ഓണമായ്...

പൂപ്പൊലി പാട്ടുകളുമായി
പൂപ്പാലികകളുമായി
പൂവാടികളിലൂടെ പാറി നടന്നു
പൂക്കളായ പൂവുകൾ നുള്ളിയെടുക്കാം

മണിമുറ്റം ചെത്തി മിനുക്കി
പൂത്തറ കെട്ടിയൊരുക്കി
അത്തം മുതൽ പത്തു ദിനവും
പൂക്കളമൊരുക്കീടാം

ഓണക്കോടിയുടുത്തൊരുങ്ങി
നാക്കിലയിട്ടു സദ്യയൊരുക്കി
തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാല കെട്ടി
കൂട്ടരോടൊത്തു ആയത്തിലൂയലാടാം

Anonymous –   – (August 16, 2010 at 5:22 AM)  

സുമചേച്ചിയ്ക്ക് ഓണാശംസകള്‍...

വി.എ || V.A  – (August 19, 2010 at 3:02 PM)  

ശ്രമം നല്ലത്, കിട്ടുന്ന സമയത്തെല്ലാം ധാരാളം കവിതകൾ വായിക്കുക. കൈരളിയിൽ വരുന്ന ‘മാമ്പഴം’ പരിപാടി സ്ഥിരമായി കേൾക്കുക, ഓണാശംസാകൾ.......

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP