Pages

Saturday, August 14, 2010

ഹൃദയഭൂമി

ഇ.എ.സജിം തട്ടത്തുമല

ഹൃദയഭൂമി

മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിർത്തുകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!

7 comments:

  1. കവിത കൊള്ളാം മാഷേ... മിറ്റില്‍ വച്ച് ശരിക്ക് പരിചയപ്പെടാന്‍ സാധിച്ചില്ലാ കേട്ടൊ..

    ReplyDelete
  2. അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
    കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം ...
    മനോഹരമായ വരികളിലുടെയുള്ള
    ഈ സ്നേഹസാന്ത്വനം ഇഷ്ട്ടമായി ....
    ഭാവുകങ്ങള്‍ .................

    ReplyDelete
  3. മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
    സമതലത്തിന്‍ വിളയിടങ്ങളില്‍
    കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട
    ശരിയാണ് മടിച്ചുനിക്കരുത്

    ReplyDelete
  4. നല്ല കവിത ഇഷ്ടായി..ആശംസകള്‍..

    ReplyDelete
  5. വളരെ വളരെ ഇഷ്ടപ്പെട്ടു. നല്ല കവിത.

    ReplyDelete
  6. നല്ല ഹൃദയത്തിലേയ്ക്കുള്ള ക്ഷണം ഏവ്വരും സ്വീകരിക്കും. ഇങ്ങനെ സന്മനസ്സുള്ള ഹൃദയം എല്ലാവർക്കുമുണ്ടാകട്ടെ...നല്ലത്.

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍