച്...
പെങ്ങള്‍ മംഗല്യവതി ആവുന്ന ശുഭ നിമിഷത്തിലും അവന്റെ മനസ്സ്......
"സല്‍ക്കാരം കൂടി വേണം മോനെ, പയ്യന്റെ കുറെ ആള്‍ക്കാര്‍ക്ക് വീട് കാണണ്ടേ"..കല്യാണത്തിന്റെ അന്ന് രാത്രി ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനമായി...
തല കുലുക്കുകയല്ലാതെ മനുവിന് മാര്‍ഗ്ഗമില്ലായിരുന്നു...
രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു..പെങ്ങള്‍ വേറെ വീട് വെച്ചു.
അതിനിടെ ഏട്ടന്റെ കല്യാണം കഴിഞ്ഞു..
പെങ്ങളുടെ കല്യാണം കഴിഞ്ഞ ഉടനെ, അവനു ജോലിക്ക് പോകാനുള്ള ബോധോദയം ഉണ്ടായി..
അച്ഛനും അമ്മയും ഏറെ ഉത്സാഹിച്ചു ആ കല്യാണവും നടത്തി..
മനുവിനാല്‍ കഴിയുന്നവ അവനും ചെയ്തു...
സുഹൃത്തുക്കളില്‍ പലരും വിവാഹിതരായപ്പോഴാണ്. മനുവും അക്കാര്യം ആലോചിക്കാന്‍ തുടങ്ങിയത്..
കുറെ പെണ്‍കുട്ടികളെ കണ്ടു..അവസാനം ഒന്ന് ഇഷ്ടപ്പെട്ടു..
വീട്ടില്‍നിന്നും എല്ലാവരും പോയിക്കണ്ടു..
"നിശ്ചയം ചെറുതായി മതി, ഓടി നടക്കാന്‍ അമ്മയ്ക്കും അച്ഛനും വയ്യ"....ചേട്ടന്റെ ആദ്യമേയുള്ള താക്കീത്.. മനു മറിച്ചൊന്നും പറഞ്ഞില്ല..
അങ്ങനെ മൂന്നുനാല്പേര്‍ മാത്രംപോയി കല്യാണം നിശ്ചയിച്ചു..
മനുവിന്റെ ഓട്ടം വീണ്ടും തുടങ്ങി..അവന്റെ കയ്യില്‍ നീക്കിയിരിപ്പോന്നും ഇല്ലായിരുന്നു..എല്ലാം ഇനി സ്വരൂപിക്കണം..
ഒരു സഹായ ഹസ്തം അവന്‍ പ്രതീക്ഷിച്ചു..
അച്ഛന്‍, അമ്മ, ചേട്ടന്‍....പക്ഷെ ആ വിഫലമായിരുന്നു ആ പ്രതീക്ഷകള്‍..
വെറുതെ ഒരു ചോദ്യമെങ്കിലും...അതും ഉണ്ടായില്ല..
അവള്‍ക്കുവേണ്ടി ഏറെ കഷ്ട്ടപ്പെട്ടതല്ലേ, തന്റെ പെങ്ങളെങ്കിലും ഒന്ന് ചോദിക്കുമെന്ന് കരുതി...കുടുംബ ജീവിതത്തിനിടയില്‍ അവള്‍ കുഞ്ഞേട്ടനെതന്നെ മറന്നുപോയി...
മനു ആകെ തകര്‍ന്നു തുടങ്ങിയിരുന്നു....
ചുമലില്‍ ഭാരവും പേറി താന്‍ താണ്ടിയ വഴികള്‍..
ഇന്ന് ആ വഴികള്‍ തന്നെ അപ്രത്യക്ഷമായിരിക്കുന്നു.
സ്വന്തവും, ബന്ധവും...
തന്റെ കാല്‍ക്കീഴിലെ മണ്ണുപോലും ഒലിച്ചുപോയത് പോലെ തോന്നി അവന്...
പക്ഷെ , ഏതോ ഒരുള്‍വിളി പോലെ അവന്റെ മനസ്സ് പറഞ്ഞു.."തളരരുത്..ഇനി നീ "ജീവിക്കണം"..
പുതിയൊരു മനുവായിരുന്നു പിന്നീടുള്ള നാളുകളില്‍...
കല്യാണം കഴിഞ്ഞു...
സ്നേഹമുള്ളവളായിരുന്നു, ലക്ഷ്മി..
തന്റെ സ്വാകാര്യ ദുഃഖങ്ങള്‍ ആദ്യദിവസം തന്നെ അവളോട് പറയാന്‍ മനു മടി കാണിച്ചില്ല..ഒരു വലിയ ഭാരം ഇറക്കി വെച്ച പ്രതീതിയായിരുന്നു, അവന്.
"ഹെലോ, സ്റേറ്റ് ബേങ്ക് സ്റ്റോപ്പ് എത്തി"...കണ്ടക്ടേര്‍ പുറത്തു തട്ടി വിളിച്ചപ്പോഴാണ് മനു ഞെട്ടി ഉണര്‍ന്നത്...
കയ്യില്‍ ലക്ഷി കൊടുത്ത ആഭരണങ്ങള്‍ അടങ്ങിയ ബെഗുമായി, ബസ്സിറങ്ങി അവന്‍ ബേങ്ക് ലക്ഷ്യമാക്കി നടന്നു...
--------------------------------------------------------------എം കെ വി-------
തികച്ചും മിക്ക കുടുംബങ്ങളിലും ഇത് ഇന്ന് നില നില്‍ക്കുന്ന്നു .മനുവിനെ പോലെ എത്രെയോ പേര്‍ ??? ............
ജീവിതം എന്നാ യാത്രയില്‍ മുനോട്ടു പോകുമ്പോള്‍ ഇടം കോലുമായി നില്‍ക്കുന്നതിനെ അതി ജീവിച്ചു മുന്നോട്ടു പോകുന്നവര്‍ ....................
ആശംസകള്‍ രാജേഷേട്ടാ ...............
നല്ല കഥ..
'ടി.പി ബാലഗോപാലന്‍ എം.എ' കണ്ടപോലത്തെ പ്രതീതി ..ഇത് പണമില്ലാത്ത എല്ലാവരുടെയും അനുഭവം തന്നെ . ഭാഗ്യത്തിന് എനിയ്ക്ക് സഹോദരങ്ങള്‍ ഇല്ല ..രക്ഷപെട്ടു. ആശംസകള്‍.. :)
nandi....ellaavarkkum..
കൊള്ളാം . നല്ല അവതരണം.
ഇത്തരത്തില്‍ എത്രയോപേര്‍.. ജീവിതം ഇങ്ങനോക്കെയാണ്.. ചിലപ്പോള്‍ എരിഞ്ഞുതീരേണ്ടിവരും.. നന്നായിരിക്കുന്നു.. അഭിനന്ദനങ്ങള്‍..
വളരെ നന്നായിരിക്കുന്നു ..എത്ര എത്ര മനുമാര്‍ ...
ഇന്നും ജീവിക്കുന്നു .....ആശംസകളോടെ ....
ഷാജി രഘുവരന്‍
രാജേഷ് ഭായ് ..
ഈ മനുവിനേ നാം എന്നും കണ്ടുമുട്ടുന്നവന്‍ തന്നെ ..
അല്ലെങ്കില്‍ കണ്ണാടിയില്‍ കാണുന്നവന്‍ തന്നെ ..
അതുമല്ലെങ്കില്‍ തൊളില്‍ കൈയിടുന്നവന്‍ ..
മുന്നില്‍ പലപ്പൊഴും വന്നുപൊകുന്ന മധ്യകുടുബംത്തിലേ
മനുമാര്‍ .. ഉള്ളിലേ വിഷമം കടിച്ചൊതുക്കി ഇന്നും ജീവിക്കുന്നു ..
അല്ലെങ്കില്‍ വീണുടഞ്ഞ് പൊകുന്നു ..
ചുമലില്‍ തന്റെ ബന്ധനങ്ങള്‍ എല്ലാം പേറി ..
പിന്നേ ഒരു ആശ്വാസ്സത്തിനായ് ഒരു വാക്ക് തേടുന്നവര്‍ ..
ബന്ധങ്ങള്‍ വെറും പാഴ്വള്ളി കെട്ടു മാത്രമാകുന്ന ജീവിതങ്ങള്‍ ..
ഹൃദയ സപര്‍ശി തന്നെ ഭായ് ..ഈ വരികള്‍
ആശംസകള്‍.. തുടരുക