സ്വപ്നം
>> Saturday, June 26, 2010 –
കവിത
ഒരുപാടുകാലം മോഹിച്ചോരായിരം-
കനവുമായി ഞാന്‍ കടല്‍ കടന്നു.
പണമാണ് ചിന്ത,
കൂട്ടിന്നോരായിരം സ്വപ്നങ്ങളും, ഒരു നിഴല്‍ പോലെ.
കാലം കഴിയുംകണക്കെ മാറുന്നു സ്വപ്നങ്ങള്‍.
ചിലപ്പോള്‍ പുറകിലും, ഒപ്പവും മുന്പെയും.
എന്കിലുമെനിക്കാവതില്ല ,
എന്‍റെ സ്വപ്നങ്ങളെ പുല്‍കുവാന്‍.
ഇനി, എരിഞ്ഞുതീരട്ടെ ഞാന്‍ ,
ഒരു മെഴുകുതിരിനാളമായ്.
നിന്‍ സ്വപ്നമെങ്കിലും പൂവണിയട്ടെ....
ഷമല്‍ ഷുക്കൂര്‍
ഇനി, എരിഞ്ഞുതീരട്ടെ ഞാന്‍ ,
ഒരു മെഴുകുതിരിനാളമായ്.
നിന്‍ സ്വപ്നമെങ്കിലും പൂവണിയട്ടെ....
വരികള്‍ മനോഹരം ....
ആശംസകള്‍ ...തുടരുക ....
ഇനി, എരിഞ്ഞുതീരട്ടെ ഞാന്‍ ,
ഒരു മെഴുകുതിരിനാളമായ്.
നിന്‍ സ്വപ്നമെങ്കിലും പൂവണിയട്ടെ....
entha mone engane oru chintha entha vishjamam
ഇത് എന്‍റെ സ്വകാര്യ വിഷമമല്ല.. ഞാന്‍ കൂടി ഉള്‍പെടുന്ന പ്രവാസി സമൂഹത്തിന്റെ വിഷമം...
ഭായ്... ഒരുപാട് നാളുകള്‍ക്ക് ശേഷം ഭായിയുടെ ഒരു കവിത വായിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷം തോന്നുന്നു.. :) ഇനി ഇപ്പോ സ്ഥിരമായി ഇവിടെ വായിക്കാം എന്നു കരുതുന്നു.. ആശംസകള്‍ ഭായ്..
നല്ല കവിത...
മലയാളിത്തമുള്ള മനോഹരമായ കവിത.
ഇനിയും ഇതു പോലുള്ള കവിതകളും, കഥകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com
എന്കിലുമെനിക്കാവതില്ല, എന്‍റെ സ്വപ്നങ്ങളെ പുല്‍കുവാന്‍.
ഇനി, എരിഞ്ഞുതീരട്ടെ ഞാന്‍ ,
ഒരു മെഴുകുതിരിനാളമായ്.
നിന്‍ സ്വപ്നമെങ്കിലും പൂവണിയട്ടെ....
നന്നായിരിക്കുന്നു ..ആശംസകള്‍........
ജന്മമൊന്ന,തു ഹര്ഷപൂരിതം! സ്വപ്നമായവശേഷമോ -
യെന്തിനീവിധ മൂകമാത്രകളാശ്ലേഷിക്കുന്നു ജീവിതം?
സ്വയമെരിഞ്ഞു വെളിച്ചമേകുമരുണതുല്യമോയീജന്മ,-
മെങ്കിലും രക്തബന്ധകണ്ണുനീരൊപ്പാമെന്നതെന്നാമോദം
ഇനിയുമുണ്ടു സംവത്സരങ്ങള്‍ ചാഞ്ഞുറങ്ങിക്കരയുവാ, -
ണെങ്കില്‍ നല്ല വളമാട്ടെ ,പലയിച്ഛകള്‍ പൂചൊരിയട്ടെ
നല്ല സൗധമുയര്‍ത്തുവാന്‍ മണലാഴിയില്‍ മുത്തു തേടണം
നാളെ വാര്‍ദ്ധക്യശുഷ്കരൂപത്തിലെത്തുന്നേവുമോര്ക്കണേ
താങ്കളുടെ വരികളിലൂടെ കടന്നുപോയപ്പോള്‍ കുറച്ചു നാള്‍ മുന്നേ ഞാന്‍ എഴുതിയ ഈ വരികളെ ഓര്‍ത്തുപോയി...നല്ലൊരു രചന ആശംസകള്‍..
ഇനിയും പോരട്ടെ ..
ഭാവുകങ്ങള്‍...
അക്ഷരപിശാച്ചുകളെ ഒഴിവാക്കുവാൻ ,എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിക്കുവാൻ ശ്രമിക്കുമല്ലോ
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.. അക്ഷപ്പിശാച്ചുകള്‍ ഉണ്ടാവുന്നത് മനപ്പൂര്‍വമല്ല.. ടൈപ്പ് ചെയ്യുമ്പോള്‍ വരുന്ന മാറ്റങ്ങളാണ്.. എങ്കിലും അവയും കൂടി ഒഴിവാക്കാന്‍ പരിശ്രമിക്കാം.. ശ്രദ്ധയില്‍ പെടുത്തിയതിനു പ്രത്യേക നന്ദി..
good one keep it up
നല്ല കവിത...
ആശംസകള്‍!
ഇനി, എരിഞ്ഞുതീരട്ടെ ഞാന്‍ ,
ഒരു മെഴുകുതിരിനാളമായ്.
നിന്‍ സ്വപ്നമെങ്കിലും പൂവണിയട്ടെ....
ഇനി, എരിഞ്ഞുതീരട്ടെ ഞാന്‍ ,
ഒരു മെഴുകുതിരിനാളമായ്.
നിന്‍ സ്വപ്നമെങ്കിലും പൂവണിയട്ടെ....
ഷമല്‍.....പ്രവാസം അത് അറിഞ്ഞു തന്നെ
മനസ്സിലാക്കേണ്ട ഒന്നാണ് ..
വരികളിലെ പ്രവാസം കാണുന്നു
ആശംസകള്‍ ........
തീര്‍ച്ചയായും ഷാജിയേട്ടാ... പ്രവാസം അനുഭവിക്കാതെ അതിനെക്കുറിച്ച് ഒന്നും പറയാന്‍ പറ്റില്ലെന്ന് പ്രവാസിയായപ്പോള്‍ മനസ്സിലായി.. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.. എല്ലാവരുടെയും രചനകള്‍ പ്രതീക്ഷിക്കുന്നു..