വൃന്ദാവനത്തിൽ...
ചന്ദന ചാർത്തൊന്നു കണ്ടു തൊഴുവാൻ
സങ്കട കടലൊന്നൊഴുക്കിതീർക്കുവാൻ
നാമസങ്കീർത്തനം പാടിയുണർത്തുവാൻ
ഏറെ നേരമായ് വരിയിൽ നില്പൂ
കണ്ണൊന്നു ചിമ്മി തുറന്ന നേരം
കാണ്മതിന്നായ് ചേതോഹര രൂപം
കാതോർത്തിരുന്ന നേരം
കേട്ടു ഞാനാ മണി വേണു തൻ നാദം
തൂവെണ്ണ തന്നുടെ തുലാഭാരമേറുവാൻ
തൃപ്പാദങ്ങളിൽ നമിച്ചിടാം
മഞ്ഞപ്പട്ടിൻ ശോഭയിൽ കൺ ചിമ്മുവാൻ
മിഴി പൂട്ടി കാത്തു നിന്നിടാം
നിർമ്മാല്യദർശനത്തിൽ മനം മയങ്ങുമ്പോൾ
ഉള്ളുരുകുന്നതറിഞ്ഞതേയില്ല
നിഴലായ് നീയെന്നരികിലെന്നറിയുമ്പോൾ
നേടുന്നു ഞാനാ വൃന്ദാവനം...
പഴയകാല കവിതകളുടെ ശീലുണ്ട്. നന്നായി!
ഭക്തി തുളുമ്പുന്ന വരികള്‍
കൃഷ്ണാ കൃഷ്ണാ
വളരെയിഷ്ടമായി.
കണ്ണനെപ്പറ്റിയുള്ളതെന്തുമിഷ്ടമാണ്.
ഇതിനു മുൻപ് മറ്റുരണ്ടുപേർക്കിട്ട ഈ കമന്റ് ഒന്നു നോക്കൂ :
കണ്ണനെക്കണുമ്പോഴൊക്കെയും പാടുമീ
കന്യകമാർക്കുള്ളിലല്ലോ കണ്ണൻ
കാർമുകിൽപോൽ പെയ്തിറങ്ങുന്നിവരിലീ
കായാമ്പൂവർണ്ണനെ കണ്ടറിഞ്ഞീടണോ ?
ഇക്കഴിഞ്ഞ വൈശാഖ മാസത്തിൽ ദർശനം നടത്തി ഞാനുമൊന്നെഴുതി വെച്ചിട്ടുണ്ട്.
കള്ളക്കണ്ണാ.. :)