Pages

Saturday, December 4, 2010

ചുഴി



കടലേ,

വിഴുങ്ങാനായി
പതിയിരിക്കും
വ്യാളിയെ പോല്‍
നിന്റെ ചുഴികള്‍,
വലിച്ചെടുത്തു കാണാക-
യങ്ങളിലേക്ക്
പായുബോള്‍,
നീ പൊട്ടിചിരിക്കുന്നത്,
നിനക്ക് മാത്രം
അറിയുന്ന ഭാഷയില്‍.

ഹൃദയമേ,

നിനക്കുമില്ലേ,
അതിലുമാഴമുള്ള ചുഴികള്‍.
പ്രണയത്തിന് വീണൊടുങ്ങാന്‍
വേണ്ടി മാത്രം ജനിച്ചവ,
വലിച്ചെടുത്തു ഭയക്കുന്ന
ഏകാന്തതയിലേക്ക്
പായുബോള്‍ നീ കരയുന്നത്
എനിക്ക് മാത്രം
അറിയുന്ന ആഴത്തില്‍.

8 comments:

  1. കവിത നന്നായിരിക്കുന്നു റീമ..

    ReplyDelete
  2. കടലാഴം കവിത്വമുണ്ടല്ലോ റീമാ!തിരകൾ കുസൃതികളായി വന്നുപോകും. പ്രണയമോ? കുസൃതിയായും നിശബ്ദമായും കടലാഴം പൊരുളായും വരും! ഒടുവിൽ കടലോളം കണ്ണീർ ചുഴിയാകും ഹൃത്തിൽ!

    ReplyDelete
  3. നല്ലൊരു കവിത...ആശയവും കൊള്ളാം

    ReplyDelete
  4. അതിലുമാഴമുള്ള ചുഴികള്‍.
    പ്രണയത്തിന് വീണൊടുങ്ങാന്‍
    വേണ്ടി മാത്രം ജനിച്ചവ,
    വലിച്ചെടുത്തു ഭയക്കുന്ന
    ഏകാന്തതയിലേക്ക്
    പായുബോള്‍ നീ കരയുന്നത്
    എനിക്ക് മാത്രം
    അറിയുന്ന ആഴത്തില്‍.

    വാക്കുകളില്‍ പിടഞ്ഞമരുന്ന വേദനയാണ്.

    ReplyDelete
  5. ഫേസ് ബുക്ക്‌ കൊണ്ട് കിട്ടിയ കവിതയാണല്ലോ ഇത് ...ഗുഡ് .

    മാത്രമല്ല എന്റെ അധ്വാനമായ ഈ ബ്ലോഗ്‌ നന്നായി പോകുന്നു എന്നറിഞ്ഞതിലും സന്തോഷം..ഹി..ഹി .കുറച്ചു നാളായി ഇങ്ങനെ ചില കാര്യങ്ങളൊക്കെ ഉണ്ടെന്നരിഞ്ഞിട്ടു ..

    ReplyDelete
  6. ഹൃദയതിനുള്ള ചുഴി വളരെ ആഴത്തിലേക്ക് വലിച്ചു എടുക്കുനത് തന്നെയാണ്

    ReplyDelete
  7. നന്ദി എല്ലാര്‍ക്കും....

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍