കഴുകന്‍

മുമ്പ് ജോർജ് ബുഷ് ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ എഴുതിയ കവിതയാണ്.
ഇന്നിപ്പോൾ ഒബാമയുടെ ഇന്ത്യാസന്ദർശനവേളയിലും ഇത് പ്രസക്തമാണെന്നു
കരുതുന്നു. ബുഷ് വെളുപ്പും ഒബാമ അല്പം കറുപ്പും ആണെങ്കിലും വെളുത്തവരുടെ
പ്രതീകം തന്നെ ഒബാമയും!

ഇ.എ.സജിം തട്ടത്തുമല

കവിത

കഴുകന്‍

ഒത്തിരിയേറെ വിശപ്പും കൊണ്ടൊരു
കഴുകന്‍ പാറി നടക്കുന്നു
തിന്നു തിമിര്‍ക്കാനത്യാര്‍ത്തിയുമായ്
വട്ടം ചുറ്റി നടക്കുന്നു;

വീശുന്നൂ വല നെടുനീളത്തില്‍
വോട്ടക്കണ്ണാലുള്ളൊരു നോട്ടം!
നേരും നെറിയും കഴുകനു വേറെ
മാനം പോകും വലയില്‍ പെട്ടാല്‍

കണ്ണും കവിളും കാട്ടി മയക്കി
കരളു കവര്‍ന്നേല്‍ സൂക്ഷിച്ചോ
ഒരുനാളവനേ താണു പറന്നാ
കരളും കൊത്തി കൊണ്ടു പറക്കും

തേനും പാലുമൊഴുക്കാമാങ്ങനെ
വാഗ്ദാനങ്ങള്‍ പലതാണേ
മോഹിപ്പിക്കാന്‍ ആളൊരു വിരുതന്‍
മോഹിച്ചാലോ ഗതികേടാകും

അമൃതും കൊണ്ടു വരുന്നവനല്ലവന്‍
‍അമരത്താകാന്‍ യത്നിപ്പോന്‍
‍അമരത്തായാല്‍ അമര്‍ത്തി വാഴാന്‍
അഴകും കാട്ടി നടക്കുന്നോന്‍

ഒക്കെയുമവനാണെന്നൊരു ഭാവം
കയ്യൂക്കിന്‍റെയങ്കാരം !
ഉപരോധങ്ങള്‍ കൊണ്ടു വിരട്ടും
ആയുധവും പലതവനുടെ കയ്യില്‍

യജമാനന്‍താനെന്നു നടിപ്പോന്‍
ആജ്ഞാപിക്കാന്‍ ശീലിച്ചോന്‍
‍അടിമമനസ്സുകള്‍ പാകമൊരുക്കി
അടിച്ചര്മത്താനറിയുന്നോന്‍

‍വെള്ളത്തൊലിയും ചെമ്പന്‍ മുടിയും
കണ്ടു കൊതിച്ചു മയങ്ങരുതേ
അജ്ഞത കൊണ്ടപമൃത്യു വരിക്കും
ആരാധിക്കാന്‍ പോകരുതേ

വേഷം പലതാണവനെക്കണ്ടാല്‍
അവനാരെന്നു തിരിച്ചറിയില്ല
അറിയാറായി വരുംപോഴവനാ
അറിവും കൊണ്ടു കടന്നീടും!

ചോര മണത്തു മണത്തു നടക്കും
ചാരന്‍മാരുണ്ടവനു പരക്കെ
ചേരി പിടിച്ചിട്ടവനെച്ചാരി
ചോരന്‍മാരൊരു നിരയുണ്ടേ

ചോര കുടിച്ചു ശവങ്ങളൊരുക്കി
തിന്നു കൊഴുക്കനത്യാര്‍ത്തി ;
വങ്കന്‍ വയറിന്‍ ഇരവിളി കേട്ടോ
അണ്ടകടാഹം പാടെ വിഴുങ്ങും !

ഒത്തൊരുമിച്ചോരൊറ്റ മനസ്സാല്‍
ജാഗ്രതയോടെയിരുന്നില്ലെങ്കില്‍
നമ്മുടെ കഥ കഴിയുന്ന ചരിത്രം
നാമറിയാതിവിടങ്ങു നടക്കും.

ഇ.എ.സജിം തട്ടത്തുമല  – (November 6, 2010 at 3:38 AM)  

മുമ്പ് ജോർജ് ബുഷ് ഇന്ത്യ സന്ദർശിക്കുന്ന വേളയിൽ എഴുതിയ കവിതയാണ്.
ഇന്നിപ്പോൾ ഒബാമയുടെ ഇന്ത്യാസന്ദർശനവേളയിലും ഇത് പ്രസക്തമാണെന്നു
കരുതുന്നു. ബുഷ് വെളുപ്പും ഒബാമ അല്പം കറുപ്പും ആണെങ്കിലും വെളുത്തവരുടെ
പ്രതീകം തന്നെ ഒബാമയും!

mini//മിനി  – (November 6, 2010 at 5:56 AM)  

പാവങ്ങളുടെ ചോരയും മാംസവും കൊടുക്കാനായി പണക്കാർ(കഴിവുള്ളവർ) വിളിച്ചുവരുത്തുന്ന കഴുകൻ.

ജ്യോതിഷ്  – (November 6, 2010 at 10:47 AM)  

ഒബാമയെ വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും സ്വാഗതം ചെയുന്നു .തുരുമ്പിച്ച പ്രത്യയശാസ്ത്രങ്ങള്‍ വിശപ്പില്‍ തീയൂതുമ്പോള്‍ സാധ്യമായ വികസന മാതൃകകള്‍ എല്ലാം സ്വീകരിയ്ക്കാം .ലോകത്ത് ഇതിനേക്കാള്‍ ഭീകരമായ സോഷ്യലിസ്റ്റ് ഭീകരതകള്‍ അരങ്ങേറിയിട്ടുണ്ട് ..സോഷ്യലിസം നാമാവിശേഷമായെങ്കിലും അതുള്ള നാടുകളില്‍ അവര്‍ ആവര്ത്തിയ്ക്കുന്നു. ഇവിടെ പക്ഷമല്ല വേണ്ടത് മനുഷ്യനെതിരെ യുദ്ധം നയിക്കുന്ന എല്ലാ ശക്ത്കളെയും ഒറ്റപ്പെടുതുകയാണ് വേണ്ടത് .

രമേശ്‌ അരൂര്‍  – (November 6, 2010 at 10:47 AM)  

വോട്ടക്കണ്ണാലുള്ളൊരു നോട്ടം!???????

ജ്യോതിഷ്  – (November 6, 2010 at 10:53 AM)  

മലയാള കൊടിയും പിടിച്ചു നാടിന്റെ വികസനം മുടക്കിയിട്ട് ഗള്‍ഫിലോ അമേരിക്കയിലോ ഉള്ള മുതലാളിയുടെ സ്ഥാപനത് പോയി ഒരു ഉളുപ്പും ഇല്ലാതെ ജോലി ചെയ്യുന്നു.സോഫ്റ്റ്‌വെയര്‍ കയറ്റുമതിയില്‍ കേരളം വലിയ ആനയാണ് ചേനയാണ് എന്ന് ഇവിടത്തെ കുട്ടി സഖാക്കള്‍ വരെ പ്രസംഗിയ്ക്കുന്നത് കേട്ടിട്ടുണ്ട്...അതൊക്കെ അമേരിക്ക ,ഇംഗ്ലണ്ട് മുതലായ മൊതലാളി രാജ്യങ്ങള്‍ക്കാണ് കയറ്റി അയയ്ക്കുന്നത് എന്ന് അറിഞ്ഞിട്ടു തന്നെയോ എന്തോ ഗീര്‍വാണം വിടുന്നത് .

ഇ.എ.സജിം തട്ടത്തുമല  – (November 8, 2010 at 5:52 AM)  

അമേരിക്കക്കോ അവിടുത്തെ ജനങ്ങൾക്കോ എന്തിന് ഒബാമയ്ക്കുപോലുമോ എതിരെയല്ല ഇടതുപക്ഷക്കാർ പ്രതികരിക്കുന്നത്. സാമ്രാജ്യത്വ നയങ്ങൾക്കെതിരെയാണ്. സാമ്രാജ്യത്വം എന്നുപറഞ്ഞാൽ മനസിലാവില്ലെന്നുണ്ടോ? പണ്ട് ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചത് സാമ്രാജ്യത്വമായിരുന്നു. ഇന്ന് മറ്റു പല രൂപത്തിലും ഭാവത്തിലും അത് കടന്നുവരുന്നു. അതിന്റെ നേതൃത്വം അമേരിക്കയും. അല്ലാതെ അമേരിക്കയുടെ നേട്ടങ്ങൾ അംഗീകരിക്കാതെയും അനുഭവിക്കാതെയും ഒന്നുമല്ല. മാത്രവുമല്ല ഈ ജ്യോതിഷ് ഒക്കെ കുട്ടിസഖാക്കളെ മാത്രം എന്തിന് വിമർശിക്കുന്നു. അമേരിക്കയ്ക്കും സാമ്രാജ്യത്വത്തിനും എതിരെ പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നവർ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും മാത്രമല്ല. ലോകത്ത് വ്യത്യസ്ഥ ആശയഗതികൾ ഉള്ള പലരും സാമ്രാജ്യത്വത്തിനെതിരെ പ്രവർത്തിക്കുന്നുണ്ട്. പ്രതികരിക്കുന്നുണ്ട്. കുട്ടിസഖാക്കൾ സാന്രാജ്യത്വത്തിനെതിരെ പ്രതികരിക്കുന്നതു കൊണ്ട് സംരാജ്യത്വം ചിലർക്ക് നല്ലതായി തോന്നും. അത് സ്വാഭാവികം മാത്രം.

ജ്യോതിഷ്  – (November 9, 2010 at 10:34 AM)  

ഇവിടത്തെ ഇടതുപക്ഷത്തിന്റെ സാമ്രാജ്യത്വവിരുദ്ധ പ്രസ്താവനകള്‍ ആണ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കോമഡി .

Unknown  – (November 11, 2010 at 10:08 AM)  

“ഇവിടെ പക്ഷമല്ല വേണ്ടത് മനുഷ്യനെതിരെ യുദ്ധം നയിക്കുന്ന എല്ലാ ശക്ത്കളെയും ഒറ്റപ്പെടുതുകയാണ് വേണ്ടത്”

ഒബാമയെ സ്നേഹത്തോടെയും ബഹുമാനത്തോടെയും സ്വാഗതമോതുന്നു..
ഇതില്‍പ്പരം വലിയ കോമഡിയാണോടതുപക്ഷത്തിന്റെ സാമ്രാജ്യത്വവിരുദ്ധ പ്രസ്താവനകള്‍!

നോബേല്‍ സമ്മാനം കിട്ടിയതിന്റന്ന് (ഒപ്പിച്ചതിന്റന്ന്) തന്നെ അഫ്ഗാനില്‍ സൈന്യത്തെ വിന്യസിച്ച മാഹാനല്ലെ അദ്ദേഹം, സ്വാഗതം!! (ഇപ്പൊ പോയിട്ടുണ്ടാവും-സ്വഗതം)

Unknown  – (November 11, 2010 at 10:14 AM)  

കാലികപ്രസക്തിയുള്ള കവിതയ്ക്കാശംസകള്‍!

കടലോരത്ത് നനഞ്ഞ് നില്‍ക്കുമ്പോള്‍ കാലിനടിയിലെ മണല്‍ ഒലിച്ചിറങ്ങുന്നത് മനസ്സിലാവാന്‍ മൂക്കുവരെ വെള്ളത്തിനടിയിലാവണം പലര്‍ക്കും, ഇനിയിപ്പൊ ഇതും കോമഡിയെന്ന് പറയുമോ ആവോ!

ഇന്ന് തന്നെ എന്‍ഡോസള്‍ഫാന്‍ എന്ന കവിത വായിച്ചു, കണ്ടല്‍പ്പാര്‍ക്ക് പൂട്ടിച്ചവര്‍ തന്നെയാണ് ആ കീട(മനുഷ്യനും കീടം തന്നെയല്ലെ?)നാശിനിക്ക് ഗുഡ് സര്‍ട്ടിഫിക്കെറ്റ് നല്‍കിയിരിക്കണത്.

ഇത് തമാശയേ അല്ല, വെറും ട്രാജഡി, എന്ന് വെച്ചാല്‍ മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്താല്‍ 101 ദിവസം ഹൌസ്ഫുള്‍ ഓടും എന്നര്‍ത്ഥം!!

ഞാനീ നാട്ടിലേ അല്ല്ലാട്ടൊ :D

ജ്യോതിഷ്  – (November 11, 2010 at 11:51 AM)  

"കടലോരത്ത് നനഞ്ഞ് നില്‍ക്കുമ്പോള്‍ കാലിനടിയിലെ മണല്‍ ഒലിച്ചിറങ്ങുന്നത് മനസ്സിലാവാന്‍ മൂക്കുവരെ വെള്ളത്തിനടിയിലാവണം പലര്‍ക്കും, ഇനിയിപ്പൊ ഇതും കോമഡിയെന്ന് പറയുമോ ആവോ!"

വളരെ ശരിയാണ് .പലനാട്ടിലും ചുവന്നമണ്ണ് ഒലിച്ചു കടലില്‍ പോയി .ശേഷിയ്ക്കുന്ന നാട്ടില്‍ മോതലാളിത്തം അണകെട്ടിയത് കൊണ്ട് നില്‍ക്കുന്നു .ഇല്ലെങ്കില്‍ അതുംകൂടി ഒലിച്ചു പോകത്തില്ലയോ .ഇത് കേട്ടാല്‍ തമാശയുള്ള ട്രാജഡി.ഏതു ? അയല്‍വക്കത്തെ ഡ്യൂപ്പ്ളിക്കെട്റ്റ് സിധാന്ധം അത് തന്നെ.ഞാനീ നാട്ടിലെയാ കേട്ടോ .ഗതികെട്ട നാട്ടിലെ .

ഒബാമ ജയിക്കട്ടെ . :)

ജ്യോതിഷ്  – (November 11, 2010 at 11:59 AM)  

വെളുത്തവന്‍ എന്ന് കേട്ടാല്‍ തൊലിക്കറുപ്പിന്റെ അപകര്‍ഷത കൊണ്ട് എഴുതുമ്പോള്‍ 101 ദിവസം ഹൌസ്ഫുള്‍ ഓടും എന്നര്‍ത്ഥം .പ്രത്യേകിച്ച് ദൈവത്തിന്റെ സ്വന്തം കണ്ട്രികള്‍ക്ക് .

ജ്യോതിഷ്  – (November 11, 2010 at 10:15 PM)  

"“ഇവിടെ പക്ഷമല്ല വേണ്ടത് മനുഷ്യനെതിരെ യുദ്ധം നയിക്കുന്ന എല്ലാ ശക്ത്കളെയും ഒറ്റപ്പെടുതുകയാണ് വേണ്ടത്”

ഒബാമയെ സ്നേഹത്തോടെയും ബഹുമാനത്തോടെയും സ്വാഗതമോതുന്നു..
ഇതില്‍പ്പരം വലിയ കോമഡിയാണോടതുപക്ഷത്തിന്റെ സാമ്രാജ്യത്വവിരുദ്ധ പ്രസ്താവനകള്‍!"
----------------------------

നിശാസുരഭി ഈ നാട്ടിലെയല്ലല്ലോ അല്ലെ? അതാണ്‌ പ്രശ്നം . ഞാന്‍ ഈ നാട്ടിലെയാണ് .എന്റെ സംസ്കാരം 'അതിഥി ദേവോ ഭവ : 'ഉദ്ഘോഷിയ്ക്കുന്നു .താങ്കളുടെ സംസ്കാരം എന്തെനെന്നു അറിയില്ല .

കലിപ്പ് തീരണില്ലല്ലോ ... :D

Unknown  – (November 12, 2010 at 8:45 AM)  

അതിഥി ദേവോ ഭവ: തന്നെ മാഷെ, അങ്ങനെ വന്ന അതിഥികളാണ് അടുക്കളയിൽ കയറി ഭാരതാംബയുടെ മറ്റിക്കുത്തിനു പിടിച്ചത്. അന്ന് നേരിട്ടായിരുന്നെങ്കിൽ ഇന്ന് പരോക്ഷമായ് അതു ചെയ്യുന്നു.

ഇതും കോമഡി തന്നെ!

Unknown  – (November 12, 2010 at 8:45 AM)  

മടിക്കുത്ത്*

ജ്യോതിഷ്  – (November 12, 2010 at 11:12 AM)  

നിശാസുരഭിയ്ക്ക് ചരിത്രം ഒട്ടും അറിയില്ല എന്ന് മനസ്സിലായി .പോര്‍ട്ടുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഇവിടെവന്നപ്പോള്‍ മടിക്കുത്തഴിയ്ക്കാന്‍ ഭാരതാംബ ഇല്ലായിരുന്നു .കൊച്ചുകുട്ടികള്‍ക്ക് പോലും ഇതറിയാം .നൂറോ ആയിരമോ ആയി ചിന്നഭിന്നമായ തമ്മിലടിയ്ക്കുന്ന കുറെ രാജ്യങ്ങള്‍ .സായിപ്പന്മാരാന് ഇന്ത്യ ഉണ്ടാക്കിതന്നത് .നമ്മുക്കതു എളുപ്പമായി . മൊത്തമായി അവരില്‍ നിന്നും പിടിച്ചു വാങ്ങി .സ്വാതന്ത്ര്യം എന്ന് പേരുമിട്ടു .എന്ത് സ്വാതന്ത്ര്യം ??.വെളുത്ത സായിപ്പന്മാരില്‍ നിന്നും കറുത്ത സായിപ്പന്മാരുടെ അധികാര കൈമാറ്റം.അത്രേഉള്ളൂ .പിന്നെ ഇന്നത്തെ കാര്യം ചുമ്മാതെ പറഞ്ഞു ഭയക്കാം എന്നല്ലാതെ ഒന്നും സംഭവിയ്ക്കില്ല .വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം കുറേപേര്‍ എന്തൊക്കെയോ പറഞ്ഞു ജനങ്ങളെ ഭയപ്പെടുത്തുന്നു .ജനങ്ങള്‍ക്കോ ഇവിടത്തെ രാഷ്ട്രീയക്കാരോട് ഉള്ള പേടി ആരോടുമില്ല...ഹി..ഹി .അല്ലാതെ കൊളോനിയളിസം സ്വപ്നം കാണാന്‍ പോലും കഴിയാത്ത അത്ര അകലെയാണ് .

Unknown  – (November 13, 2010 at 9:26 AM)  

:)

എത്ര സുന്ദരമായ് കുറച്ചേറെ സത്യം വിളിച്ച് പറഞ്ഞിരിക്കുന്നു ജ്യോതിഷ്.
താങ്കൾ പറഞ്ഞത് ഒന്നുകൂടി മനസ്സിരുത്തി വായിച്ചോളൂ, ഞാൻ ഉദ്ദേശിക്കണ മറുപടി അതിൽത്തന്നെയുണ്ട്!

ജ്യോതിഷ്  – (November 13, 2010 at 1:36 PM)  

ഞാന്‍ തുടങ്ങിയതും അവസാനം വരെ പറഞ്ഞതും ഒരേ കാര്യം .ഇന്ത്യുടെ ശത്രു ഇന്ത്യക്കാര്‍ മാത്രം. ഇവിടത്തെ ഇന്നത്തെ രാഷ്ട്രീയക്കാര്‍ .അതിലിത്ര സംശയമെന്ത് ,കോടിയുടെ നിറം നോക്കി നട്ടെല്ല് വളയ്ക്കാന്‍ പഠിച്ചിട്ടില്ല .കക്ഷിരാഷ്ട്രീയം ഇല്ലാത്തവര്‍ക്ക് നല്ല ഒന്നാന്തരം നട്ടെല്ല് ഉണ്ട് .

Unknown  – (November 14, 2010 at 12:05 AM)  

90% അധികം വോട്ട് പോള്‍ ചെയ്യപ്പെട്ടാല്‍, പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ടാവര്‍ക്ക് അവിടെ റീപോളിംഗ് നടത്താന്‍ കമ്മീഷനോട് ശുപാര്‍ശ ചെയ്യാം. പറയാന്‍ പോകുന്നതിന് ഒരനുബന്ധം പറഞ്ഞതാണ്.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏകദേശം 80% നടുത്താണ് പോളിംഗ്. കേരളത്തില്‍ ജ്യോതിഷിനെപ്പോലെ നട്ടെല്ലുള്ളവര്‍ 20-25 ശതമാനത്തിനടുത്തെ വരൂ എന്നര്‍ത്ഥം! കൊടിയുടെ നിറം നോക്കി നട്ടെല്ല് വളക്കണ കാര്യം വല്ലോം പറഞ്ഞോ ഇവിടെ? അങ്ങനെയെങ്കില്‍ 1980 കളില്‍ ഇന്ദിരാ ഗവണ്മെന്റ് നടപ്പിലാക്കിയ പഞ്ചവത്സര-ദേശസാത്കരണം ഏറ്റവും കൂടുതല്‍ സ്വാഗതം ചെയ്തത് ആരെന്ന് ചരിത്രം എന്നെക്കാള്‍ കൂടുതല്‍ അറിയുന്ന ജ്യോതിഷ് പരിശോധിച്ചോളൂ, (പിന്നീട് നടന്ന അരാജകത്വത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തതും)

ഇന്ത്യയുടെ ശത്രുക്കള്‍ ഇന്ത്യക്കാര്‍ തന്നെ, നാം വോട്ട് നല്‍കി ജയിപ്പിക്കുന്നത് നവകൊളോണിയലിസത്തിനു പാദസേവ നടത്താനല്ല എന്നാണ് ഈ കവിതയില്‍ നിന്ന് വായിച്ചത്. ഒബാമയെന്ന വ്യക്തിയെ അല്ല ഇവിടെ വിമര്‍ശിക്കുന്നത്. അഥിതി ദേവോ ഭവ: തന്നെ, അത് അഥിതികള്‍ക്കാണ്, പിടിച്ച് പറിക്കാര്‍ക്കല്ല!

ഇ.എ.സജിം തട്ടത്തുമല  – (November 14, 2010 at 2:24 AM)  

ഞാൻ പിന്നെ ഇന്നാണ് ഇങ്ങോട്ട് വന്നത്. നിശാസുരഭി എന്റെ കർമ്മം നിർവഹിച്ചിരിക്കുന്നു.എനിക്ക് പറയാനുള്ളതെല്ലാം അതേപടി പറഞ്ഞിട്ടുണ്ട് നിശസുരഭി; നന്ദി! ജ്യോതിഷ് എന്ന അരാഷ്ട്രീയ(അരാജക)വാദി സുഹൃത്തടക്കം കമന്റിട്ടവർക്കെല്ലാം നന്ദി!ജ്യോതിഷുമാർ ഇങ്ങനെയൊക്കെ വന്നു പറയുമ്പോഴാണ് നമുക്കും പറയനുള്ളതെല്ലാം പറയാൻ അവസരം ലഭിക്കുന്നത്. ജ്യോതിഷ് ഇനിയും ഇടയ്ക്കൊക്കെ വരണേ!ഞാൻ ഈ നാട്ടിലൊക്കെ തന്നെ,ജ്യോതിഷിനെ പോലെയല്ല ചിന്തിക്കുന്നതെങ്കിലും!

ജ്യോതിഷ്  – (November 14, 2010 at 2:21 PM)  

നിശാസുരഭീ ഞാനും അത്യെന്നെ പറഞ്ഞത്.പിടിച്ചുപറിക്കാര്‍ പുറത്തുല്ലവരല്ല ഇവിടുള്ളവര്‍ .പുറത്തുനിന്നും ആരൊക്കെയോ ഇങ്ങനെ വരുന്നതായി നിങ്ങള്‍ കുറേപേര്‍ സങ്കല്‍പ്പിച്ചാല്‍ ഒന്നും അവര്‍ വരില്ല .പിന്നെ വോട്ട് ചെയ്യുന്നവര്‍ എത്ര അനുഭവിച്ചാലും പഠിയ്ക്കാത്ത ജനങ്ങള്‍ വോട്ട് ചെയ്തോട്ടെ പക്ഷെ വോട്ട് ചെയ്യക എന്നത് ഒരു രാജ്യദ്രോഹമായി മാറുന്നത് ഇന്ത്യയില്‍ മാത്രം .പിടിച്ചുപറിക്കാര്‍ക്ക് വോട്ട് കൊടുക്കുന്നത് രാജ്യദ്രോഹം തന്നെയാണേ .ഞാന്‍ കഷിരാഷ്ട്രീയാതെ മാത്രമേ എതിര്‍ക്കുന്നുള്ളൂ നാറുന്ന കൊടികളുടെ ചുവട്ടില്‍ അണിനിരന്നു നിങ്ങളൊക്കെ എന്താണ് ഇവിടെ മലമറിയ്ക്കുന്നത് ? പാര്‍ട്ടിയെ സേവിയ്ക്കുക രാജ്യത്തെയല്ല . അതെങ്ങനെ പാര്‍ട്ടി ജയിക്കട്ടെ എന്നല്ലേ വിളിയ്ക്കൂ .
സജിം ഭായ് അത് തന്നെയാ ഞാനും പറയുന്നത് .ഇതുപോലുള്ള ചില കവിതകള്‍ വരുമ്പോഴാണ് എനിയ്ക്ക് പറയാനുള്ളതും പറയാന്‍ കഴിയുന്നത്‌ .ഹ..ഹ .

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP