എന്റെ പ്രണയ മഴ...!


മഴ ,..
മത്തുപിടിപ്പിക്കുന്ന
ഒരു സ്വപ്നമാണെന്നും .
പ്രവാസത്തിലെ മഴയോര്‍മ്മകള്‍...;

മഴ അവള്‍ക്ക് ജീവനാണ്
മഴയുള്ള ചില രാത്രികളില്‍
പനിച്ചു വിറയ്‌ക്കുമ്പോഴും
ജാലകം തുറന്നു
മഴയുടെ സംഗീതത്തിനായി
കാതോര്‍ത്തിരിക്കാറുണ്ട്

ആ സ്നേഹ സംഗീതത്തിന്
നിറം പകരുവാന്‍
അവളെന്നെ വിളിക്കുമായിരുന്നു.....

ഒരിക്കല്‍ മാത്രമറിഞ്ഞ
അവളുടെ നനുത്ത
ചുംബനത്തിന്റെ
കുളിരിലേക്കാണ് അതെന്നെ
കൊണ്ട്പോകാറ്‌...

അവളുടെ അരികിലെക്കെത്തുന്നതും
നനഞ്ഞുകിടക്കുന്ന വയല്‍വരമ്പിലൂടെ
കൈകോര്ത്തു് നടക്കുന്നതും
ഒരുമിച്ച് നനയുന്നതും
സ്വപ്നം കാണാറുണ്ട്‌ ഞാന്‍ .


മനസ്സില്‍ ഒരിക്കലും
തോരാതെ പെയ്യുന്ന മഴ..,
രൌദ്രഭാവം ഒരിക്കലുമറിയാത്ത
എന്റെ പ്രണയ മഴ...!

ഷാജി രഘുവരന്‍

രാജേഷ്നായ൪  – (August 7, 2010 at 2:30 AM)  

മനസ്സില്‍ ഒരിക്കലും
തോരാതെ പെയ്യുന്ന മഴ..,
രൌദ്രഭാവം ഒരിക്കലുമറിയാത്ത
എന്റെ പ്രണയ മഴ...!

മഴ അത് പലര്‍ക്കും പലതും സ്മമാനിക്കാറുണ്ട് .....ചിലര്‍ക്ക് പ്രണയം , ചിലര്‍ക്ക് ചില ഓര്‍മ്മകള്‍ ചിലര്‍ക്ക് ദുഖങ്ങളും അങ്ങനെ പറഞ്ഞു തീരാത്ത അനുഭവവും ...........

ഈ പ്രണയ മഴയും അതുപോലെ മറ്റൊരു അനുഭവം തന്നെയാകാം ........ചിലപ്പോള്‍ ഇടുതി കുത്തി പെയ്യും ....ചിലപ്പോള്‍ പെയ്യില്ല പെയ്യുമെന്ന് കാണിച്ചു എങ്ങോട്ടോ ഓടി ഒളിക്കും ....പ്രണയവും അത് പോലെ തന്നെ ..............................


ആശംസകള്‍ ഈ പ്രണയ മഴയ്ക്ക്

ഷാജി ഏട്ടാ ........ഇനിയും വരട്ടെ ....ഓരോന്നും .............തുടരുക .........ആശംസകള്‍ .......

Shamal S Sukoor  – (August 8, 2010 at 2:15 AM)  

പ്രവാസിയുടെ മഴയോര്‍മകള്‍ എന്നും അവസാനിക്കുന്നത് ഗൃഹാതുരതയുടെ നൊമ്പരങ്ങളിലാണ്.. പക്ഷെ മനസ്സിലെ മഴ അവളുടെ മനസ്സില്‍ ഒരു മഴയായി പെയ്യുന്നുവെങ്കില്‍ അവിടെ പ്രണയത്തിന്റെ സംഗീതം ജനിക്കുന്നു... ഈ സംഗീതം കവിതയില്‍ എനിക്കാസ്വദിക്കാം.. ഷാജിയേട്ടാ, ആശംസകള്‍..

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP