Pages

Saturday, October 23, 2010

അയ്യപ്പന് ഒരു അന്ത്യോപചാരം



ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ മാലോകരെ

കവിയുടെ ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ

ഹരിതമായ്, നിത്യഹരിതമായ് നിര്‍ത്തിടേണം നമുക്കതിനെ

മരണദേവത പുല്‍കിടുംനാളു മുന്നില്‍ക്കണ്ടൊരാ  കവി
കരുതിവെച്ചിരുന്നതാണാ മലര്‍‍  മാലോകരെ.
ഒന്നുചുംബിച്ചടാത്തതാണാ മലര്‍ മാലോകരെ.
ഒരു സുഗന്ധം വീശിടാനായ് നമുക്കിനിയും
ഹൃത്തടത്തില്‍ കരുതി വെച്ചുകവിയാ പൂവിത്രനാളും.
നറുമണം വിതറുമിനിയാ മലര്‍നമുക്കുചുറ്റും
മറന്നിടേണ്ട നമുക്കീരഹസ്യമിനിയുള്ള നാള്‍.
ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ മാലോകരെ
കവിയുടെ ഹൃത്തടത്തില്‍ നിന്നാപൂവെടുത്ത് മാറ്റുമോ!

4 comments:

  1. കവിയുടെ തന്നെ വരികളില്‍

    "എന്‍റെ ഹൃദയത്തിന്‍റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിയ്ക്കും"
    (എന്‍റെ ശവപ്പെട്ടി ചുമക്കുന്നവരോട് എന്ന കവിതയില്‍ നിന്നും)

    ReplyDelete
  2. കുപ്പായക്കൈമടക്കില്‍ എഴുതി മുഴുവനാക്കാത്ത
    കവിതയുമായി, വഴിയരികില്‍ അജ്ഞാതനായി..
    വീണ്..,ആശുപത്ത്രിയില്‍ അജ്ഞാത മൃതദേഹമായി..,
    ഒരു മഹാകവി!!

    കവി അയ്യപ്പന് എന്‍റെ
    ആദരാഞ്ജലികള്‍...

    ReplyDelete
  3. സുഖകരമല്ലാത്ത ഒരു അവസാനമായിപ്പോയി ആ കവിയുടേത്.

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍