Pages

Sunday, March 20, 2011

നിത്യ സ്നേഹമായ്....

മറഞ്ഞു പോയൊരു സാന്ധ്യ താരകമേ
നീയെന്നെ അറിയാതെ പോയതെന്തേ
മൗനത്തിൻ വാത്മീകത്തിൽ ഒളിക്കവേ
വീണ്ടും വിളിച്ചുണർത്തിയതെന്തേ

നൊമ്പരപൂവായ് അലിയുവാൻ മോഹിക്കവേ
വീണ്ടുമൊരു പൂമൊട്ടായ് മാറ്റിയതെന്തേ
സ്നേഹയമുനയായ് ഒഴുകുവാൻ കൊതിച്ചെന്നാലും
കാളിന്ദി തൻ പുളിനമായ് തീർന്നുവല്ലോ

നിനക്കായ് ജന്മമൊന്നു ബാക്കി വെക്കാം
കടമൊന്നുമില്ലാതെ കാത്തുവെക്കാം,
ഉയരുമീ സ്നേഹത്തിൻ ഗാനത്താലെന്നും
ഉണർവ്വോടെ നിന്നെ ഞാൻ ചേർത്തുനിർത്താം

കൊഴിഞ്ഞൊരീ ഇലകൾ തൻ വേദനയിൽ
തളിരിടും നാമ്പുകൾ തൻ സ്വപ്നങ്ങൾ
വെറുമൊരു ചാപല്യമായ് കണ്ടിടാതെ
നിത്യ സ്നേഹത്തിൻ സ്മാരകമായ് ഉയർത്തീടാം.

6 comments:

  1. നല്ല എഴുത്ത്.

    ReplyDelete
  2. അതെ സ്വപ്നങ്ങള്‍ ജീവന്റെ നാമ്പാണല്ലോ

    മനോഹരമി നിത്യ സ്നേഹം പുലരട്ടെ

    തളിര്‍ക്കട്ടെ കവിതകള്‍ ബ്ലോഗിന്‍ ചില്ലകളില്‍

    ReplyDelete
  3. ഉയരുമീ സ്നേഹത്തിൻ ഗാനത്താലെന്നും
    ഉണർവ്വോടെ നിന്നെ ഞാൻ ചേർത്തുനിർത്താം

    കവിത കാണുമ്പോഴും വായിക്കുമ്പോഴും കവിതയായി തോന്നണം.
    അതിവിടുണ്ട്.
    ആശംസകൾ

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍