പ്രണയമഴ


നിന്‍റെ മന്ദസ്മിതങ്ങളില്‍ ,

ഞാന്‍ നെയ്ത സ്വപ്നങ്ങള്‍ക്കൊരായിരം -
വര്‍ണങ്ങള്‍ നല്‍കുവാന്‍,
എന്‍ ഹൃത്തടത്തില്‍ ഞാന്‍ -
കരുതിവച്ചോരിത്തിരി മോഹങ്ങള്‍.

നട്ടുനനയ്ക്കുവാന്‍, നിന്‍റെ -
പ്രണയമഴ കാത്തിരുന്നെന്‍ ഹൃത്തടം.
കാര്‍മേഘമായിട്ടൊരുനാള്‍,
പ്രതീക്ഷകള്‍ തലോടി നീ നിന്നിരുന്നു.
എങ്കിലും അദൃശ്യനാം മാരുതന്‍-
ഗതി മാറ്റിവിട്ടെന്റെ പ്രണയമഴയെ.

ഇന്നെന്‍റെ കണ്ണുനീരഗ്നിയായ്,
പെയ്തൊരെന്‍ ഹൃത്തടത്തില്‍.
കരിഞ്ഞിടുന്നു, സ്വര്‍ണവര്‍ണങ്ങളാല്‍-
ഞാന്‍ നെയ്ത സ്വപ്നങ്ങളൊക്കെയും..

girishvarma balussery...  – (August 24, 2010 at 9:39 PM)  

അതൊക്കെ വെറുതെ തോന്നുകയ ടോ... ശരിയാവും.......

പ്രവാസം..ഷാജി രഘുവരന്‍  – (August 25, 2010 at 4:25 AM)  

ഷമല്‍,,, നന്നായിരിക്കുന്നു
ഭാവുകങ്ങള്‍

Anonymous –   – (September 2, 2010 at 12:56 PM)  

നന്നായിട്ടുണ്ട്... ലളിതമായ വരികള്‍... ഒരു മഴനനഞ്ഞു ..ആശംസകള്‍..

Shamal S Sukoor  – (September 2, 2010 at 2:22 PM)  

വായനയ്ക്ക് നന്ദി.. എല്ലാവരുടെയും രചനകള്‍ പ്രതീക്ഷിക്കുന്നു.,..

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP