അയ്യപ്പന് ഒരു അന്ത്യോപചാരം



ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ മാലോകരെ

കവിയുടെ ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ

ഹരിതമായ്, നിത്യഹരിതമായ് നിര്‍ത്തിടേണം നമുക്കതിനെ

മരണദേവത പുല്‍കിടുംനാളു മുന്നില്‍ക്കണ്ടൊരാ  കവി
കരുതിവെച്ചിരുന്നതാണാ മലര്‍‍  മാലോകരെ.
ഒന്നുചുംബിച്ചടാത്തതാണാ മലര്‍ മാലോകരെ.
ഒരു സുഗന്ധം വീശിടാനായ് നമുക്കിനിയും
ഹൃത്തടത്തില്‍ കരുതി വെച്ചുകവിയാ പൂവിത്രനാളും.
നറുമണം വിതറുമിനിയാ മലര്‍നമുക്കുചുറ്റും
മറന്നിടേണ്ട നമുക്കീരഹസ്യമിനിയുള്ള നാള്‍.
ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ മാലോകരെ
കവിയുടെ ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ!

കുസുമം ആര്‍ പുന്നപ്ര  – (October 23, 2010 at 12:09 AM)  

കവിയുടെ തന്നെ വരികളില്‍

"എന്‍റെ ഹൃദയത്തിന്‍റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിയ്ക്കും"
(എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് എന്ന കവിതയില്‍ നിന്നും)

Unknown  – (October 23, 2010 at 7:02 AM)  

കുപ്പായക്കൈമടക്കില്‍ എഴുതി മുഴുവനാക്കാത്ത
കവിതയുമായി, വഴിയരികില്‍ അജ്ഞാതനായി..
വീണ്..,ആശുപത്ത്രിയില്‍ അജ്ഞാത മൃതദേഹമായി..,
ഒരു മഹാകവി!!

കവി അയ്യപ്പന് എന്‍റെ
ആദരാഞ്ജലികള്‍...

നളിനകുമാരി  – (November 22, 2013 at 10:08 AM)  

സുഖകരമല്ലാത്ത ഒരു അവസാനമായിപ്പോയി ആ കവിയുടേത്.

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP