ഹൃദയഭൂമി

ഇ.എ.സജിം തട്ടത്തുമല

ഹൃദയഭൂമി

മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിർത്തുകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!

Manoraj  – (August 14, 2010 at 10:33 PM)  

കവിത കൊള്ളാം മാഷേ... മിറ്റില്‍ വച്ച് ശരിക്ക് പരിചയപ്പെടാന്‍ സാധിച്ചില്ലാ കേട്ടൊ..

പ്രവാസം..ഷാജി രഘുവരന്‍  – (August 15, 2010 at 12:36 AM)  

അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം ...
മനോഹരമായ വരികളിലുടെയുള്ള
ഈ സ്നേഹസാന്ത്വനം ഇഷ്ട്ടമായി ....
ഭാവുകങ്ങള്‍ .................

കുസുമം ആര്‍ പുന്നപ്ര  – (August 16, 2010 at 1:54 AM)  

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട
ശരിയാണ് മടിച്ചുനിക്കരുത്

Anonymous –   – (August 16, 2010 at 5:25 AM)  

നല്ല കവിത ഇഷ്ടായി..ആശംസകള്‍..

വിനോജ് | Vinoj  – (August 17, 2010 at 11:54 AM)  

വളരെ വളരെ ഇഷ്ടപ്പെട്ടു. നല്ല കവിത.

വി.എ || V.A  – (August 19, 2010 at 2:46 PM)  

നല്ല ഹൃദയത്തിലേയ്ക്കുള്ള ക്ഷണം ഏവ്വരും സ്വീകരിക്കും. ഇങ്ങനെ സന്മനസ്സുള്ള ഹൃദയം എല്ലാവർക്കുമുണ്ടാകട്ടെ...നല്ലത്.

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP