പൊന്നിന് ചിങ്ങം വിരുന്നിനെത്തി
ഓണപ്പൂവേ നീയും വരില്ലേ
കാക്കപ്പൂവും മുക്കുറ്റിയും
കാണാകാഴ്ചകള്‍ മാത്രമായോ
വയല്‍ വരമ്പിന് ഓരത്തും
കുളപ്പടവിന് കടവത്തും
തിരഞ്ഞേറെ നടന്നിട്ടും
നീ മാത്രമിതെങ്ങു പോയ്
പൂക്കളമൊരുങ്ങും നാളുകളായി
പൂക്കാലമിനിയും വന്നില്ലല്ലോ
കാശിത്തുമ്പയ്ക്കും പിണക്കമായോ
തുമ്പപ്പൂവിനും പരിഭവമോ
കൊയ്ത്തുപാട്ടിന് താളമുയരും
പുന്നെല്ലിന്‍ പാടമിന്നു വിസ്മയമായ്
ഓണപ്പൂവിളി കേട്ടുണരും
ഗ്രാമഭം ഗിയിന്നു വിസ്മൃതിയായ്
ഓണത്തപ്പനെ വരവേല്‍ക്കാന്‍
ഓണപ്പുറ്റവയുമായൊരുങ്ങീടാന്‍
ഓലപ്പന്തു കളിച്ചീടാന്‍
ഓണപ്പൂവേ നീയെവിടെ...
എന്നോമല്‍പ്പൂവേ നീയെവിടെ....
ഓണാശംസകള്‍
ReplyDeletegood!
ReplyDeleteWelcome to my blog
nilaambari.blogspot.com
if u like it follow and support me
ഓണാശംസകള്‍
ReplyDeleteമലയാളിയുടേ നഷ്ടഭാഗ്യങ്ങൾ...ഈ കുഞ്ഞുപ്പൂവുകൾ നമ്മളേയൊക്കെ എത്രമാത്രം സ്വാധീനിച്ചിരിക്കുന്നു എന്ന് ഓരോ ഓണക്കാലത്തും നമ്മൾ അറിയുന്നു അല്ലേ. നല്ല വരികൾ നല്ല എഴുത്ത്, വരാൻ കുറച്ചു വൈകി ക്ഷമിക്കണേ
ReplyDeleteydyhj
ReplyDelete