ഇടവേള

ഇ.എ.സജിം തട്ടത്തുമല

ഇടവേള


നീ ജനി, അൻ മൃതി
ഞാനൊരു ഇടവേള;
അനിശ്ചിതമായ ദൈർഘ്യമുള്ള
വെറുമൊരു നേരമ്പോക്ക്!
ഒടുവിലെപ്പോഴെങ്കിലും
എന്നെ മണ്ണിനു വളമാക്കി-
സൂക്ഷ്മജീവികൾക്ക് സദ്യയാക്കി
നിങ്ങളുടെ വേളിയും വേഴ്ചയും!
പിന്നെ ഞാനൊരു കെട്ടുകഥ;
ഓർമ്മയില്ലാത്തൊരു മിഥ്യ!
നേരം പോയതതറിയാ‍തെ
ഒടുങ്ങിത്തീരുന്ന യാഥാർത്ഥ്യം;
എന്റെയോ, നിങ്ങളുടെയോ
ആരുടെയോ, ആരുടെയൊക്കെയോ
അല്ലെങ്കിൽ ആരുടെയുമല്ലാത്ത
വെറുമൊരു നേരമ്പോക്ക്;
നിങ്ങളുടെ കഥയ്ക്കിടയിലെ
കേവലമൊരു കഥയില്ലായ്മ!

പ്രവാസം..ഷാജി രഘുവരന്‍  – (September 3, 2010 at 3:36 AM)  

നിങ്ങളുടെ കഥയ്ക്കിടയിലെ
കേവലമൊരു കഥയില്ലായ്മ!
നല്ല ചിന്ത .....ഭാവുകങ്ങള്‍

Shamal S Sukoor  – (September 3, 2010 at 12:36 PM)  

നല്ല ചിന്തകള്‍.. മൃതി നയിക്കുന്നത് ഇത്തരം കഥയില്ലായ്മയിലേക്ക് ആണെന്ന ഒരു നൊമ്പരം മനസ്സില്‍.. വീണ്ടും എഴുതുക.. ഭാവുകങ്ങള്‍..

Gopakumar V S (ഗോപന്‍ )  – (September 8, 2010 at 8:42 AM)  

നല്ല വരികള്‍ , നല്ല ചിന്തകള്‍ .... ആശംസകള്‍ ...

കുസുമം ആര്‍ പുന്നപ്ര  – (September 8, 2010 at 9:08 PM)  

നിങ്ങളുടെ കഥയ്ക്കിടയിലെ
കേവലമൊരു കഥയില്ലായ്മ!
ശരിയാണ്..കഥയില്ലായ്മ...നല്ല കവിത

ശില്പാ മേനോന്‍  – (September 9, 2010 at 9:39 AM)  

ഓർമ്മയില്ലാത്തൊരു മിഥ്യ...!

വിനോജ് | Vinoj  – (September 16, 2010 at 7:37 AM)  

നന്നായിട്ടുണ്ട്

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP