നീയെവിടെ....

കരിവണ്ടേ നീയൊന്നു ചൊല്ലുമോ
കായാമ്പുവർണ്ണനിന്നെങ്ങു പോയ്
കൊഴിഞ്ഞ പീലികൾ പെറുക്കി ഞാനിന്നും
കാത്തിരിക്കുവതറിയുകില്ലേ

തുളസിദളങ്ങൾ ഒരുക്കി വെച്ചു
തുലാഭാരത്തട്ടിലേറ്റിടാം
തൂവെണ്ണക്കുടമൊന്നും
തൂകി തുളുമ്പാതെ കരുതി വെക്കാം


കാളിന്ദി തീരത്തെൻ യദുകുല ദേവനെ കാണുകിൽ
കാർമുകിലേ നീയാ കാതിൽ മൊഴിഞ്ഞിടുമോ
കോലക്കുഴൽ വിളി നാദത്തിനായ്
കാത്തിരിക്കുമീ ഗോപിക തൻ ഗീതകം

യമുന തൻ തീരത്തിനുൾപുളകമേകിയ
യദുകുല ദേവാ നീയെവിടേ
യാത്രാ മൊഴി പോലും ചൊല്ലിടാതെ
യാത്രയായ് പോയതെങ്ങു നീ

പിച്ചകമാലയൊന്നു കൊരുത്തുവെയ്ക്കാ ം
പരിദേവനമില്ലാതെ കാത്തുനില്ക്കാം
പീലികളൊന്നൊന്നായ് തിരുമുടിയിൽ ചാർത്തി തരാം
പ്രിയമേറും മുരളീ ഗാനം കേട്ടിരിക്കാം ...

പ്രവാസം..ഷാജി രഘുവരന്‍  – (July 21, 2010 at 4:56 AM)  

യമുന തൻ തീരത്തിനുൾപുളകമേകിയ
യദുകുല ദേവാ നീയെവ്ട്യ്യെ
യാത്രാ മൊഴി പോലും ചൊല്ലിടാതെ
യാത്രയായ് പോയതെങ്ങു നീ
ചേച്ചി ..നന്നായിരുക്കുന്നു ഈ എഴുത്തും
ഭാവുകങ്ങള്‍ .....

സൈനുദ്ധീന്‍ ഖുറൈഷി  – (July 21, 2010 at 11:55 AM)  

ശീര്‍ഷകം കണ്ടപ്പോള്‍ ഞാന്‍ കരുതി എന്നോട് ആയിരിക്കുമെന്ന്....
ശ്രുതിലയത്തില്‍ നിന്ന് പോന്നിട്ട് ഒത്തിരി ആയല്ലോ...
പിന്നെ കരിവണ്ടും കാര്‍വര്‍ണ്ണനുമൊക്കെ കണ്ടപ്പോ..മനസ്സിലായി....എന്നെയല്ലാന്ന്. ഞാനാണെങ്കില്‍ നല്ല തൂവെള്ള നിറവും....

കവിത നന്നായി. സുഖമുള്ള വായന.

സസ്നേഹം

grkaviyoor  – (July 21, 2010 at 9:01 PM)  

ഇഷ്ടമായി കവിത

സരസ്സ്  – (July 23, 2010 at 12:06 AM)  

ചേച്ചി ..നന്നായിരുക്കുന്നു... ഭാവുകങ്ങള്‍ ..

Shamal S Sukoor  – (July 24, 2010 at 2:37 AM)  

ചേച്ചീ നന്നായിരിക്കുന്നു.. ഭാവുകങ്ങള്‍...

..  – (July 24, 2010 at 2:11 PM)  

..
ആശാംസകള്‍ സുമേച്ചി :)
..

ശിവ || Shiva  – (July 26, 2010 at 2:15 AM)  

കണ്ണനെ തേടിയുള്ള ഒരു ഭക്തഹൃദയത്തിന്റെ യാത്ര..നന്നായിട്ടുണ്ട്..ചേച്ചീ....ആശംസകള്‍..

എല്‍.റ്റി. മറാട്ട്  – (July 27, 2010 at 10:20 AM)  

നന്നായിട്ടുണ്ട് ചേച്ചി..
ആശംസകള്...

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP