എന്‍റെ യാത്ര !!
>> Monday, June 28, 2010 –
കവിത
ചെറുമഴ
കാതോരമെത്തി
പെയ്തില്ല മണ്ണിന്‍
ഗന്ധമറിഞ്ഞില്ല ഞാന്‍
ഇരുള്‍ മുറിയില്
പിറുപിറുത്തു മിന്നി -
മായുന്ന നേര്‍ത്ത
പ്രകാശത്തിന്‍ നിഴല്‍
വിളിയ്ക്കുന്നരോ
നിദ്രയിലേക്ക് മടങ്ങാന്‍
സ്വപങ്ങള്‍ വിറ്റു -
യാത്രയാകാം വിദൂരതയിലേക്ക്
മഞ്ഞും വെയിലും മാഞ്ഞു
ചന്ദ്രികയും നിന്‍ രൂപവും
അതിലേറെ നിന്‍ പ്രണയത്തിന്
മാധുര്യവും ....
ഞാനും മറന്നു
നീയും മറന്നു
നമ്മളും മറന്നു
സ്വപ്‌നങ്ങള്‍ മറന്നു
യാത്രയാകുന്നു
ഒരുനാള്‍ കേള്‍ക്കാം
നിന്‍ സ്വരവും
കണ്ണീര്‍ മഴക്കാലവും
മായുന്നു രാവുകള്‍ സന്ധ്യകള്‍ ,
നിദ്രതന്നന്ത്യ
യാത്രയ്ക്കൊരുങ്ങുന്നു ഞാന്‍ ...
രാജേഷ് നായര്‍
കാതോരമെത്തി
പെയ്തില്ല മണ്ണിന്‍
ഗന്ധമറിഞ്ഞില്ല ഞാന്‍
ഇരുള്‍ മുറിയില്
പിറുപിറുത്തു മിന്നി -
മായുന്ന നേര്‍ത്ത
പ്രകാശത്തിന്‍ നിഴല്‍
വിളിയ്ക്കുന്നരോ
നിദ്രയിലേക്ക് മടങ്ങാന്‍
സ്വപങ്ങള്‍ വിറ്റു -
യാത്രയാകാം വിദൂരതയിലേക്ക്
മഞ്ഞും വെയിലും മാഞ്ഞു
ചന്ദ്രികയും നിന്‍ രൂപവും
അതിലേറെ നിന്‍ പ്രണയത്തിന്
മാധുര്യവും ....
ഞാനും മറന്നു
നീയും മറന്നു
നമ്മളും മറന്നു
സ്വപ്‌നങ്ങള്‍ മറന്നു
യാത്രയാകുന്നു
ഒരുനാള്‍ കേള്‍ക്കാം
നിന്‍ സ്വരവും
കണ്ണീര്‍ മഴക്കാലവും
മായുന്നു രാവുകള്‍ സന്ധ്യകള്‍ ,
നിദ്രതന്നന്ത്യ
യാത്രയ്ക്കൊരുങ്ങുന്നു ഞാന്‍ ...
രാജേഷ് നായര്‍
ഇത്ര ചെറുപ്പത്തീല്‍ ഇത്ര നിരാശയോ...!!!
നന്നായി.
സൈനുക്ക.
ഞാനും മറന്നു
നീയും മറന്നു
നമ്മളും മറന്നു
സ്വപ്‌നങ്ങള്‍ മറന്നു
യാത്രയാകുന്നു
നീ മറന്നില്ല.....അവളും മറനില്ല
നിങള്‍ ഒരിക്കലും മറക്കില്ല
സ്വപ്നങ്ങളും ..
നല്ല കവിത രാജേഷ്.....
കഥയേക്കാള്‍ കവിത വഴങ്ങുന്നു
ആശംസകള്‍
രാജേഷിന്റെ കവിതകള്‍ ചിലത് വായിച്ചിട്ടുണ്ട്..പക്ഷെ എഴുത്തില്‍ ഉള്ള ഈ കുതിച്ചു ചാട്ടം ഈ കവിതയിലൂടെ തന്നെയാണ്. വായിക്കാന്‍ കണ്ണുള്ള ഏവരെയും ആകര്‍ഷിയ്ക്കുന്ന വരികള്‍ , കേള്‍ക്കാന്‍ കാത്തുള്ള ഏവരെയും ആകര്‍ഷിയ്ക്കുന്ന ലാളിത്യം. ഇത്തരത്തിലെ കവിതകള്‍ തന്നെയാണ് കൂടുതല്‍ സംവേദനക്ഷമം . കേവലപ്രണയദീനരോദനങ്ങള്‍ അല്ല കവിത . ഇതില്‍ ദാര്‍ശനികതയുണ്ട്, നൊമ്പരമുണ്ട് ...കൂടുതല്‍ എഴുതുക...ഞാന്‍ ഇതിലെ കുറ്റങ്ങള്‍ കണ്ടു പിടിയ്ക്കുന്നില്ല .എഴുത്തിന്റെ പാതയിലൂടെ അത് സ്വയം തിരുതപ്പെടെണ്ടതാണ് . എല്ലാവിധ ആശംസകളും...
തുടരുക.. എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
രാജേഷ് .....
ഈ യാത്ര എനിക്കിഷ്ട്ടമായി ..
ആശംസകളോടെ ....
ഷാജി രഘുവരന്‍
ഞാനും മറന്നു
നീയും മറന്നു
നമ്മളും മറന്നു
സ്വപ്‌നങ്ങള്‍ മറന്നു
യാത്രയാകുന്നു
yatharkorungi nilkukayano..nannayitundeto
ഒരിക്കലും മറക്കില്ല ..
ഒരിക്കലും മായില്ല ..
യാത്രക്ക് ഒരുങ്ങുന്ന മനസ്സ് പൊലും ഒരു പിന്‍ വിളിക്ക് കാതൊര്‍ക്കുന്നില്ലേ ..
മനസ്സ് ഒരിക്കലും അതില്‍ നിന്നും മുക്തി നേടില്ല ..
നിനക്കുള്ളത് നിനക്ക് തന്നെ ..
വികാരപരമായി തന്നെ പകര്‍ത്തിയിരിക്കുന്നു .. രാജേഷ് ..
കാതൊരമെത്തിയ പ്രീയ മഴ നിന്നില്‍ , നിന്നേ അലിയിപ്പിച്ച് പെയ്ത് തിമിര്‍ക്കും ..
അതില്‍ നീ നിന്റെ ദുഖങ്ങളൊക്കെയും ഒഴുക്കി കളയും ..
ആശംസകള്‍ ..
രാജേഷ്.. :) ഇഷ്ടമായി.. നല്ല ഒരു കവിത.. :)
മഞ്ഞും വെയിലും മാഞ്ഞു
ചന്ദ്രികയും നിന്‍ രൂപവും
അതിലേറെ നിന്‍ പ്രണയത്തിന്
മാധുര്യവും
ഇവയൊന്നും മായാതെ നിനക്കായ് തെളിഞ്ഞു നില്ക്കും... ആശംസകൾ...
..
നന്നായിട്ടുണ്ടെ, ഓര്‍ക്കൂട്ടില്‍ വായിച്ചിട്ടുണ്ട് :)
..
ഞാനും മറന്നു
നീയും മറന്നു
നമ്മളും മറന്നു
സ്വപ്‌നങ്ങള്‍ മറന്നു
യാത്രയാകുന്നു
നീ മറന്നില്ല.....അവളും മറനില്ല
നിങള്‍ ഒരിക്കലും മറക്കില്ല
സ്വപ്നങ്ങളും ..
നല്ല കവിത രാജേഷ്.....
ഒരു നൊമ്പരത്തിന്‍റെ ലാഞ്ചന എവിടെയോ......
ഇഷ്ടമായി.. നല്ല ഒരു കവിത