"ന്യായ വിധി "
========
വിഷം തീണ്ടി നീലിച്ച
മേഘപാളികള്‍ക്കിടയില്‍
"മരണം"
പ്രതീക്ഷയോടെ
കാത്തിരിക്കുന്നത്
വര്‍ണ്ണ പലകയില്‍
കവടി നിരത്തി
ശീതോഷ്ണമാപിനികളുടെ
ഋതു പകര്‍ച്ചകള്‍
കണ്ടു
മിഴികനക്കുമ്പോള്‍
ശവകൂനകള്‍ക്ക് മേലൊരു
തിരു:സഭ പണിയാനാണ്
നിസ്ക്കരിച്ച്
ദീപാരാധന നല്‍കി
നാളെയൊരു പുലരിയുടെ
ഇളവേയിലേറ്റ്
മിന്നാതെ പൊലിഞ്ഞു
പുകയാതെ കരിഞ്ഞു
കറപറ്റിയ
ഭ്രാന്തന്‍കനവുകളില്‍
അത്തറു പൂശുവാനാണ്,..
കരുതിയിരിക്കുക',..
വടക്ക് നിന്നൊരു
കാറ്റ് തെക്കോട്ട്
വരുന്നത്രേ,..
വിളവു തിന്നുന്ന
വേലിപ്പത്തലുകള്‍
വെട്ടി നിരത്തി
അതിരുകളെ ആകാശ
കോണിലേക്കെറിയുക, ...
വേഗം വെറി പിടിച്ച
നിന്റെ നായ്ക്കളെ
അഴിച്ചുവിടുക,....
ഇനി
പേയിളകുക..
"ചങ്ങലകള്‍ക്കാണ്"
അനില്‍ കുര്യാത്തി
വേഗം വെറി പിടിച്ച
തെരുവ് നായ്ക്കളെ
അഴിച്ചുവിടുക,....
ഇനി
പേയിളകുക..
"ചങ്ങലകള്‍ക്കാണ്".
ഒന്ന് ചോദിയ്ക്കട്ടെ ഈ തെരുവുനായ്ക്കളെ എവിടെ നിന്നും അഴിച്ചു വിടണം എന്നാണു പറയുന്നത് ?ചങ്ങലയ്ക്കിട്ടാണോ ഈ നാട്ടില്‍ തെരുവുനായ്ക്കളെ വളര്‍ത്തുന്നത് ?
"ഇനി
പേയിളകുക..
ചങ്ങലകള്‍ക്കാണ് "
അതെപ്പോഴേ ഇളകിക്കഴിഞ്ഞു...!
പണക്കൊതിയുടെ, കാമവെറിയുടെ, മതഭ്രാന്തിന്‍റെ, രാഷ്ട്രീയവൈരത്തിന്‍റെ ചങ്ങലക്കിലുക്കങ്ങള്‍ നമ്മുടെ നാടിന്‍റെ ചെവി തുളച്ചു കൊണ്ടേയിരിക്കുന്നു...