മാധ്യമപ്രവര്‍ത്തനം.



ചിത്രം : മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ .

രചന : മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ .

എടുക്കുന്നുണ്ടവര്‍
തെളിവുകള്‍
എന്നാലിവര്‍
പോലീസുകാരല്ല!

ചാര്‍ത്തുന്നുണ്ടവര്‍
കുറ്റങ്ങള്‍
എന്നാലിവര്‍
സാക്ഷികളല്ല!

പറയുന്നുണ്ടവര്‍
വിധികള്‍
എന്നാലിവര്‍
ജഡ്ജികളല്ല!

ഇറക്കുന്നുണ്ടവര്‍
പ്രസ്താവനകള്‍
എന്നാലിവര്‍
നേതാക്കളല്ല!

പായുന്നുണ്ടവര്‍
തലങ്ങും വിലങ്ങും
എന്നാലിവര്‍
ഓട്ടക്കാരുമല്ല!

തെളിവെടുപ്പും
കുറ്റംചാര്‍ത്തലും
ഈ വിധിപറച്ചിലും
പ്രസ്താവനയിറക്കലു-
മീപാച്ചിലുമെല്ലാം
റിപ്പോര്‍ട്ടിനായി മാത്രം!

ഇവര്‍ എക്സ്ക്ലൂസീവ്
റിപ്പോര്‍ട്ടിറക്കുന്നവര്‍ !

വൃത്തികെട്ടരീതിയില്‍
പാടിപ്പെരുപ്പിക്കുന്നുണ്ടവര്‍
കച്ചവട താല്പര്യവും;
സ്ഥാപിത താല്പര്യവും!

മോശമീ സാംസ്കാരിക
മലിനീകരണം!
ഭേദമീ പരിതസ്ഥിതി
മലിനീകരണം!

ഇരുതലമൂര്‍ച്ചയുള്ള
വാളുപോലെ അവ
തൂങ്ങിയാടിടുകയാണ്
ജനങ്ങള്‍ക്കുമേല്‍ !
ഇതിനുപേരോ?
മാധ്യമപ്രവര്‍ത്തനം!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ  – (June 27, 2010 at 2:08 AM)  

നിര്‍ഭയവും നിഷ്പക്ഷവും നീതിക്കുവേണ്ടി നിലകൊള്ളുന്നതുമായ മാധ്യമപ്രവര്‍ത്തനമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും മഹാത്മാഗാന്ധിയുടെ പൗത്രിയുമായ സുമിത്രാഗാന്ധി കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു.

ഗോപി വെട്ടിക്കാട്ട്  – (June 27, 2010 at 2:24 AM)  

ഇതിനുപേരോ?
മാധ്യമപ്രവര്‍ത്തനം!
ഇന്നത്തെ പക്ഷപാതപരമായ മാധ്യമപ്രവര്‍ത്ത നത്തെ തുറന്ന് കാട്ടുന്ന കവിത ..
കാലികം ..ശക്തം ..
ആശംസകള്‍ ...

Shamal S Sukoor  – (June 27, 2010 at 3:11 AM)  

അഭിനന്ദനങ്ങള്‍.. സാംസ്കാരികമായ ഉന്നമനം ലക്‌ഷ്യം വച്ചുള്ള മാധ്യമ പ്രവര്‍ത്തനം ഇനി ഉണ്ടാവുമോ എന്ന് തന്നെ സംശയം.. കാലിക പ്രസക്തമായ ഇത്തരം രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

അനില്‍ കുര്യാത്തി  – (June 27, 2010 at 3:33 AM)  

മാധ്യമ പ്രവര്‍ത്തനത്തിന്റെ അതി നൂതനമായ കാപട്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന നല്ലൊരു കവിത,.. മാധ്യമധര്മം കച്ചവടവല്‍ക്കരിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഈ വരികളുടെ പ്രസക്തി വളരെ വലുതാണ്‌ കവിയുടെ ഈ വിപ്ലവാത്മകമായ ചിന്തകളെ സലൂട്ട്‌ ചെയ്യുന്നു ,..

ആശംസകളോടെ

അനില്‍ കുര്യാത്തി

Manoraj  – (June 27, 2010 at 4:20 AM)  

മാധ്യമപ്രവർത്തനത്തിന്റെ പാളിച്ചകൾ മൂലം ജീവിതം കുരുതി കൊടുക്കേണ്ടി ഡയാനാ രാജകുമാരിയെ പോലുള്ള ഒട്ടേറെ പേർക്ക് ഈ കവിത സമർപ്പിക്കാം. സഗീർ നല്ലൊരു കവിതയും ചിത്രവും

Anonymous –   – (June 27, 2010 at 9:38 AM)  

മാധ്യമ പ്രവര്‍ത്തനം മൂല്യച്യുതി നേരിടുന്ന കാലമാണ് .സ്വന്തം ഭാവനാവിലാസങ്ങളില്‍ പലതും കണ്ടെത്തുന്നു , പ്രചരിപ്പിയ്ക്കുന്നു...എന്നാല്‍ ശക്തമായ മാധ്യമ പ്രവര്‍ത്തനം ജനങ്ങള്‍ക്ക്‌ ഒരാശ്വാസവും തന്നെയാണ് . ഭരണതലത്തിലും ആത്മീയതലത്തിലും ഔദ്യോഗിക തലത്തിലുമുള്ള തോന്ന്യാസങ്ങള്‍ വെളിച്ചത് വരാന്‍ ഇടയാകുന്നു... കാലികമായ ഈ രചനയ്ക്ക് ആശംസകള്‍...

സരസ്സ്  – (June 27, 2010 at 12:09 PM)  

nalla kavitha ella arthatthilum prasamsikkappedenda srishti
nandi ee nalla kavithakku

സരസ്സ്  – (June 27, 2010 at 12:10 PM)  

nalla kavitha ella arthatthilum prasamsikkappedenda srishti
nandi ee nalla kavithakku

Rajesh Nair  – (June 28, 2010 at 12:08 AM)  

ഇരുതലമൂര്‍ച്ചയുള്ള
വാളുപോലെ അവ
തൂങ്ങിയാടിടുകയാണ്
ജനങ്ങള്‍ക്കുമേല്‍ !
ഇതിനുപേരോ?
മാധ്യമപ്രവര്‍ത്തനം!

കാലികമായ...ശക്തമായ രചന ...

ആശംസകള്‍ .................

ഏ.ആര്‍. നജീം  – (June 28, 2010 at 10:42 AM)  

നമ്മുടെ നിയമ സംഹിതയുടെ കാവല്‍ ഭടന്‍മാര്‍ എന്നഭിമാനിച്ചിരുന്ന മാധ്യമപ്രവര്തകരെ ആര്‍ക്കോ വേണ്ടി പേനയുന്തുന്ന കൂലിയെഴുത്തുകാര്‍ എന്ന് പറയിപ്പിച്ച ചിലരുടെയെങ്കിലും മുഖത്ത് തറക്കും ഈ വരികള്‍..

മുകിൽ  – (June 30, 2010 at 2:46 AM)  

കൊള്ളാം ഈ കടംകഥയിലൂടെ വന്ന മാധ്യമപ്രവർത്തനം..

reena  – (June 30, 2010 at 5:00 AM)  

ഇരുതലമൂര്‍ച്ചയുള്ള
വാളുപോലെ അവ
തൂങ്ങിയാടിടുകയാണ്
ജനങ്ങള്‍ക്കുമേല്‍ !
ഇതിനുപേരോ?
മാധ്യമപ്രവര്‍ത്തനം!


kalikamaya oru rachana

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP