മണ്ണിന്റെ മഴ ..












അണമുറിയാതേ പെയ്തൊരെന്‍ മഴ ഇന്നലെയുടെ
കാര്‍മേഘപൊലിരുണ്ടമനസ്സുകളില്‍
ഭൂമിയില്‍ വെള്ളനൂലിനാല്‍
മണ്ണിനും മഴക്കും താലികെട്ട്
നൊമ്പ് നൊറ്റിരുന്ന മണ്ണിന്റെ മാറിലേക്ക്
വര്‍ഷ കുളിരിന്റെ പ്രണയാദ്രമാം കരങ്ങള്‍
മഴതുള്ളികള്‍ പൂവിനേ തഴുകുമ്പൊള്‍
മനം വെന്ത മണ്ണിന്റെ വിഷാദഭാവം
കൊതിച്ചു വന്നൊരാ പ്രീയന്റെ മുത്തുകള്‍
കവര്‍ന്നെടുത്ത പൂവിനൊടെപ്പൊഴൊ -
മുള പൊട്ടിയ അസൂയ വിത്തിന്റെ ജനനം
കാമുക മഴയുടെ വികാരമാം തലൊടലില്‍
ഇതളറ്റ് നഗ്നയായീ പ്രണയപുഷ്പം
നിലക്കാത്ത നൃത്ത ചുവടുകളുമായീ
മണ്ണിന്റെ അന്തരാത്മാവിനേ തൊട്ടുണര്‍ത്തുന്ന
പ്രണയത്തിന്റെ നിറവും മണവുമുള്ള മഴ
ഏകാന്തതയുടെ തീച്ചൂളയില്‍ നീറുന്ന മണ്ണിനേ
വാരി പുണരുന്ന സ്നേഹാദ്രമീ മഴ
അന്ന് പെയ്ത് പൊയ വര്‍ഷദേവന്‍
മണ്ണിനുള്ളിലായ് നല്‍കിയ ഗര്‍ഭത്തിന്‍
നീര്‍ച്ചാലുകള്‍ ഇന്നിതാ അണപൊട്ടിയൊഴുകുന്നു
നിറഞ്ഞ് തൂവുന്നു ..

മഴയുടെ പ്രണയമീ മണ്ണിനേ നനക്കുമ്പൊള്‍
നനഞ്ഞ മണ്ണിനൊടിരക്കുന്നു പുഴയും കടലും
പ്രണയം പകുത്ത് നല്‍കാതേ
മടിച്ചു നില്‍ക്കുന്ന കുറുമ്പിക്ക്
ഉള്‍കൊള്ളാനാവുന്നതിനപ്പുറം
സ്നേഹം ചൊരിയുന്ന
മഴക്കുമൊണ്ടൊരു കള്ളകാമുകന്റെ
പരിവേഷം ...

ഒഴുകുന്നു പ്രണയം മണ്ണും
പുഴയും കടലും കവിഞ്ഞ്
മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് .........

Pranavam Ravikumar  – (June 24, 2010 at 2:08 AM)  

കവര്‍ന്നെടുത്ത പൂവിനൊടെപ്പൊഴൊ -
മുള പൊട്ടിയ അസൂയ വിത്തിന്റെ ജനനം!

Good thoughts!!!!

♫ Rαנєѕн Nαιя ♫  – (June 24, 2010 at 3:00 AM)  

ഒഴുകുന്നു പ്രണയം മണ്ണും
പുഴയും കടലും കവിഞ്ഞ്
മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് .........

പ്രണയം ഒഴുകട്ടെ ..........
ഇഷ്ട്ടായി ഈ വരികള്‍ റിനിയെട്ട ,,,,,,

ആശംസകള്‍ ,തുടരുക

അനില്‍ കുര്യാത്തി  – (June 24, 2010 at 5:53 AM)  

ഒഴുകുന്നു പ്രണയം മണ്ണും
പുഴയും കടലും കവിഞ്ഞ്
മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് .........

ഗോപി വെട്ടിക്കാട്ട്  – (June 24, 2010 at 7:07 AM)  

ഒഴുകുന്നു പ്രണയം മണ്ണും
പുഴയും കടലും കവിഞ്ഞ്
മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് ......

മനോഹരം........... ആശംസകള്‍

ശ്രീ  – (June 25, 2010 at 3:38 AM)  

നന്നായിട്ടുണ്ട്

reena  – (June 25, 2010 at 4:45 AM)  

കവര്‍ന്നെടുത്ത പൂവിനൊടെപ്പൊഴൊ -
മുള പൊട്ടിയ അസൂയ വിത്തിന്റെ ജനനം!


rini...veendum lalithamaya varikal...ashamasakal..

"ശ്രുതിലയം"  – (June 25, 2010 at 6:09 AM)  

വായിക്കാന്‍ കുളിര്‍മയുള്ള ഒരു കവിത...

Anonymous –   – (June 25, 2010 at 7:20 AM)  

റിനീ...കവിത വായിച്ചു... ലളിതമായ കവിത..ഇഷ്ടപ്പെട്ടു... തുടര്‍ന്നെഴുതുക.കൂട്ടുകാരാ..ഈ വേദിയെ സമ്പന്നമാക്കുക.... ആശംസകള്‍..

Reema Ajoy  – (June 26, 2010 at 12:48 AM)  

ഭൂമിയില്‍ വെള്ളനൂലിനാല്‍
മണ്ണിനും മഴക്കും താലികെട്ട്

Beautiful picturisation
ആശംസകള്‍

സരസ്സ്  – (June 27, 2010 at 12:14 PM)  

മഴയുടെ പ്രണയമീ മണ്ണിനേ നനക്കുമ്പൊള്‍
നനഞ്ഞ മണ്ണിനൊടിരക്കുന്നു പുഴയും കടലും
പ്രണയം പകുത്ത് നല്‍കാതേ
മടിച്ചു നില്‍ക്കുന്ന കുറുമ്പിക്ക്
ഉള്‍കൊള്ളാനാവുന്നതിനപ്പുറം
സ്നേഹം ചൊരിയുന്ന
മഴക്കുമൊണ്ടൊരു കള്ളകാമുകന്റെ
പരിവേഷം ...

ഒഴുകുന്നു പ്രണയം മണ്ണും
പുഴയും കടലും കവിഞ്ഞ്
മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് .........

GOOD ......

കുസുമം ആര്‍ പുന്നപ്ര  – (August 11, 2010 at 1:39 AM)  

ഒഴുകുന്നു പ്രണയം മണ്ണും
പുഴയും കടലും കവിഞ്ഞ്
മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് ........
kollam

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP