മിനിമേനോന്റെ പുസ്തകപ്രകാശനം


പ്രിയ സുഹൃത്തുക്കളെ ....

നമ്മുടെ കൂട്ടായ്മയിലെ അംഗമായ ശ്രീമതി മിനി മേനോന്റെ [രുഗ്മിണി ചേച്ചി] കവിതാസമാഹാരം 'തുമ്പപ്പൂവ്' നാളെ [ഓഗസ്റ്റ്‌-15 ,ഞായര്‍] രാവിലെ പതിനൊന്നു മണിയ്ക്ക് ശ്രുതിലയം മുംബൈയൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പൂനയില്‍ നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യുന്നു . ശ്രീമാന്‍ പി.സി.നമ്പ്യാര്‍ പ്രകാശന കര്‍മ്മം നിര്‍വഹിയ്ക്കും അനന്തരം ശ്രുതിലയം മോഡിയായ ആശിഷ് മുംബൈ പുസ്തകം ഏറ്റുവാങ്ങുന്നതായിരിയ്ക്കും .മുഖ്യധാരയിലുള്ള എഴുത്തുകാരുടെ പുസ്തകങ്ങള്‍ മാത്രം അനുദിനം പ്രകാശനം നടക്കുന്ന അവസരത്തില്‍ പുതിയ എഴുത്തുകാരെ കൈപിടിച്ചുയര്ത്തുന്ന ഇത്തരം കര്‍ത്തവ്യങ്ങളിലൂടെ ശ്രുതിലയം മുംബൈയൂണിറ്റ് സുപ്രധാനമായ ഒരു കാല്‍വയ്പ്പാണ് നടത്തിയിരിയ്ക്കുന്നത് .ഈ അവസരത്തില്‍ കവയിത്രിയ്ക്ക് നൂറു നൂറു ആശംസകള്‍ ശ്രുതിലതിന്റെ പേരിലും സ്വന്തം പേരിലും നേരുന്നതിനോടൊപ്പം ഡിസൈനിംഗ് ,പ്രിന്റിംഗ് ,പ്രകാശനം മുതലായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന നമ്മുടെ മോഡിമാരായ രാജേഷ് മുംബൈ ,ആശിഷ് മുംബൈ എന്നിവരെ അഭിനന്ദിയ്ക്കാനും ഈ അവസരം ഞാന്‍ നീക്കിവയ്ക്കുന്നു . മിനി ചേച്ചിയ്ക്ക് എല്ലാവിധ ആശംസകളും പുസ്തകത്തിന്റെ വിജയത്തിനായി പ്രാര്‍ഥനകളും ...

ഉമേഷ്‌ പിലിക്കൊട്  – (August 14, 2010 at 11:45 PM)  

മിനി ചേച്ചിയ്ക്ക് എല്ലാവിധ ആശംസകളും പുസ്തകത്തിന്റെ വിജയത്തിനായി പ്രാര്‍ഥനകളും ...

പ്രവാസം..ഷാജി രഘുവരന്‍  – (August 15, 2010 at 12:40 AM)  

എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു

കുസുമം ആര്‍ പുന്നപ്ര  – (August 16, 2010 at 1:56 AM)  

മിനിക്ക് എന്‍റ എല്ലാവിധ ആശംസകളും

Anonymous –   – (August 16, 2010 at 5:37 AM)  

പുസ്തകപ്രകാശനം വളരെ ഭംഗിയായി നടന്നു. രുഗ്മിണി ചേച്ചിയോടൊപ്പം ശ്രുതിലയം ടീമിനും അഭിമാന നിമിഷങ്ങള്‍...

അനില്‍കുമാര്‍. സി.പി.  – (August 20, 2010 at 5:33 AM)  

ശ്രിമതീ മിനി മേനോന് എല്ലാവിധ ആശംസകളും.

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP