ഓര്‍മ..

ഒരുപാടുനാളായ് അലഞ്ഞിടുന്നു ഞാന്‍,

എങ്കിലുമീവഴിവരുമൊരുനാള്‍.
എന്‍റെ പൂന്തൊടിയിലെ പൂനുള്ളുവാന്‍.
ഇന്നുമാതൊടിയില്‍ പൂക്കുന്നോരായിരം-
മധുരമാം ഓര്‍മ്മകള്‍..

നിന്നെയെതിരേല്‍ക്കാന്‍ പനിനീര്‍പൂ വിരിയിച്ച-
പ്രിയപൂന്തൊടിയാണിതെന്നും...
ആ പ്രിയ പനിനീര്‍പൂ ചവിട്ടിയരച്ചുനീ-
ഒരുപാടുകാതം താണ്ടിയെങ്കിലും,
അറിയാതോരായിരം പൂവുകള്‍-
വിരിഞ്ഞിരുന്നാതൊടിയില്‍.
ഇപ്പൊഴും വിരിയോന്നോരായിരം പൂവുകള്‍-
ആര്‍ക്കുവെണ്ടിയെന്നറിയാതെ.

എല്ലാമറിഞ്ഞിട്ടുമൊന്നുമറിയാതെ-
ഞാനെന്‍റെ യാത്ര തുടരുന്നു...
വരുമൊരുനാളില്‍ ഞാനാവഴി,
കൊഴിഞ്ഞുവീണൊരെന്‍-
സ്വപ്‌നങ്ങള്‍ കാണുവാന്‍...

രാജേഷ്നായ൪  – (July 15, 2010 at 1:08 AM)  

എല്ലാമറിഞ്ഞിട്ടുമൊന്നുമറിയാതെ-
ഞാനെന്‍റെ യാത്ര തുടരുന്നു...
വരുമൊരുനാളില്‍ ഞാനാവഴി,
കൊഴിഞ്ഞുവീണൊരെന്‍-
സ്വപ്‌നങ്ങള്‍ കാണുവാന്‍...

ഈ വരികള്‍ മനസ്സില്‍ തട്ടി ..........

ആശംസകള്‍ ഭായ് ...........

Shamal S Sukoor  – (July 17, 2010 at 3:24 AM)  

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി..

പ്രവാസം..ഷാജി രഘുവരന്‍  – (July 21, 2010 at 5:02 AM)  

വരുമൊരുനാളില്‍ ഞാനാവഴി,
കൊഴിഞ്ഞുവീണൊരെന്‍-
സ്വപ്‌നങ്ങള്‍ കാണുവാന്‍...
ഷമല്‍ .....നന്നായിരിക്കുന്നു ഈ എഴുത്ത്
കൊഴിയാത്ത കരുത്തുറ്റ സ്വപ്നങ്ങളുമായി വരുന്നത്
കാത്തിരിക്കുന്നു ......ഭാവുകങ്ങള്‍

Shamal S Sukoor  – (July 24, 2010 at 2:39 AM)  

ഷാജിയേട്ടാ നന്ദി...

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP