തര്‍പ്പണം

വിളക്കു കത്തിച്ചൊരുക്കി വെച്ചു
നാക്കിലയും മുറിച്ചു വെച്ചു
ദര്‍ഭ മോതിരമണിഞ്ഞു വിരലില്‍
കിണ്ടി വാലിലെ നീരുചുറ്റി
ഇലക്കു ചുറ്റും ശുദ്ധമാക്കി
ദര്‍ഭദളമതില്‍ നിരത്തി വെച്ചു
പിണ്ഡമൊന്നതിലുരുട്ടി വെച്ചു
എള്ളെടുത്തൊരു നീര്‍ കൊടുത്തു
പൂവെടുത്തൊരു നീര്‍കൊടുത്തു
ചന്ദനവും കൊണ്ടു ഞാനൊരു
നീര്‍ കൊടുത്തു നിശ്വാസമിട്ടു.
വസ്ത്രയിഴയിലെ നൂലിളക്കി
നൂലുമെല്ലെ വലിച്ചെടുത്തു
വസ്ത്രമൊന്നു സമര്പ്പണം ചെയ്തു
ഭക്ത്യാ ദണ്ഡ നമസ്ക്കാരവും ചെയ്തു.
മെല്ലെയെടുത്തിരു കൈകളാല്‍
ഒഴുക്കു നീരിലിറങ്ങി പിന്നെ
പിതൃപിണ്ഡ സമര്‍പ്പണം ചെയ്തു.

കരയിലെത്തിയ മനസ്സിലേക്കതാ
കരളിലില്‍ നിന്നൊരു ചോദ്യമെത്തി
ജീവനോടിരുന്ന പിതൃവിന്
നീര്‍ കൊടുത്തോ,തുണികൊടുത്തോ?
മനസ്സു ചുട്ടു കാഞ്ഞവെയിലില്‍,
തണല്‍ കൊടുത്തൊരു തരുവുമായോ?
തുണയില്ലാതെയലഞ്ഞ നാളില്‍
താങ്ങിനായൊരു കൈകൊടുത്തോ?

ഉപാസന || Upasana  – (August 16, 2010 at 3:17 AM)  

പ്രസക്തമായ ചോദ്യങ്ങല്‍
:-)

Anonymous –   – (August 16, 2010 at 5:21 AM)  

കൊള്ളാം ... നേരത്തെ സ്വയം ചോദിച്ചിരുന്നെകില്‍ ...നല്ല കവിത..ആശംസകള്‍..

ഗോപി വെട്ടിക്കാട്ട്  – (August 17, 2010 at 7:25 AM)  

നല്ലൊരു കവിത ..
ആശംസകള്‍

Jishad Cronic  – (August 17, 2010 at 11:54 PM)  

നല്ല കവിത..ആശംസകള്‍..

വി.എ || V.A  – (August 19, 2010 at 2:39 PM)  

നല്ല ചോദ്യത്തോടുകൂടിയുള്ള ഒരു ജീവിത വീക്ഷണം.

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP