കൺകെട്ട്....

ഉണരാത്ത നിദ്രയുടെ
ആഴത്തിൽ മുങ്ങിയപ്പോൾ
ആശാസത്തിൻ നെടുവീർപ്പുയർന്നത്
അറിഞ്ഞപ്പോഴെൻ കൺ നിറഞ്ഞു

ചിരിച്ചു പുന്നാരവാക്കോതിയവർ
അകമഴിഞ്ഞു ചിരിക്കുന്നതറിയുന്നു
ദ്വേഷഭാവത്താൽ അകത്തി നിർത്തിയവർ
മനം നൊന്തു തേങ്ങുന്നതറിയുന്നു

കണ്മുന്നിൽ കാണ്മതുണ്മയല്ല
മനസ്സിൻ സത്യമിന്നും അന്യമത്രേ
ആറടി മണ്ണിന്നവകാശ വാദവുമായ്
ആരുടെ മുന്നിൽ ഞാൻ യാചിക്കേണ്ടൂ

കണ്ണുകളീറനായിടാതെ
കലികാലമെന്നോർത്തിടാതെ
പിഴയേകുവാനാകിടാതെ
മനമിന്നും വിതുമ്പിടുന്നു...

രാജേഷ്നായ൪  – (July 16, 2010 at 1:51 AM)  

കണ്ണുകളീറനായിടാതെ
കലികാലമെന്നോർത്തിടാതെ
പിഴയേകുവാനാകിടാതെ
മനമിന്നും വിതുമ്പിടുന്നു...

ഇഷ്ട്ടായി ..ഈ വരികള്‍ .

ആശംസകള്‍ ചേച്ചി

Anonymous –   – (July 16, 2010 at 11:29 PM)  

സുമേച്ചീ...സത്യം ഉള്‍ക്കൊള്ളുന്ന ഈ വരികള്‍ക്ക് നന്ദി...ആശംസകള്‍.

പ്രവാസം..ഷാജി രഘുവരന്‍  – (July 21, 2010 at 4:28 AM)  

ചിരിച്ചു പുന്നാരവാക്കോതിയവർ
അകമഴിഞ്ഞു ചിരിക്കുന്നതറിയുന്നു
ദ്വേഷഭാവത്താൽ അകത്തി നിർത്തിയവർ
മനം നൊന്തു തേങ്ങുന്നതറിയുന്നു
നല്ല രചന ...ഈ വരികള്‍ ഒത്തിരി ഇഷ്ട്ടായി ...
തുടരുക ....ഭാവുകങ്ങള്‍

സരസ്സ്  – (July 23, 2010 at 12:10 AM)  

കണ്ണുകളീറനായിടാതെ
കലികാലമെന്നോർത്തിടാതെ
പിഴയേകുവാനാകിടാതെ
മനമിന്നും വിതുമ്പിടുന്നു...

എന്തിനാ ചേച്ചി കരയുന്നത് ചിരിക്കൂ

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP