നീയെങ്ങനെ അറിയാന്‍ ..


ഞാന്‍ വെറും പൂജ്യമാണെന്നും
ഒന്നിന്‍റെ പിറകിലാണെന്‍റെ വിലയെന്നും ..
കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും
നീ മടുത്ത ഗണിത ശാസ്ത്രം..


ഒരു ജന്മം മുഴുവന്‍ പറഞ്ഞ കഥയില്‍
സീത രാമന്‍റെ ആരെന്ന ചോദ്യത്തില്‍
ഉത്തരം മുട്ടി മിഴിച്ചിരുന്ന എന്നെ ..
നീയെങ്ങനെ അറിയാന്‍ ..


എന്നെയറിയാന്‍..എന്തെളുപ്പമാണെന്നോ ..
പറയാന്‍ കൊതിച്ച ഒരായിരം വാക്കുകള്‍
ഒളിപ്പിച്ച എന്‍റെ ഹൃദയം
ഇതളുകളായി ഒന്നടര്‍ത്തി നോക്കൂ .


കറുപ്പിനും പ്രണയമുണ്ടെന്നറിയാന്‍
ഏഴഴകുണ്ടെന്നറിയാന്‍ ..
ഞാവല്‍പ്പഴം പോലെയെന്നറിയാന്‍..
കഴിയാതെ പോയത് വെളുപ്പിന്റെ നഷ്ടം ..


ഇന്ന്..
പൂജ്യം തിരഞ്ഞു നീയും
ഒന്നില്ലാതെ ഞാനും...



ഗോപി വെട്ടിക്കാട്ട്

റഷീദ് കോട്ടപ്പാടം  – (June 23, 2010 at 4:43 AM)  

കറുപ്പിന് പ്രണയം മാത്രമല്ല, അഴകും കൂടിയുണ്ടെന്ന്
അറിയാതെ പോയ എത്ര നിമിഷങ്ങള്‍!
കവി ഹൃദയം ഇനിയും വചാലമാകട്ടെ.
ആശംസകള്‍.

Unknown  – (June 23, 2010 at 11:30 AM)  

എന്നെയറിയാന്‍..എന്തെളുപ്പമാണെന്നോ ..
പറയാന്‍ കൊതിച്ച ഒരായിരം വാക്കുകള്‍
ഒളിപ്പിച്ച എന്‍റെ ഹൃദയം
ഇതളുകളായി ഒന്നടര്‍ത്തി നോക്കൂ .

Anjitha  – (June 23, 2010 at 11:31 AM)  

athey, ee pranaya karuppinte nombaram oru neettalaayi padarunnu.... aaashamsakal....

Shaiju E  – (June 23, 2010 at 11:31 AM)  

athe kavi hrithaya vachalamakate

Unknown  – (June 23, 2010 at 12:12 PM)  

പൂജ്യത്തിന്റെ വിലയറിയാത്തവര്‍.
മനോഹരം..
ആശംസകള്‍.

MKV RAJESH  – (June 23, 2010 at 5:20 PM)  

ഗോപിയേട്ട...
ഒരു പാടിഷ്ടായി...

നല്ല കവിത...

Unknown  – (June 23, 2010 at 8:35 PM)  

ഇന്ന്..
പൂജ്യം തിരഞ്ഞു നീയും
ഒന്നില്ലാതെ ഞാനും.
മനോഹരം.

"ശ്രുതിലയം"  – (June 23, 2010 at 10:05 PM)  

അഭിപ്രായങ്ങള്‍ അറിയിയ്ക്കുന്നവര്‍ക്ക് നന്ദി ..

സരസ്സ്  – (June 23, 2010 at 11:50 PM)  

കറുപ്പിനും പ്രണയമുണ്ടെന്നറിയാന്‍
ഏഴഴകുണ്ടെന്നറിയാന്‍ ..
ഞാവല്‍പ്പഴം പോലെയെന്നറിയാന്‍..
കഴിയാതെ പോയത് വെളുപ്പിന്റെ നഷ്ടം ..

റിനി ശബരി  – (June 24, 2010 at 2:15 AM)  

കറുപ്പിനും പ്രണയമുണ്ടെന്നറിയാന്‍
ഏഴഴകുണ്ടെന്നറിയാന്‍ ..
ഞാവല്‍പ്പഴം പോലെയെന്നറിയാന്‍..
കഴിയാതെ പോയത് വെളുപ്പിന്റെ നഷ്ടം ..

ഗൊപിയേട്ടാ ..മനൊഹരമീ വരികളും ചിന്തകളും ..
വേറിട്ടൊരു ശൈലി വായിച്ച പ്രതീതി ഏട്ടന്റെ കരങ്ങളില്‍ നിന്നും

♫ Rαנєѕн Nαιя ♫  – (June 24, 2010 at 3:02 AM)  

വരികള്‍ മനോഹരം ഗോപിയേട്ട .............

ആശംസകള്‍ .......

ധന്യാദാസ്.  – (June 24, 2010 at 5:21 AM)  

കവിത അവസാനിക്കുന്നത് മനോഹരമായ വരികളിലാണ്.. ആശംസകൾ ഗോപിയേട്ടാ

Anonymous –   – (June 24, 2010 at 10:44 AM)  

മനോഹരമായ ഒരു രചന..വളരെ മുന്‍പേ വായിച്ചിരുന്നു...ഗോപിയേട്ടാ..ആശംസകള്‍..

reena  – (June 25, 2010 at 4:47 AM)  

കറുപ്പിനും പ്രണയമുണ്ടെന്നറിയാന്‍
ഏഴഴകുണ്ടെന്നറിയാന്‍ ..
ഞാവല്‍പ്പഴം പോലെയെന്നറിയാന്‍..
കഴിയാതെ പോയത് വെളുപ്പിന്റെ നഷ്ടം ..


ഇന്ന്..
പൂജ്യം തിരഞ്ഞു നീയും
ഒന്നില്ലാതെ ഞാനും...


gopichetta...enikonnum parayanilla.. ee varikal allathe..

ഗോപി വെട്ടിക്കാട്ട്  – (June 25, 2010 at 12:34 PM)  

കവിതയിലൂടെ കടന്നു പോയ എല്ലാവര്ക്കും നന്ദി ....

Reema Ajoy  – (June 26, 2010 at 12:50 AM)  

എന്നെയറിയാന്‍..എന്തെളുപ്പമാണെന്നോ ..
പറയാന്‍ കൊതിച്ച ഒരായിരം വാക്കുകള്‍
ഒളിപ്പിച്ച എന്‍റെ ഹൃദയം
ഇതളുകളായി ഒന്നടര്‍ത്തി നോക്കൂ .


എന്തിനെ ഒളിപ്പിച്ചേ?
പരഞ്ഞുടയിരുന്നോ ഗോപിയേട്ട...
നല്ല വരികള്‍...
ആശംസകള്‍

എം.എന്‍.ശശിധരന്‍  – (June 27, 2010 at 4:52 AM)  

മുന്‍പ് വായിച്ചിട്ടുണ്ട്. നന്നായിരിക്കുന്നു ഗോപിയേട്ടാ, ഈ താത്വികമായ കവിത.

സരസ്സ്  – (June 27, 2010 at 12:15 PM)  

നല്ല വരികള്‍...
ആശംസകള്‍

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP