ആത്മാക്കളുടെ കുമ്പസാരം (കവിത) സൈനുദ്ദീന്‍ ഖുറൈഷി

യാത്രയിലാണ് ഞാന്‍, സഹ-
യാത്രികരില്ലാതെ ...
തുടങ്ങിയത് പകലെങ്കിലും
തുടരേണ്ടതിനി യിരവുകളില്‍
ദൃശ്യനായദൃശ്യതയെ തിരഞ്ഞവന-
ദൃശ്യനായ് ദൃശ്യങ്ങള്‍ തിരയുന്നു...!!
കാഴ്ച്ചകളില്‍ തിമിരമില്ലെങ്കിലും
വാക്കുകള്‍ക്ക് വിലങ്ങുണ്ട്...!
അതീന്ദ്രിയ സ്പര്‍ശങ്ങളാല്‍
അറിയപ്പെടാതെയറിയുന്നു..!
വിദുരമാം വാത്മീകങ്ങള്‍ പൊതിഞ്ഞ്
വിദൂരതയിലേക്ക് അകലുന്നു...
ദാനത്തിന്‍ പുണ്യമറിയാതെ
ധനികനില്‍ നിന്ന്‍ ദരിദ്രനാകുന്നു.
അസ്തിത്വ സത്യങ്ങളറിയുന്നത്
അസ്ഥികള്‍ പോലുമന്യമാകുമ്പോള്‍...!!!

അവധി പറഞ്ഞു നടത്തിയവരെത്ര
ആട്ടിയോടിച്ചവരും കടം പറഞ്ഞവരും
ആകുലതകളില്‍ വെന്ത് ചത്തവരും.....

ശാന്തിമന്ദിരങ്ങളില്‍ ചിതറുന്നത്
നെഞ്ച് തുരന്നെടുത്ത ചെമ്പരത്തികള്‍
സുജൂദില്‍ നിന്ന്, ധ്യാനത്തില്‍ നിന്ന്
മോക്ഷത്തിലെക്ക് നിറയൊഴിക്കുന്നവര്‍.

വിരോധാഭാസങ്ങള്‍ പ്രാര്‍ത്ഥനയാവുന്നത്
വിശുദ്ധനെ തറച്ച മരക്കുരിശ്
വിശുദ്ധിയുടെ ആരാധ്യബിംബമാവുമ്പോള്‍..
പുതിയ, പഴയ നിയമങ്ങളിലേക്ക്
തന്തയില്ലാതെ വെളിപ്പെടുന്നവര്‍ക്ക്
ഭീഷണിയുടെ സങ്കലനമാണ് കുരിശ്‌.

അറിയാനും കേള്‍ക്കാനും വൈകുന്നത്
ആത്മാക്കളുടെ കുമ്പസാരവും നിറങ്ങളും.
വരിക, ശ്മശാനത്തിന്റെ മൂകതയിലെക്ക്
മണ്ണ് തിന്നു തീര്‍ത്ത ചെയ്തികള്‍ക്ക് മേല്‍
ഒരേ നിറമുള്ള ആത്മാക്കളെ കാണാമോ...??

Shamal S Sukoor  – (July 3, 2010 at 6:00 AM)  

ചിന്തകളുടെ അണമുറിയാത്ത ധാരയ്ക്ക് അഭിനന്ദനങ്ങള്‍..!!

അനുജി, കുരീപ്പള്ളി.  – (July 3, 2010 at 11:15 AM)  

കുറച്ച് നാളുകള്‍ക്ക് ശേഷം സൈനുക്കയെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.. :)

ധന്യാദാസ്.. നിന്നിലൂടെ നടന്ന്..  – (July 4, 2010 at 11:49 PM)  

നല്ല ചിന്തകളിലൂടെ വികസിക്കുന്ന കവിത...

ഏറെ നാളുകള്‍ക്കു ശേഷം വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഇക്ക...

ചെമ്മണ്‍ പാതകള്‍ .....  – (July 5, 2010 at 8:06 PM)  

സൈനുക്കാ...

നന്നായി ആസ്വദിച്ചു, ഈ വരികള്‍...

ആശംസകള്‍...

രാജേഷ്നായ൪  – (July 6, 2010 at 7:11 AM)  

ശാന്തിമന്ദിരങ്ങളില്‍ ചിതറുന്നത്
നെഞ്ച് തുരന്നെടുത്ത ചെമ്പരത്തികള്‍
സുജൂദില്‍ നിന്ന്, ധ്യാനത്തില്‍ നിന്ന്
മോക്ഷത്തിലെക്ക് നിറയൊഴിക്കുന്നവര്‍.


ഇടവേളയ്ക്കു ശേഷം വീണ്ടും .........

നനായിട്ടുണ്ട് സൈനുക്ക ...

ആശംസകള്‍ ..........

പ്രവാസം..ഷാജി രഘുവരന്‍  – (July 7, 2010 at 9:18 PM)  

സൈനു ഭായ് ...
എല്ലാവരും പറഞ്ഞപോലെ ഒരു ഇടവേളക്കു ശേഷം ..
ഇഷ്ട്ടമായി ..ഈ എഴുത്ത് ..
ഭാവുകങ്ങള്‍ ........
ഷാജി രഘുവരന്‍

ഗോപി വെട്ടിക്കാട്ട്  – (July 8, 2010 at 9:56 AM)  

നന്നായിരിക്കുന്നു സൈനു.....
ആശംസകള്‍.

Anonymous –   – (July 8, 2010 at 12:35 PM)  

സൈനുക്ക മനോഹരമായ ചിന്തകള്‍ ... ആശംസകള്‍.

reena  – (July 10, 2010 at 2:29 AM)  

അറിയാനും കേള്‍ക്കാനും വൈകുന്നത്
ആത്മാക്കളുടെ കുമ്പസാരവും നിറങ്ങളും.
വരിക, ശ്മശാനത്തിന്റെ മൂകതയിലെക്ക്
മണ്ണ് തിന്നു തീര്‍ത്ത ചെയ്തികള്‍ക്ക് മേല്‍
ഒരേ നിറമുള്ള ആത്മാക്കളെ കാണാമോ...??

nalla varikal ...

"ശ്രുതിലയം"  – (July 10, 2010 at 8:16 AM)  

ശ്രുതിലയം ഓര്‍ക്കുട്ടില്‍ ഈ കവിതയ്ക്ക് ലഭിച്ച കമന്റുകള്‍
http://www.orkut.co.in/Main#CommMsgs?cmm=95521351&tid=5491511504121445132&na=4&nst=1&nid=95521351-5491511504121445132-5492125125589974099
______________


1.
സീത ...
//അറിയാനും കേള്‍ക്കാനും വൈകുന്നത്
ആത്മാക്കളുടെ കുമ്പസാരവും നിറങ്ങളും.
വരിക, ശ്മശാനത്തിന്റെ മൂകതയിലെക്ക്
മണ്ണ് തിന്നു തീര്‍ത്ത ചെയ്തികള്‍ക്ക് മേല്‍
ഒരേ നിറമുള്ള ആത്മാക്കളെ കാണാമോ//

ആന്തരാര്‍ഥങ്ങള്‍ മനസ്സിലായില്ല പക്ഷെ കവിത നന്നായി ബോധിച്ചു
_____________

2.
habroosh
അതെ അതെ... സൈനുക്കയുടെയും.. ശകുന്തള യുടെയും ഒക്കെ കവിതകള്‍ കണ്ടിട്ട് കുറെ നാളായി..
കവിത കൊള്ളാം സൈനുക്ക..
ആശംസകള്‍..
__________
3.
Prem
സൈനുക്ക, വളരെ സന്തോഷം ഒരിടവേളക്ക് ശേഷം വായിക്കാനായതില്‍. കവിത നന്നായി. ആശംസകള്‍.....
______________
4.
K.B.MOHAN
PARICHAYA PEDUTHIYATHIL SANTHOSHAM.......ASSALAAYITTUNDU....
_______________
5.
ശ്രീകുമാര്‍
അലസസ വായനയെ സാധിച്ചുള്ളൂ വിശദമായ
വായന ഈ കവിത അവശ്യ പെടുന്നുട് അതിനാല്‍
വിശദമായി പിന്നെ
_______________
6.
hafiz..
ee kavitha parijayappeduthiya rajesh baykkum pinne kaavyakarthaavinum aashamsakal
______________
7.
suma
ഓരോ വരിയും അതീവഹൃദ്യം സൈനൂ..ആശംസകള്‍...
______________
8.
ഗോപിവെട്ടിക്കാട്
ശാന്തിമന്ദിരങ്ങളില്‍ ചിതറുന്നത്
നെഞ്ച് തുരന്നെടുത്ത ചെമ്പരത്തികള്‍
സുജൂദില്‍ നിന്ന്, ധ്യാനത്തില്‍ നിന്ന്
മോക്ഷത്തിലെക്ക് നിറയൊഴിക്കുന്നവര്‍.

നന്നായിരിക്കുന്നു സൈനു ,,,,
കാലികമായ ഈ രചനക്കു അഭിനന്ധനങ്ങൽ
_______________-
9.
Dhanya Das
നല്ല ചിന്തകളിലൂടെ വികസിക്കുന്ന കവിത...

ഏറെ നാളുകള്‍ക്കു ശേഷം വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഇക്ക...
_______________
10.
Let Me Say
കവിത നന്നായി. ആശംസകള്‍.....
________________

ashish mumbai  – (July 11, 2010 at 4:44 AM)  

സൈനുക്കാ...

നന്നായി ആസ്വദിച്ചു, ആശംസകള്‍

Shantha Menon  – (July 12, 2010 at 12:51 AM)  

ശാന്തിമന്ദിരങ്ങളില്‍ ചിതറുന്നത്
നെഞ്ച് തുരന്നെടുത്ത ചെമ്പരത്തികള്‍
സുജൂദില്‍ നിന്ന്, ധ്യാനത്തില്‍ നിന്ന്
മോക്ഷത്തിലെക്ക് നിറയൊഴിക്കുന്നവര്‍.


വാസ്തവത്തിന്‍റെ നിറ കാഴ്ച.

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP