Pages

Thursday, November 3, 2011

നോവിക്കുമോര്‍മ്മയായ്...

അഷ്ടദിക്പാലകന്മാരായി പിറന്ന മക്കളെട്ടും
ജനയിതാവായി കൂട്ടിയില്ല കൂട്ടത്തില്‍ ,
അഗതികള്‍ക്കാശ്രയമേകും വൃദ്ധസദനത്തില്‍
എത്തിച്ചിടുവാന്‍ മാത്രം കനിവേകി

ജന്മമേകിയ മാതാവിന്‍ ചിതയെരിഞ്ഞു തീരും മുന്‍പേ
പകുത്തെടുത്തു ജന്മഗൃഹമിരുന്നിടും മണ്ണിന്‍ തരികള്‍ ,
സ്വയമെരിഞ്ഞും പ്കലന്തിയോളം പണിയെടുത്തും
വളര്‍ത്തിയെടുത്തു തന്‍ പ്രിയ പുത്രരെ

പറക്കമുറ്റും നിലയിലാകവേ പറന്നു പോയ്
വ്യത്യസ്തമാം ശിഖരങ്ങള്‍ തേടി,
പഥികനായ് തീര്‍ത്തു തന്‍ പിതാവിനെ
പാവനമാം ബന്ധങ്ങള്‍ വിസ്മൃതിയിലാക്കി

മറന്നു പോയ്, തന്‍ പ്രിയ സുതനും വളരുമെന്ന്,
ഇനിയും വൃദ്ധസദനങ്ങള്‍ പെരുകുമെന്ന്
ഒടൂവിലാ ജീവനും ഒരു തുണ്ടു കയറില്‍ നഷ്ടമാക്കി
നോവിക്കുമൊരോര്‍മ്മയായ് മാറിയല്ലോ

ചൊല്ലിടാം നമുക്ക് കുഞ്ഞു മക്കളോടായ്
ജീവനും ചോരയും നല്കിയ ജനയിതാക്കാളെ
വഴിയില്‍ കളഞ്ഞിടാതെ കാത്തിടേണമെന്നും
പൂഴിയില്‍ പൂഴ്ത്തിടാതെ നോക്കിടേണമെന്നും

22 comments:

  1. "ചൊല്ലിടാം നമുക്ക് കുഞ്ഞു മക്കളോടായ്
    ജീവനും ചോരയും നല്കിയ ജനയിതാക്കാളെ
    വഴിയില്‍ കളഞ്ഞിടാതെ കാത്തിടേണമെന്നും
    പൂഴിയില്‍ പൂഴ്ത്തിടാതെ നോക്കിടേണമെന്നും"

    ഇതേ ആശയത്തിൽ ഞാനും ഒരു കവിത പോസ്റ്റിയിട്ടുണ്ടായിരുന്നു.
    നല്ല കവിത
    ആശംസകൾ

    ReplyDelete
  2. ഇനിയും വൃദ്ധസദനങ്ങള്‍ പെരുകുമെന്ന്..... !! :-(

    ReplyDelete
  3. ആര്‍ത്തി പെരുകിയ മനുഷ്യന്‍ സമയമില്ലാതെ പരക്കം പായുകയാണ്, എങ്ങിനെയും പണം നേടി സുഖിക്കുക എന്നിടത്തെക്ക്. അവിടെ സ്നേഹവും ബന്ധവും ഒന്നും കാണാന്‍ കഴിയാതെ അവന്റെ കണ്ണുകളെ തിമിരം ബാധിച്ചിരിക്കുന്നു, മനസ്സില്‍ പുണ്ണ് നിറഞ്ഞിരിക്കുന്നു.
    ചിലയിടത്തെങ്കിലും വെളിച്ചം വീശാന്‍ കവിതകളിലെ ഈ വരികള്‍ക്കാകട്ടെ.

    ReplyDelete
  4. ചൊല്ലിടാം നമുക്ക് കുഞ്ഞു മക്കളോടായ്
    ജീവനും ചോരയും നല്കിയ ജനയിതാക്കാളെ
    വഴിയില്‍ കളഞ്ഞിടാതെ കാത്തിടേണമെന്നും
    പൂഴിയില്‍ പൂഴ്ത്തിടാതെ നോക്കിടേണമെന്നും...

    ReplyDelete
  5. ഇതാ ഈ നിമിഷമാണ് ഈ ബ്ലോഗ്‌ സന്ദര്‍ശിച്ചത്.നല്ല രചനകള്‍ .ആശംസകള്‍

    ReplyDelete
  6. നല്ല വരികള്‍. ആശംസകള്‍.

    ReplyDelete
  7. "മറന്നു പോയ്, തന്‍ പ്രിയ സുതനും വളരുമെന്ന്,
    ഇനിയും വൃദ്ധസദനങ്ങള്‍ പെരുകുമെന്ന്"

    പലവുരു വായിച്ചിട്ടുള്ള പ്രമേയമാണെങ്കിലും ഈ വരികളിൽ കണ്ണുടക്കി നിന്നു.


    മനോഹരമായ രചന
    ആശംസകൾ
    satheeshharipad.blogspot.com

    ReplyDelete
  8. നല്ല വരികള്‍ ...കേട്ടവിഷയമാണെങ്കിലും അതിനെ നല്ല വരികളിലൂടെ പറഞ്ഞു..[എത്ര ചര്‍ച്ച ചെയ്തിട്ടെന്താ ല്ലെ? വൃദ്ധസദനങ്ങള്‍ പെരുകികൊണ്ടെ ഇരിക്കുന്നു..]

    ReplyDelete
  9. "മറന്നു പോയ്, തന്‍ പ്രിയ സുതനും വളരുമെന്ന്,
    ഇനിയും വൃദ്ധസദനങ്ങള്‍ പെരുകുമെന്ന്
    ഒടൂവിലാ ജീവനും ഒരു തുണ്ടു കയറില്‍ നഷ്ടമാക്കി
    നോവിക്കുമൊരോര്‍മ്മയായ് മാറിയല്ലോ"


    ആശംസകള്‍.

    ReplyDelete
  10. മനോഹരമായ ഒരു സന്ദേശം,ഈ കവിതയിലുണ്ട്. മനസ്സിനെ സ്പര്‍ശിച്ച വരികള്‍.സമകാലീന സംഭവങ്ങളെ ആസ്പദമാക്കി ഈ കവിത രചിച്ചത് ഉചിതമായി,കേട്ടോ. ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  11. nice work.
    welcometo my blog

    blosomdreams.blogspot.com
    comment, follow and support me.

    ReplyDelete
  12. ചൊല്ലിടാം നമുക്ക് കുഞ്ഞു മക്കളോടായ്
    ജീവനും ചോരയും നല്കിയ ജനയിതാക്കാളെ
    വഴിയില്‍ കളഞ്ഞിടാതെ കാത്തിടേണമെന്നും
    പൂഴിയില്‍ പൂഴ്ത്തിടാതെ നോക്കിടേണമെന്നും....
    ഓരോ കവിതയും പാഠങ്ങള്‍ ആവട്ടെ..... ആശംസകള്‍...

    ReplyDelete
  13. ‘പറക്കമുറ്റും നിലയിലാകവേ പറന്നു പോയ്
    വ്യത്യസ്തമാം ശിഖരങ്ങള്‍ തേടി,
    പഥികനായ് തീര്‍ത്തു തന്‍ പിതാവിനെ
    പാവനമാം ബന്ധങ്ങള്‍ വിസ്മൃതിയിലാക്കി‘

    വരികൾ മനസ്സിൽ തട്ടുന്നു.

    ReplyDelete
  14. ‘പറക്കമുറ്റും നിലയിലാകവേ പറന്നു പോയ്
    വ്യത്യസ്തമാം ശിഖരങ്ങള്‍ തേടി,
    പഥികനായ് തീര്‍ത്തു തന്‍ പിതാവിനെ
    പാവനമാം ബന്ധങ്ങള്‍ വിസ്മൃതിയിലാക്കി‘

    വരികൾ മനസ്സിൽ തട്ടുന്നു.

    ReplyDelete
  15. ജന്മം തന്ന ജീവനുകളെ വഴിയിലുപേക്ഷിക്കുന്ന മക്കള്‍.. ഇന്നിന്റെ യാഥാര്‍ത്ഥ്യം! അവനവന്‍ നടന്നടുക്കുന്നതും സമാനമായ അനുഭവങ്ങളിലേക്കാണെന്ന് ഒരു വേള തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍...

    ReplyDelete
  16. ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു....... വായിക്കണേ.........

    ReplyDelete
  17. നന്നായി ആശയം വെളിവാകുന്ന ലളിതമായ കവിത...അഭിനന്ദനങള്‍

    ReplyDelete
  18. നല്ല മനസ്സില്‍ കൊള്ളുന്ന വരികള്‍..
    ആശംസകള്‍..

    ReplyDelete
  19. ആശംസകള്‍.....

    ഇടയ്ക്ക് എന്റെ ബ്ലോഗിലും വരണം....

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍