രണ്ടെണ്ണം

ഒറ്റപ്പെടല്‍ 

അടഞ്ഞു കഴിഞ്ഞാല്‍ തുറക്കാന്‍ പ്രയാസമുള്ള
ഒരു കൂട് കൂടെ കൊണ്ട് നടക്കുന്നുണ്ട് എല്ലാവരും ..
അല്ലെങ്കില്‍ പിന്നെ ഇത്ര വലിയ ആള്‍ക്കൂട്ടത്തിലും
നാമെങ്ങനെയാ ഒറ്റപ്പെട്ടു പോകുന്നത് ..?!!


ഇര പിടുത്തം 
 


എല്ലാ കഴുകന്മാരും നാം വിചാരിക്കുന്നതിലും കൂടുതല്‍
ഉയരത്തിലാണ് പറക്കുന്നത്
ഇരകള്‍ എപ്പോഴും തയ്യാറായി
നിലത്തു തന്നെ കാണും...
പിന്കുറിപ്പ് :

പേമാരി നനഞ്ഞ മുറ്റത്ത്‌ വെയില് പരക്കാന്‍
തുടങ്ങിയപ്പോള്‍ ഒരു മുക്കുറ്റി ചിരിച്ചു നില്‍പ്പുണ്ട് ...

Kalavallabhan  – (December 3, 2010 at 2:48 AM)  

എല്ലാ കഴുകന്മാരും നാം വിചാരിക്കുന്നതിലും കൂടുതല്‍
ഉയരത്തിലാണ് പറക്കുന്നത്
അതേ, വളരെ ശരി.

faisu madeena  – (December 3, 2010 at 3:00 AM)  

തുറക്കാന്‍ പ്രയാസമുള്ള
ഒരു കൂട് കൂടെ കൊണ്ട് നടക്കുന്നുണ്ട് എല്ലാവരും ..

യാഥാര്‍ത്ഥ്യം ......

Reema  – (December 4, 2010 at 11:41 PM)  

ഉമേഷ്‌...

മനോഹരം എല്ലാ കവിതയും

ഇ.എ.സജിം തട്ടത്തുമല  – (December 6, 2010 at 7:39 AM)  

ഇതു നമ്മുടെ രാഷ്ട്രീയക്കാർക്കിട്ട് ഒരു താങ്ങാണല്ലോ!

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP