ശ ല ഭാ യ നം

ശലഭായനത്തിന്‍റ ചിറകടര്‍ന്നല്ലൊ.
ചിലയോര്‍മ്മ മാത്രം എനിക്കു നല്കി
തിരികെ നീ പാറിപ്പറന്നു നീങ്ങി.
എന്തിനായ് നിന്നെ ഞാന്‍ കണ്ടുമുട്ടി.
എന്തിനായ് നീ യെന്റെ മനം കവര്‍ന്നു.
എത്രെയോ ജന്മങ്ങളൊത്തു കഴിഞ്ഞപോല്‍
മാത്രനേരം കൊണ്ടു മനംകവര്‍ന്നു.
അകലെ നീ യൊളിച്ചോരാ നാട്ടില്‍ ഞാനും
അറിയാതെ യൊരുനാളില്‍ എത്തിടുമ്പോള്‍
എഴുതീ നീയരികത്തുവെച്ചൊരാകവിതകള്‍
മിഴിനീരുകൊണ്ടു ഞാന്‍ മിഴിവു നല്‍കാം
ഒന്നെടു ത്തെരെന്‍ മടിത്തട്ടിലിട്ടു നിന്നെ
ഒരു നൂറൂ മുത്തങ്ങള്‍ നല്കിപൊതിയാം
മകളേ, ഒരു നൂറു മുത്തം ഞാന്‍ നല്‍കി പൊതിയാം

Anonymous –   – (August 6, 2010 at 10:40 PM)  

ഈ ഒരു അവസരത്തില്‍ വളരെ വേദന ജനിപ്പിയ്ക്കുന്ന വരികള്‍ ...ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു ...

Faisal Alimuth  – (August 7, 2010 at 1:03 AM)  

മകളേ, ഒരു നൂറു മുത്തം ഞാന്‍ നല്‍കി പൊതിയാം..!

Rajesh Nair  – (August 7, 2010 at 2:35 AM)  

മകളേ, ഒരു നൂറു മുത്തം ഞാന്‍ നല്‍കി പൊതിയാം..!

എന്നും മനസ്സില്‍ ജീവിക്കട്ടെ ...ഓര്‍മ്മകലോടൊപ്പം ഇനി ജീവിക്കട്ടെ .........

നൊമ്പരം ഉണര്‍ത്തുന്നു ....വരികള്‍ .......

പ്രവാസം..ഷാജി രഘുവരന്‍  – (August 7, 2010 at 5:54 AM)  

ഒരു നൂറൂ മുത്തങ്ങള്‍ നല്കിപൊതിയാം
മകളേ, ഒരു നൂറു മുത്തം ഞാന്‍ നല്‍കി പൊതിയാം ..
ആ ശലഭം യാത്രയായി ...
നമ്മള്‍ ജീവിതത്തിന്റെ സുക്ഷിപ്പുകാര്‍ മാത്രം.........

ഗോപി വെട്ടിക്കാട്ട്  – (August 8, 2010 at 12:30 AM)  

മനസ്സില്‍ ഒരു നൊമ്പരമായി പടരുന്നു ..
ഈ വരികള്‍ ...

Shamal S Sukoor  – (August 8, 2010 at 2:04 AM)  

ശലഭ വര്‍ണങ്ങളുള്ള കവിതകളും വാക്കുകളും സമ്മാനിച്ചു ഓമനിക്കാന്‍ ഒരായിരം ഓര്‍മ്മകള്‍ ബാക്കിയാക്കി ഉണരാത്ത നിദ്രയിലേക്ക് വഴുതിവീണ കുഞ്ഞനുജത്തിക്ക് ആദരാഞ്ജലികള്‍..

Umesh Pilicode  – (August 9, 2010 at 6:05 AM)  

ആദരാഞ്ജലികള്‍..

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP