മൂന്നു കുറിപ്പുകള്‍

മോഷണം 
എന്നും വാതിലടച്ചാണ് കിടക്കരുള്ളത്
ആരും മുട്ടിവിളിക്കുകയോ കുത്തിപ്പോളിക്കുകയോ
ചെയ്യാറില്ല എന്നിട്ടും
ഭദ്രമായി അടച്ചു വെച്ചിട്ടുള്ള ഹൃദയത്തെ മാത്രം  
എന്നും ആരോ
കട്ടെടുക്കുന്നു.....

 കട്ടുറുമ്പ്

നിന്റെ ഓര്‍മ്മകളും
കട്ടുറുമ്പും ഒരു പോലെയാണ്
ചെറിയ ഒരു അവഗണന മതി
ദിവസങ്ങള്‍ നീളുന്ന
നീറ്റലുകള്‍ സമ്മാനിക്കാന്‍.......പിന്കുറിപ്പ് :
 പ്രണയമേ ,
ഒരു സിം കാര്‍ഡിലും
ചെറുതായി നിനക്ക് ചുരുങ്ങാന്‍
പറ്റുമോ ?!!

Read more...

എന്‍റെ യാത്ര !!ചെറുമഴ
കാതോരമെത്തി
പെയ്തില്ല മണ്ണിന്‍
ഗന്ധമറിഞ്ഞില്ല ഞാന്‍

ഇരുള്‍ മുറിയില്
‍പിറുപിറുത്തു മിന്നി -
മായുന്ന നേര്‍ത്ത
പ്രകാശത്തിന്‍ ‍നിഴല്‍

വിളിയ്ക്കുന്നരോ
നിദ്രയിലേക്ക് മടങ്ങാന്‍
സ്വപങ്ങള്‍ വിറ്റു -
യാത്രയാകാം വിദൂരതയിലേക്ക്

മഞ്ഞും വെയിലും മാഞ്ഞു
ചന്ദ്രികയും നിന്‍ രൂപവും
അതിലേറെ നിന്‍ പ്രണയത്തിന്
‍മാധുര്യവും ....

ഞാനും മറന്നു
നീയും മറന്നു
നമ്മളും മറന്നു
സ്വപ്‌നങ്ങള്‍ മറന്നു
യാത്രയാകുന്നു

ഒരുനാള്‍ കേള്‍ക്കാം
നിന്‍ സ്വരവും
കണ്ണീര്‍ മഴക്കാലവും

മായുന്നു രാവുകള്‍ സന്ധ്യകള്‍ ,
നിദ്രതന്നന്ത്യ
യാത്രയ്ക്കൊരുങ്ങുന്നു ഞാന്‍ ...

രാജേഷ്‌ നായര്‍

Read more...

മണല്‍ചിത്രങ്ങള്‍...

ബസ്സില്‍കയറി ഒന്നിരുന്നത്തെ ഉള്ളൂ..ഉറക്കം മനുവിന് കൂട്ടുവന്നു,
ചിലപ്പോള്‍ മനസ്സും ശരീരവും ഒരുപോലെ ക്ഷീണിച്ചത്കൊണ്ടാവും, അവന്‍ നല്ല ഉറക്കമായി..

"പെണ്ണായി അവള്‍ ഒന്നല്ലേ ഉള്ളൂ, അയക്കുമ്പോള്‍ അല്പം നന്നായിതന്നെ അയക്കണം"...പെങ്ങള്‍ക്ക് വന്ന ആലോചന ഏകദേശം ഉറപ്പിച്ച മട്ടായപ്പോള്‍ മുതല്‍ അമ്മ പറയാന്‍ തുടങ്ങി..
നല്ല ആലോചന, പയ്യന് നല്ലൊരു ജോലി, നല്ല വീട്ടുകാര്‍.
അവര്‍ക്കും പെണ്ണിനെ നന്നായി ബോധിച്ചു..കല്യാണം എത്രയുംവേഗം വേണം അവര്‍ക്ക്.
പുതിയ വീടിന്റെ പണി മുഴുവനും തീര്‍ന്നിട്ടില്ല, മുന്‍വശം വൃത്തിയാക്കി, വേഗം പാല്കാച്ചി, താമസം തുടങ്ങി..
ഇത്ര പെട്ടെന്ന്, അവള്‍ടെ കല്യാണക്കാര്യം ശരിയാകുമെന്ന് പ്രതീക്ഷിച്ചില്ല.
"ഓരോന്ന് അതിന്റെ സമയത്ത് നടക്കും, വീടിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല" കല്യാണത്തിന് കുറച്ചു സമയം ചോദിച്ചപ്പോള്‍ പയ്യന്റെ അമ്മാവന്‍ പറഞ്ഞു..
അവസാനം നിശ്ചയം നടന്നു, ഒരു മാസത്തിനകം കല്യാണം..

മനുവിന് ഉറക്കമില്ലാത്ത നാളുകളായിരുന്നു പിന്നെ..
അച്ഛനും അമ്മയ്ക്കും പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ല, ഇടയ്ക്കിടെ കൂലിപ്പണിക്ക് പോകും. എട്ടനാനെങ്കില്‍ ചുമ്മാ നടക്കുന്നു..ഒരു ഉതരവാദിത്വവുമില്ലാതെ...
പേരിനൊരു സര്‍ക്കാര്‍ ജോലി തനിക്കു മാത്രം...

മനുവിന്റെ ശമ്പളംമുഴുവന്‍ വീടിനുവേണ്ടി തന്നെയാണ് ചിലവാക്കിയത്..
"അവനു തൊഴിലൊന്നും ഇല്ലല്ലോ, പിന്നെങ്ങനെയാ അവനോടു ചോദിക്കുക" അമ്മയുടെ സ്ഥിരം പല്ലവി..
മനുവും ഒന്നും ചോദിക്കാന്‍ പോവാറില്ല..

"മോനെ, കുറച്ചു പൈസ ഞാന്‍ ഒപ്പിച്ചിട്ടുണ്ട്. ബാകി എങ്ങനെയെങ്കിലും നീ സംഘടിപ്പിക്കണം, നിന്റെ ഏട്ടനെ നിനക്കറിയാലോ?"
മനുവിന് കാര്യങ്ങള്‍ എല്ലാം മനസ്സിലായി..ഒരു വലിയ ചുമടുകൂടി തന്റെ ചുമലില്‍ വന്നു പതിച്ചത് അവന്‍ അറിഞ്ഞു..
അറിയാവുന്നവരോടൊക്കെ, കടം മേടിച്ചു, പിന്നെ ബേങ്കില്‍ നിന്നും..
മനസ്സറിയുന്ന സുഹൃത്തുക്കളുടെ വില അവന്‍ അന്നറിഞ്ഞു..

പെങ്ങളുടെ കല്യാണം കെങ്കേമമായി കഴിഞ്ഞു..ഒരു "ഫുള്‍ ലോണ്‍" കല്യാണം..
ആരുടെ മുഖത്തും വിഷമത്തിന്റെ ഇത്തിരി ലാഞ്ചന പോലും കണ്ടില്ല, എല്ലാവരും ഉല്സാഹ തിമിര്‍പ്പില്‍...മനു ഒഴിച്ച്...
പെങ്ങള്‍ മംഗല്യവതി ആവുന്ന ശുഭ നിമിഷത്തിലും അവന്റെ മനസ്സ്......
"സല്‍ക്കാരം കൂടി വേണം മോനെ, പയ്യന്റെ കുറെ ആള്‍ക്കാര്‍ക്ക് വീട് കാണണ്ടേ"..കല്യാണത്തിന്റെ അന്ന് രാത്രി ചര്‍ച്ചയ്ക്കൊടുവില്‍ തീരുമാനമായി...
തല കുലുക്കുകയല്ലാതെ മനുവിന് മാര്‍ഗ്ഗമില്ലായിരുന്നു...

രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു..പെങ്ങള്‍ വേറെ വീട് വെച്ചു.
അതിനിടെ ഏട്ടന്റെ കല്യാണം കഴിഞ്ഞു..
പെങ്ങളുടെ കല്യാണം കഴിഞ്ഞ ഉടനെ, അവനു ജോലിക്ക് പോകാനുള്ള ബോധോദയം ഉണ്ടായി..
അച്ഛനും അമ്മയും ഏറെ ഉത്സാഹിച്ചു ആ കല്യാണവും നടത്തി..
മനുവിനാല്‍ കഴിയുന്നവ അവനും ചെയ്തു...

സുഹൃത്തുക്കളില്‍ പലരും വിവാഹിതരായപ്പോഴാണ്. മനുവും അക്കാര്യം ആലോചിക്കാന്‍ തുടങ്ങിയത്..
കുറെ പെണ്‍കുട്ടികളെ കണ്ടു..അവസാനം ഒന്ന് ഇഷ്ടപ്പെട്ടു..
വീട്ടില്‍നിന്നും എല്ലാവരും പോയിക്കണ്ടു..
"നിശ്ചയം ചെറുതായി മതി, ഓടി നടക്കാന്‍ അമ്മയ്ക്കും അച്ഛനും വയ്യ"....ചേട്ടന്റെ ആദ്യമേയുള്ള താക്കീത്.. മനു മറിച്ചൊന്നും പറഞ്ഞില്ല..
അങ്ങനെ മൂന്നുനാല്പേര്‍ മാത്രംപോയി കല്യാണം നിശ്ചയിച്ചു..

മനുവിന്റെ ഓട്ടം വീണ്ടും തുടങ്ങി..അവന്റെ കയ്യില്‍ നീക്കിയിരിപ്പോന്നും ഇല്ലായിരുന്നു..എല്ലാം ഇനി സ്വരൂപിക്കണം..
ഒരു സഹായ ഹസ്തം അവന്‍ പ്രതീക്ഷിച്ചു..
അച്ഛന്‍, അമ്മ, ചേട്ടന്‍....പക്ഷെ ആ വിഫലമായിരുന്നു ആ പ്രതീക്ഷകള്‍..
വെറുതെ ഒരു ചോദ്യമെങ്കിലും...അതും ഉണ്ടായില്ല..
അവള്‍ക്കുവേണ്ടി ഏറെ കഷ്ട്ടപ്പെട്ടതല്ലേ, തന്റെ പെങ്ങളെങ്കിലും ഒന്ന് ചോദിക്കുമെന്ന് കരുതി...കുടുംബ ജീവിതത്തിനിടയില്‍ അവള്‍ കുഞ്ഞേട്ടനെതന്നെ മറന്നുപോയി...

മനു ആകെ തകര്‍ന്നു തുടങ്ങിയിരുന്നു....
ചുമലില്‍ ഭാരവും പേറി താന്‍ താണ്ടിയ വഴികള്‍..
ഇന്ന് ആ വഴികള്‍ തന്നെ അപ്രത്യക്ഷമായിരിക്കുന്നു.
സ്വന്തവും, ബന്ധവും...
തന്റെ കാല്‍ക്കീഴിലെ മണ്ണുപോലും ഒലിച്ചുപോയത് പോലെ തോന്നി അവന്...

പക്ഷെ , ഏതോ ഒരുള്‍വിളി പോലെ അവന്റെ മനസ്സ് പറഞ്ഞു.."തളരരുത്..ഇനി നീ "ജീവിക്കണം"..
പുതിയൊരു മനുവായിരുന്നു പിന്നീടുള്ള നാളുകളില്‍...

കല്യാണം കഴിഞ്ഞു...
സ്നേഹമുള്ളവളായിരുന്നു, ലക്ഷ്മി..
തന്റെ സ്വാകാര്യ ദുഃഖങ്ങള്‍ ആദ്യദിവസം തന്നെ അവളോട്‌ പറയാന്‍ മനു മടി കാണിച്ചില്ല..ഒരു വലിയ ഭാരം ഇറക്കി വെച്ച പ്രതീതിയായിരുന്നു, അവന്.

"ഹെലോ, സ്റേറ്റ് ബേങ്ക് സ്റ്റോപ്പ്‌ എത്തി"...കണ്ടക്ടേര്‍ പുറത്തു തട്ടി വിളിച്ചപ്പോഴാണ് മനു ഞെട്ടി ഉണര്‍ന്നത്...
കയ്യില്‍ ലക്ഷി കൊടുത്ത ആഭരണങ്ങള്‍ അടങ്ങിയ ബെഗുമായി, ബസ്സിറങ്ങി അവന്‍ ബേങ്ക് ലക്ഷ്യമാക്കി നടന്നു...
--------------------------------------------------------------എം കെ വി-------

Read more...

മാധ്യമപ്രവര്‍ത്തനം.ചിത്രം : മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ .

രചന : മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ .

എടുക്കുന്നുണ്ടവര്‍
തെളിവുകള്‍
എന്നാലിവര്‍
പോലീസുകാരല്ല!

ചാര്‍ത്തുന്നുണ്ടവര്‍
കുറ്റങ്ങള്‍
എന്നാലിവര്‍
സാക്ഷികളല്ല!

പറയുന്നുണ്ടവര്‍
വിധികള്‍
എന്നാലിവര്‍
ജഡ്ജികളല്ല!

ഇറക്കുന്നുണ്ടവര്‍
പ്രസ്താവനകള്‍
എന്നാലിവര്‍
നേതാക്കളല്ല!

പായുന്നുണ്ടവര്‍
തലങ്ങും വിലങ്ങും
എന്നാലിവര്‍
ഓട്ടക്കാരുമല്ല!

തെളിവെടുപ്പും
കുറ്റംചാര്‍ത്തലും
ഈ വിധിപറച്ചിലും
പ്രസ്താവനയിറക്കലു-
മീപാച്ചിലുമെല്ലാം
റിപ്പോര്‍ട്ടിനായി മാത്രം!

ഇവര്‍ എക്സ്ക്ലൂസീവ്
റിപ്പോര്‍ട്ടിറക്കുന്നവര്‍ !

വൃത്തികെട്ടരീതിയില്‍
പാടിപ്പെരുപ്പിക്കുന്നുണ്ടവര്‍
കച്ചവട താല്പര്യവും;
സ്ഥാപിത താല്പര്യവും!

മോശമീ സാംസ്കാരിക
മലിനീകരണം!
ഭേദമീ പരിതസ്ഥിതി
മലിനീകരണം!

ഇരുതലമൂര്‍ച്ചയുള്ള
വാളുപോലെ അവ
തൂങ്ങിയാടിടുകയാണ്
ജനങ്ങള്‍ക്കുമേല്‍ !
ഇതിനുപേരോ?
മാധ്യമപ്രവര്‍ത്തനം!

Read more...

സ്വപ്നം
ഒരുപാടുകാലം മോഹിച്ചോരായിരം-
കനവുമായി ഞാന്‍ കടല്‍ കടന്നു.
പണമാണ് ചിന്ത,
കൂട്ടിന്നോരായിരം സ്വപ്നങ്ങളും, ഒരു നിഴല്‍ പോലെ.
കാലം കഴിയുംകണക്കെ മാറുന്നു സ്വപ്നങ്ങള്‍.
ചിലപ്പോള്‍ പുറകിലും, ഒപ്പവും മുന്പെയും.
എന്കിലുമെനിക്കാവതില്ല ,
എന്‍റെ സ്വപ്നങ്ങളെ പുല്‍കുവാന്‍.
ഇനി, എരിഞ്ഞുതീരട്ടെ ഞാന്‍ ,
ഒരു മെഴുകുതിരിനാളമായ്.
നിന്‍ സ്വപ്നമെങ്കിലും പൂവണിയട്ടെ....

ഷമല്‍ ഷുക്കൂര്‍

Read more...

"ശാപചക്രങ്ങള്‍"....കവിത.

നീയെന്തിനെന്നില്‍
പ്രണയം നിറച്ചു
കാലമേ കരുണാര്‍ദ്ര
ഭാവമേ പറയുക ..!

ഹൃദയം സ്ഫുടം ചെയ്ത
കദന ഭാരങ്ങളില്‍
കനവുണ്ട നിദ്രയുടെ
അന്ത്യയാമങ്ങളെ

പറയുക വസന്തത്തെ
അടവച്ചു വിരിയിച്ച
മധുരഹാസത്തിന്‍
മധുവുണ്ട മൗനമേ

നിഭ്രിതമെന്നിടവഴികള്‍
ഇണചേര്‍ന്ന പുലരിയുടെ
പുത്തന്‍ പ്രതീക്ഷ തന്‍
പൊന്മണിമേടയില്‍,..

പുളിനങ്ങളില്‍,.. പുഴ
മഴയെ തിരഞ്ഞിന്ന്
കണ്ണീര്‍ പൊഴിക്കുന്ന
വറുതിയുടെ കാഴ്ചകള്‍

മൃദുല കോശങ്ങളില്‍
മ്രിതിയിരന്നിരവുകള്‍
ഒരുമാത്രയിന്നലെ
തപം ചെയ്തു നിന്നിലും

ശരണാലയങ്ങളില്‍
ശാപചക്രങ്ങളില്‍
തിരിയുന്നതാരുടെ
പിടയുന്ന നോവുകള്‍

അവയിലെന്നുണര്‍വിന്റെ
ദീര്‍ഘ നിശ്വാസങ്ങള്‍
ഇല പൊഴിച്ചിരുളിന്റെ
സ്നേഹം നുകര്‍ന്നതും

പകരാതെ പോയൊരാ
സാന്ത്വനമെക്കെയും
പതിരെന്നു ചൊല്ലി
ഞാനുള്ളില്‍ ചിരിച്ചതും

മങ്ങിയ കാഴ്ച്ചകള്‍ക്കു-
ള്ളില്‍ തെളിച്ചോരാ
മണ്‍ചിരാതിന്‍ സ്വപ്ന -
വേദിയില്‍ മൌനമായ് ...

നിത്യ പ്രകാശത്തി -
ലഭയം കൊതിക്കുമീ
സത്യത്തിനൊപ്പം
ചലിക്കു നീ കാലമേ ,..

Read more...

മണ്ണിന്റെ മഴ ..
അണമുറിയാതേ പെയ്തൊരെന്‍ മഴ ഇന്നലെയുടെ
കാര്‍മേഘപൊലിരുണ്ടമനസ്സുകളില്‍
ഭൂമിയില്‍ വെള്ളനൂലിനാല്‍
മണ്ണിനും മഴക്കും താലികെട്ട്
നൊമ്പ് നൊറ്റിരുന്ന മണ്ണിന്റെ മാറിലേക്ക്
വര്‍ഷ കുളിരിന്റെ പ്രണയാദ്രമാം കരങ്ങള്‍
മഴതുള്ളികള്‍ പൂവിനേ തഴുകുമ്പൊള്‍
മനം വെന്ത മണ്ണിന്റെ വിഷാദഭാവം
കൊതിച്ചു വന്നൊരാ പ്രീയന്റെ മുത്തുകള്‍
കവര്‍ന്നെടുത്ത പൂവിനൊടെപ്പൊഴൊ -
മുള പൊട്ടിയ അസൂയ വിത്തിന്റെ ജനനം
കാമുക മഴയുടെ വികാരമാം തലൊടലില്‍
ഇതളറ്റ് നഗ്നയായീ പ്രണയപുഷ്പം
നിലക്കാത്ത നൃത്ത ചുവടുകളുമായീ
മണ്ണിന്റെ അന്തരാത്മാവിനേ തൊട്ടുണര്‍ത്തുന്ന
പ്രണയത്തിന്റെ നിറവും മണവുമുള്ള മഴ
ഏകാന്തതയുടെ തീച്ചൂളയില്‍ നീറുന്ന മണ്ണിനേ
വാരി പുണരുന്ന സ്നേഹാദ്രമീ മഴ
അന്ന് പെയ്ത് പൊയ വര്‍ഷദേവന്‍
മണ്ണിനുള്ളിലായ് നല്‍കിയ ഗര്‍ഭത്തിന്‍
നീര്‍ച്ചാലുകള്‍ ഇന്നിതാ അണപൊട്ടിയൊഴുകുന്നു
നിറഞ്ഞ് തൂവുന്നു ..

മഴയുടെ പ്രണയമീ മണ്ണിനേ നനക്കുമ്പൊള്‍
നനഞ്ഞ മണ്ണിനൊടിരക്കുന്നു പുഴയും കടലും
പ്രണയം പകുത്ത് നല്‍കാതേ
മടിച്ചു നില്‍ക്കുന്ന കുറുമ്പിക്ക്
ഉള്‍കൊള്ളാനാവുന്നതിനപ്പുറം
സ്നേഹം ചൊരിയുന്ന
മഴക്കുമൊണ്ടൊരു കള്ളകാമുകന്റെ
പരിവേഷം ...

ഒഴുകുന്നു പ്രണയം മണ്ണും
പുഴയും കടലും കവിഞ്ഞ്
മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് .........

Read more...

നീയെങ്ങനെ അറിയാന്‍ ..


ഞാന്‍ വെറും പൂജ്യമാണെന്നും
ഒന്നിന്‍റെ പിറകിലാണെന്‍റെ വിലയെന്നും ..
കൂട്ടിയും കിഴിച്ചും ഗുണിച്ചും ഹരിച്ചും
നീ മടുത്ത ഗണിത ശാസ്ത്രം..


ഒരു ജന്മം മുഴുവന്‍ പറഞ്ഞ കഥയില്‍
സീത രാമന്‍റെ ആരെന്ന ചോദ്യത്തില്‍
ഉത്തരം മുട്ടി മിഴിച്ചിരുന്ന എന്നെ ..
നീയെങ്ങനെ അറിയാന്‍ ..


എന്നെയറിയാന്‍..എന്തെളുപ്പമാണെന്നോ ..
പറയാന്‍ കൊതിച്ച ഒരായിരം വാക്കുകള്‍
ഒളിപ്പിച്ച എന്‍റെ ഹൃദയം
ഇതളുകളായി ഒന്നടര്‍ത്തി നോക്കൂ .


കറുപ്പിനും പ്രണയമുണ്ടെന്നറിയാന്‍
ഏഴഴകുണ്ടെന്നറിയാന്‍ ..
ഞാവല്‍പ്പഴം പോലെയെന്നറിയാന്‍..
കഴിയാതെ പോയത് വെളുപ്പിന്റെ നഷ്ടം ..


ഇന്ന്..
പൂജ്യം തിരഞ്ഞു നീയും
ഒന്നില്ലാതെ ഞാനും...ഗോപി വെട്ടിക്കാട്ട്

Read more...

'ശ്രുതിലയം ബ്ലോഗ്‌'


ശ്രുതിലയം ബ്ലോഗിങ്ങിലേയ്ക്ക് കടക്കുന്നു. ഓര്‍ക്കുട്ട് ലഭിയ്ക്കാത്ത നാടുകളിലെ എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പോസ്റ്റ്‌ ചെയ്യുന്നതിനും ശ്രുതിലയത്തിലെ തെരഞ്ഞെടുക്കുന്ന സൃഷ്ടികളെ ബ്ലോഗ്‌ വായനക്കാരില്‍ എത്തിയ്ക്കുന്നതിനുമാണ് 'ശ്രുതിലയം ബ്ലോഗ്‌' .ശ്രുതിലയം അംഗങ്ങളും ബ്ലോഗ്‌ വായനക്കാരും ഒത്തുചേരുന്ന ഈ വേദിയില്‍ എല്ലാ സൃഷ്ടികളും വായിച്ചുവിലയേറിയ അഭിപ്രായം അറിയിയ്ക്കുക. ബ്ലോഗിന് പുറമേ ഉടനെ തന്നെ 'ശ്രുതിലയംഓണ്‍ലൈന്‍ മാഗസിന്‍' ആരംഭിയ്ക്കുന്നതാണ് . എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിയ്ക്കുന്നു.

സസ്നേഹം :
അനില്‍ കുര്യാത്തി & ഗോപി വെട്ടികാട്

Read more...

  © Blogger template Shush by Ourblogtemplates.com 2009

Back to TOP