Pages

Sunday, August 15, 2010

ഓണമായ്...

പൂപ്പൊലി പാട്ടുകളുമായി
പൂപ്പാലികകളുമായി
പൂവാടികളിലൂടെ പാറി നടന്നു
പൂക്കളായ പൂവുകൾ നുള്ളിയെടുക്കാം

മണിമുറ്റം ചെത്തി മിനുക്കി
പൂത്തറ കെട്ടിയൊരുക്കി
അത്തം മുതൽ പത്തു ദിനവും
പൂക്കളമൊരുക്കീടാം

ഓണക്കോടിയുടുത്തൊരുങ്ങി
നാക്കിലയിട്ടു സദ്യയൊരുക്കി
തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാല കെട്ടി
കൂട്ടരോടൊത്തു ആയത്തിലൂയലാടാം

3 comments:

  1. സുമചേച്ചിയ്ക്ക് ഓണാശംസകള്‍...

    ReplyDelete
  2. ശ്രമം നല്ലത്, കിട്ടുന്ന സമയത്തെല്ലാം ധാരാളം കവിതകൾ വായിക്കുക. കൈരളിയിൽ വരുന്ന ‘മാമ്പഴം’ പരിപാടി സ്ഥിരമായി കേൾക്കുക, ഓണാശംസാകൾ.......

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍