ചുഴികടലേ,

വിഴുങ്ങാനായി
പതിയിരിക്കും
വ്യാളിയെ പോല്‍
നിന്റെ ചുഴികള്‍,
വലിച്ചെടുത്തു കാണാക-
യങ്ങളിലേക്ക്
പായുബോള്‍,
നീ പൊട്ടിചിരിക്കുന്നത്,
നിനക്ക് മാത്രം
അറിയുന്ന ഭാഷയില്‍.

ഹൃദയമേ,

നിനക്കുമില്ലേ,
അതിലുമാഴമുള്ള ചുഴികള്‍.
പ്രണയത്തിന് വീണൊടുങ്ങാന്‍
വേണ്ടി മാത്രം ജനിച്ചവ,
വലിച്ചെടുത്തു ഭയക്കുന്ന
ഏകാന്തതയിലേക്ക്
പായുബോള്‍ നീ കരയുന്നത്
എനിക്ക് മാത്രം
അറിയുന്ന ആഴത്തില്‍.

Manoraj  – (December 5, 2010 at 9:53 AM)  

കവിത നന്നായിരിക്കുന്നു റീമ..

ഇ.എ.സജിം തട്ടത്തുമല  – (December 6, 2010 at 7:32 AM)  

കടലാഴം കവിത്വമുണ്ടല്ലോ റീമാ!തിരകൾ കുസൃതികളായി വന്നുപോകും. പ്രണയമോ? കുസൃതിയായും നിശബ്ദമായും കടലാഴം പൊരുളായും വരും! ഒടുവിൽ കടലോളം കണ്ണീർ ചുഴിയാകും ഹൃത്തിൽ!

Pranavam Ravikumar a.k.a. Kochuravi  – (December 6, 2010 at 10:30 PM)  

നല്ലൊരു കവിത...ആശയവും കൊള്ളാം

സുജിത് കയ്യൂര്‍  – (December 6, 2010 at 10:55 PM)  

അതിലുമാഴമുള്ള ചുഴികള്‍.
പ്രണയത്തിന് വീണൊടുങ്ങാന്‍
വേണ്ടി മാത്രം ജനിച്ചവ,
വലിച്ചെടുത്തു ഭയക്കുന്ന
ഏകാന്തതയിലേക്ക്
പായുബോള്‍ നീ കരയുന്നത്
എനിക്ക് മാത്രം
അറിയുന്ന ആഴത്തില്‍.

വാക്കുകളില്‍ പിടഞ്ഞമരുന്ന വേദനയാണ്.

രാശി  – (December 12, 2010 at 8:01 PM)  

ഫേസ് ബുക്ക്‌ കൊണ്ട് കിട്ടിയ കവിതയാണല്ലോ ഇത് ...ഗുഡ് .

മാത്രമല്ല എന്റെ അധ്വാനമായ ഈ ബ്ലോഗ്‌ നന്നായി പോകുന്നു എന്നറിഞ്ഞതിലും സന്തോഷം..ഹി..ഹി .കുറച്ചു നാളായി ഇങ്ങനെ ചില കാര്യങ്ങളൊക്കെ ഉണ്ടെന്നരിഞ്ഞിട്ടു ..

Aneesa  – (December 18, 2010 at 9:37 AM)  

ഹൃദയതിനുള്ള ചുഴി വളരെ ആഴത്തിലേക്ക് വലിച്ചു എടുക്കുനത് തന്നെയാണ്

Reema Ajoy  – (March 19, 2011 at 8:47 AM)  

നന്ദി എല്ലാര്‍ക്കും....

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP