നോവിക്കുമോര്‍മ്മയായ്...

അഷ്ടദിക്പാലകന്മാരായി പിറന്ന മക്കളെട്ടും
ജനയിതാവായി കൂട്ടിയില്ല കൂട്ടത്തില്‍ ,
അഗതികള്‍ക്കാശ്രയമേകും വൃദ്ധസദനത്തില്‍
എത്തിച്ചിടുവാന്‍ മാത്രം കനിവേകി

ജന്മമേകിയ മാതാവിന്‍ ചിതയെരിഞ്ഞു തീരും മുന്‍പേ
പകുത്തെടുത്തു ജന്മഗൃഹമിരുന്നിടും മണ്ണിന്‍ തരികള്‍ ,
സ്വയമെരിഞ്ഞും പ്കലന്തിയോളം പണിയെടുത്തും
വളര്‍ത്തിയെടുത്തു തന്‍ പ്രിയ പുത്രരെ

പറക്കമുറ്റും നിലയിലാകവേ പറന്നു പോയ്
വ്യത്യസ്തമാം ശിഖരങ്ങള്‍ തേടി,
പഥികനായ് തീര്‍ത്തു തന്‍ പിതാവിനെ
പാവനമാം ബന്ധങ്ങള്‍ വിസ്മൃതിയിലാക്കി

മറന്നു പോയ്, തന്‍ പ്രിയ സുതനും വളരുമെന്ന്,
ഇനിയും വൃദ്ധസദനങ്ങള്‍ പെരുകുമെന്ന്
ഒടൂവിലാ ജീവനും ഒരു തുണ്ടു കയറില്‍ നഷ്ടമാക്കി
നോവിക്കുമൊരോര്‍മ്മയായ് മാറിയല്ലോ

ചൊല്ലിടാം നമുക്ക് കുഞ്ഞു മക്കളോടായ്
ജീവനും ചോരയും നല്കിയ ജനയിതാക്കാളെ
വഴിയില്‍ കളഞ്ഞിടാതെ കാത്തിടേണമെന്നും
പൂഴിയില്‍ പൂഴ്ത്തിടാതെ നോക്കിടേണമെന്നും

Kalavallabhan  – (November 14, 2011 at 3:35 AM)  

"ചൊല്ലിടാം നമുക്ക് കുഞ്ഞു മക്കളോടായ്
ജീവനും ചോരയും നല്കിയ ജനയിതാക്കാളെ
വഴിയില്‍ കളഞ്ഞിടാതെ കാത്തിടേണമെന്നും
പൂഴിയില്‍ പൂഴ്ത്തിടാതെ നോക്കിടേണമെന്നും"

ഇതേ ആശയത്തിൽ ഞാനും ഒരു കവിത പോസ്റ്റിയിട്ടുണ്ടായിരുന്നു.
നല്ല കവിത
ആശംസകൾ

praveen mash (abiprayam.com)  – (November 15, 2011 at 5:13 PM)  

ഇനിയും വൃദ്ധസദനങ്ങള്‍ പെരുകുമെന്ന്..... !! :-(

പട്ടേപ്പാടം റാംജി  – (December 13, 2011 at 10:09 AM)  

ആര്‍ത്തി പെരുകിയ മനുഷ്യന്‍ സമയമില്ലാതെ പരക്കം പായുകയാണ്, എങ്ങിനെയും പണം നേടി സുഖിക്കുക എന്നിടത്തെക്ക്. അവിടെ സ്നേഹവും ബന്ധവും ഒന്നും കാണാന്‍ കഴിയാതെ അവന്റെ കണ്ണുകളെ തിമിരം ബാധിച്ചിരിക്കുന്നു, മനസ്സില്‍ പുണ്ണ് നിറഞ്ഞിരിക്കുന്നു.
ചിലയിടത്തെങ്കിലും വെളിച്ചം വീശാന്‍ കവിതകളിലെ ഈ വരികള്‍ക്കാകട്ടെ.

Satheesan OP  – (January 5, 2012 at 6:01 AM)  

ചൊല്ലിടാം നമുക്ക് കുഞ്ഞു മക്കളോടായ്
ജീവനും ചോരയും നല്കിയ ജനയിതാക്കാളെ
വഴിയില്‍ കളഞ്ഞിടാതെ കാത്തിടേണമെന്നും
പൂഴിയില്‍ പൂഴ്ത്തിടാതെ നോക്കിടേണമെന്നും...

Anonymous –   – (January 13, 2012 at 1:14 AM)  

ഇതാ ഈ നിമിഷമാണ് ഈ ബ്ലോഗ്‌ സന്ദര്‍ശിച്ചത്.നല്ല രചനകള്‍ .ആശംസകള്‍

MINI.M.B  – (February 8, 2012 at 7:56 AM)  

നല്ല വരികള്‍. ആശംസകള്‍.

Satheesh Haripad  – (February 19, 2012 at 10:32 PM)  

"മറന്നു പോയ്, തന്‍ പ്രിയ സുതനും വളരുമെന്ന്,
ഇനിയും വൃദ്ധസദനങ്ങള്‍ പെരുകുമെന്ന്"

പലവുരു വായിച്ചിട്ടുള്ള പ്രമേയമാണെങ്കിലും ഈ വരികളിൽ കണ്ണുടക്കി നിന്നു.


മനോഹരമായ രചന
ആശംസകൾ
satheeshharipad.blogspot.com

അനശ്വര  – (March 3, 2012 at 11:20 PM)  

നല്ല വരികള്‍ ...കേട്ടവിഷയമാണെങ്കിലും അതിനെ നല്ല വരികളിലൂടെ പറഞ്ഞു..[എത്ര ചര്‍ച്ച ചെയ്തിട്ടെന്താ ല്ലെ? വൃദ്ധസദനങ്ങള്‍ പെരുകികൊണ്ടെ ഇരിക്കുന്നു..]

റാണിപ്രിയ  – (March 27, 2012 at 2:24 AM)  

"മറന്നു പോയ്, തന്‍ പ്രിയ സുതനും വളരുമെന്ന്,
ഇനിയും വൃദ്ധസദനങ്ങള്‍ പെരുകുമെന്ന്
ഒടൂവിലാ ജീവനും ഒരു തുണ്ടു കയറില്‍ നഷ്ടമാക്കി
നോവിക്കുമൊരോര്‍മ്മയായ് മാറിയല്ലോ"


ആശംസകള്‍.

anupama  – (March 27, 2012 at 3:54 AM)  

മനോഹരമായ ഒരു സന്ദേശം,ഈ കവിതയിലുണ്ട്. മനസ്സിനെ സ്പര്‍ശിച്ച വരികള്‍.സമകാലീന സംഭവങ്ങളെ ആസ്പദമാക്കി ഈ കവിത രചിച്ചത് ഉചിതമായി,കേട്ടോ. ആശംസകള്‍!
സസ്നേഹം,
അനു

Anonymous –   – (April 20, 2012 at 8:21 AM)  

nice work.
welcometo my blog

blosomdreams.blogspot.com
comment, follow and support me.

Shaleer Ali  – (May 22, 2012 at 3:55 PM)  

ചൊല്ലിടാം നമുക്ക് കുഞ്ഞു മക്കളോടായ്
ജീവനും ചോരയും നല്കിയ ജനയിതാക്കാളെ
വഴിയില്‍ കളഞ്ഞിടാതെ കാത്തിടേണമെന്നും
പൂഴിയില്‍ പൂഴ്ത്തിടാതെ നോക്കിടേണമെന്നും....
ഓരോ കവിതയും പാഠങ്ങള്‍ ആവട്ടെ..... ആശംസകള്‍...

MOIDEEN ANGADIMUGAR  – (May 24, 2012 at 1:22 PM)  

‘പറക്കമുറ്റും നിലയിലാകവേ പറന്നു പോയ്
വ്യത്യസ്തമാം ശിഖരങ്ങള്‍ തേടി,
പഥികനായ് തീര്‍ത്തു തന്‍ പിതാവിനെ
പാവനമാം ബന്ധങ്ങള്‍ വിസ്മൃതിയിലാക്കി‘

വരികൾ മനസ്സിൽ തട്ടുന്നു.

MOIDEEN ANGADIMUGAR  – (May 24, 2012 at 1:23 PM)  

‘പറക്കമുറ്റും നിലയിലാകവേ പറന്നു പോയ്
വ്യത്യസ്തമാം ശിഖരങ്ങള്‍ തേടി,
പഥികനായ് തീര്‍ത്തു തന്‍ പിതാവിനെ
പാവനമാം ബന്ധങ്ങള്‍ വിസ്മൃതിയിലാക്കി‘

വരികൾ മനസ്സിൽ തട്ടുന്നു.

shamzi  – (July 8, 2012 at 5:18 AM)  

ജന്മം തന്ന ജീവനുകളെ വഴിയിലുപേക്ഷിക്കുന്ന മക്കള്‍.. ഇന്നിന്റെ യാഥാര്‍ത്ഥ്യം! അവനവന്‍ നടന്നടുക്കുന്നതും സമാനമായ അനുഭവങ്ങളിലേക്കാണെന്ന് ഒരു വേള തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍...

ജയരാജ്‌മുരുക്കുംപുഴ  – (July 17, 2012 at 1:11 AM)  

ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു....... വായിക്കണേ.........

ഇലക്ട്രോണിക്സ് കേരളം  – (July 27, 2012 at 10:40 PM)  

നന്നായി ആശയം വെളിവാകുന്ന ലളിതമായ കവിത...അഭിനന്ദനങള്‍

Unknown  – (October 27, 2012 at 1:46 AM)  

നല്ല മനസ്സില്‍ കൊള്ളുന്ന വരികള്‍..
ആശംസകള്‍..

Blogimon (Irfan Erooth)  – (April 26, 2013 at 6:59 AM)  

ആശംസകള്‍.....

ഇടയ്ക്ക് എന്റെ ബ്ലോഗിലും വരണം....

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP