പിന്‍വിളി...........

കാലം കളഞ്ഞിട്ടുപോയിട്ടും
കരയാത്ത ചെമ്മണ്‍പാതയിലൂടെ
ഓര്‍മകളെ സാരഥിയാക്കി
മനസ്സ് പിറകോട്ടു നടക്കുകയായിരുന്നു..

ഋതുഭേദങ്ങളില്‍, മുഖഭാവം മാറ്റി
കാലത്തിന്‍ ഭ്രമണ ചക്രമുരുളുമ്പോഴും
പിച്ചവെച്ച, കുഞ്ഞിളം കാല്‍പാദങ്ങള്‍
ചവിട്ടിയരച്ചു നടന്നകലുമ്പോഴും
സുസ്മേരവദനയായ് , പരിഭവമോതാതെ
തപസ്യപോല്‍ ആ ചെമ്മണ്‍വീഥികള്‍..

ഇന്നലെയുടെ നിശ്വാസവീചികള്‍ തേടിയോ-
രെന്‍ കാതുകള്‍ കേട്ടതൊരു ഗദ്ഗദം മാത്രം..
സ്വപ്നാടനതിന്നവസാനമായ് ഒരു
പിന്‍വിളി കേട്ടുവോ, മന്ത്രണം പോലവേ....

Anonymous –   – (July 2, 2010 at 11:43 AM)  

ഇന്നലെകളുടെ ചെമ്മണ്‍ വീഥികള്‍ ഒരേ സമയം ദുരന്തങ്ങളിലെയ്ക്കും സന്തോഷങ്ങളിലെയ്ക്കും ആയിരിയ്ക്കും കൈപിടിച്ച് കൊണ്ട് പോകുക. 'ഇന്നലെ' എന്ന പദം പോലും എന്നെ വൈകാരികതയില്‍ ആഴ്ത്തി കൊല്ലുന്നു.വളരെ ഫീലിംഗ് ഉണ്ടായി ഈ വരികള്‍ വായിച്ചപ്പോള്‍..എന്റെ ഇന്നലെകളിലേയ്ക്ക് നീണ്ടു പോയി ഒരു ചെമ്മണ്‍ പാത ....

പ്രവാസം..ഷാജി രഘുവരന്‍  – (July 2, 2010 at 2:46 PM)  

ഇന്നലെയുടെ നിശ്വാസവീചികള്‍ തേടിയോ-
രെന്‍ കാതുകള്‍ കേട്ടതൊരു ഗദ്ഗദം മാത്രം..
സ്വപ്നാടനതിന്നവസാനമായ് ഒരു
പിന്‍വിളി കേട്ടുവോ, മന്ത്രണം പോലവേ........
നന്നായിരിക്കുന്നു ....ഈ വരികള്‍ ഇഷ്ട്ടപെട്ടു
തുടരുക ..ഭാവുകങ്ങള്‍
....ഷാജി രഘുവരന്‍ ....

റിനി ശബരി  – (July 3, 2010 at 2:21 AM)  

സുഹൃത്തേ ..

പിന്നൊട്ട് നടക്കുവാനാകുന്നത് തന്നേ മഹത്വരം ..

അതിലൂടെ ഒഴുകിയിറങ്ങുന്ന വേവും വേദനയുമാണ് അസഹനീയം ..

തിരിഞ്ഞ് നൊക്കുമ്പൊള്‍ .. ചിതറിയ ചീളുകള്‍ മാത്രം ..

ഓര്‍മകള്‍ എപ്പൊഴും കുത്തി നൊവിക്കും ..

ആ പഴയ ചെമ്മണ്‍ പാതകള്‍ , ആ നനുനത്ത് കുഞ്ഞി കാലിനാല്‍ ചവിട്ടി നടക്കുമ്പൊള്‍..

പറയാതേ പറഞ്ഞു പൊകുന്ന ഒരു നൊവ് ഉള്ളില്‍ തടയുന്നു പ്രീയ സൊദര ..

ആശംസകള്‍

അനുജി, കുരീപ്പള്ളി.  – (July 3, 2010 at 11:19 AM)  

ഈ ചെമ്മണ്‍പാത ഏറെ ഇഷ്ടമായി.. :)

Shamal S Sukoor  – (July 5, 2010 at 3:07 AM)  

വളരെ നന്നായിരിക്കുന്നു.. അഭിനന്ദനങ്ങള്‍.. യാത്രകള്‍ തുടരട്ടെ..

Pranavam Ravikumar  – (July 5, 2010 at 6:41 PM)  

ഇഷ്ടമായി.. :)

അഭിനന്ദനങ്ങള്‍..

Rajesh Nair  – (July 6, 2010 at 7:13 AM)  

ഋതുഭേദങ്ങളില്‍, മുഖഭാവം മാറ്റി
കാലത്തിന്‍ ഭ്രമണ ചക്രമുരുളുമ്പോഴും
പിച്ചവെച്ച, കുഞ്ഞിളം കാല്‍പാദങ്ങള്‍
ചവിട്ടിയരച്ചു നടന്നകലുമ്പോഴും
സുസ്മേരവദനയായ് , പരിഭവമോതാതെ
തപസ്യപോല്‍ ആ ചെമ്മണ്‍വീഥികള്‍..


ഈ ചെമ്മണ്‍വീഥികള്‍.. ഇഷ്ട്ടായി .........

ആശംസകള്‍ രാജേഷേട്ടാ ..............

Shantha Menon  – (July 12, 2010 at 12:53 AM)  

ഇന്നലെയുടെ നിശ്വാസവീചികള്‍ തേടിയോ-
രെന്‍ കാതുകള്‍ കേട്ടതൊരു ഗദ്ഗദം മാത്രം..
സ്വപ്നാടനതിന്നവസാനമായ് ഒരു
പിന്‍വിളി കേട്ടുവോ, മന്ത്രണം പോലവേ....

അഭിനന്ദനങ്ങള്‍..

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP