വിശ്വാസം 
 
 
 
 
 
 
 
 
 
 
 
വഴിയറിയാതെ  വന്ന  അപരിചിതന്  
വാക്കുകള്‍ കൊണ്ടും കൈകള്‍ കൊണ്ടും
വഴി പറഞ്ഞു കൊടുക്കുമ്പോള്‍
അയാള്‍ എന്നില്‍ എന്തൊക്കെയോ പരതുകയായിരുന്നു !
നെറ്റിയില്‍  ഒരു  ചന്ദനപോട്ടു!!  ഒരു നിസ്കാര തഴമ്പ് !!
കഴുത്തില്‍ ഒരു കുരിശുമാല .........!!!

വഴി പറഞ്ഞു തീര്‍ന്നിട്ടും ,
അടയാളങ്ങള്‍ ഒന്നുമില്ലത്തവന്റെ  
വാക്ക് വിശ്വസിക്കുന്നതെങ്ങനെയെന്ന  ചോദ്യം
അയാളുടെ കണ്ണുകളില്‍ തെളിഞ്ഞു നിന്നു.... !!

എന്റെ സുഹൃത്തും ,
SFI കാസര്‍ഗോഡ്‌  ജില്ലാ പ്രസിഡണ്ടുമായ  സഖാവ്   എം . സുമേഷ്  ന്റെ കവിതകളില്‍ ഒന്ന്
പ്രൊഫൈല്‍ ഇവിടെ

റിനി ശബരി  – (July 3, 2010 at 2:17 AM)  

ഇന്നിന്റെ ചിന്ത , ഇന്നിന്റെ അടയാളാങ്ങള്‍ ..

അടയാളമില്ലാത്തവന്റെ വാക്കൊ .. അവന് ബന്ധമൊ ഇല്ലാത്ത ഇന്നിന്റെ നേര് ..

സത്യമാണ് ഇത് , മതേതരത്വം പുലമ്പുന്ന നായ്ക്കള്‍ എല്ലാവരും , ഒന്ന് തിരിഞ്ഞാല്‍ ചികയുന്നത് ഇത് തന്നെ ..

വീണ്ടുമെഴുതുക പ്രീയ മിത്രമേ

ആശംസകള്‍ ..

അനുജി, കുരീപ്പള്ളി.  – (July 3, 2010 at 11:18 AM)  

ചെറുതെങ്കിലും വളരെ നല്ല ഒരു കവിത..നന്ദി ഈ കവിത ഇവിടെ പങ്കുവെച്ചതിന്..

രാജേഷ്നായ൪  – (July 6, 2010 at 7:12 AM)  

നല്ല ചിന്ത ...........

ഇനിയും വരട്ടെ .. .നല്ല കവിതകള്‍ കാണാമറയത് നിന്ന് വെളിച്ചത്തിലേയ്ക്കു വരട്ടെ


ആശംസകള്‍ സുമേഷിന് .....

രാജേഷ്‌ ശിവ || Rajesh Shiva  – (July 8, 2010 at 9:32 AM)  

നല്ലൊരു കവിത. സുമേഷ് പറഞ്ഞത് ശരിയാണ്. കുടിയ്ക്കുന്ന വെള്ളാത്തില്‍ പോലും ജാതി മതങ്ങള്‍ നോക്കുന്നവരുടെ നാട്... ഉമേഷ്‌ കൂട്ടുകാരനെ എന്റെ ആശംസകള്‍ അറിയിച്ചേയ്ക്കൂ ...കൂട്ടുകാരന്റെ കവിത പോസ്റ്റ്‌ ചെയ്ത ഉമേഷിനും നന്ദി..

ashish mumbai  – (July 11, 2010 at 4:49 AM)  

നല്ലൊരു കവിത....lal salam..

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP