പ്രണയമായ്....

വിടരും മോഹമായ്
ഉണരും താളമായ്
ഉയരും ഗാനമായ്
നീയെന്നിൽ നിറയവേ

വിടരാത്ത പൂവിൻ മധു പോലെ
ഉയരാത്ത ഗാനത്തിൻ ശ്രുതി പോലെ
കൊഴിയാത്ത പൂവിൻ മണം പോലെ
പ്രണയമെന്നെ പുണരുന്നു

കാതിൽ തേന്മഴയായ്
കരളിൽ വസന്തമായ്
നിനവിൽ പൊൻ വെയിലായ്
നിന്നിൽ ഞാനലിഞ്ഞീടാം

പുലരിയിൽ ഭൂപാളമായ്
സായന്തനത്തിൻ ശൊഭയായ്
നിശയുടെ സംഗീതമായ്
നിന്നിലെ കിനാവായ് തെളിഞ്ഞിടാം

പ്രണയാർദ്രമാം നിമിഷങ്ങളിൽ
പ്രണയഗീതികൾ പാടിടാം
പ്രണയമഴയായ് പെയ്തിറങ്ങാം
പ്രിയമുള്ളതെല്ലാം കൈമാറാം.

Rajesh Nair  – (August 4, 2010 at 4:26 AM)  

വിടരാത്ത പൂവിന്‍ മധു പോലെ
ഉയരാത്ത ഗാനത്തിന്‍ ശ്രുതി പോലെ
കൊഴിയാത്ത പൂവിന്‍ മണം പോലെ
പ്രണയമെന്നെ പുണരുന്നു


പ്രണയത്തെ കുറിച്ച് എത്ര എഴുതിയാലും തീരില്ല .ആ അനുഭൂതി മറ്റൊന്നാണ് .............അത് അറിയാത്തവര്‍ക്കും ഉണ്ട് , അറിയുന്നവര്‍ക്കും ഉണ്ട് അതിന്റെ കാഴ്ചപാടുകള്‍ ........................


ആശംസകള്‍ ചേച്ചി ....................

Shamal S Sukoor  – (August 5, 2010 at 3:49 AM)  

സുമച്ചേച്ചീ, നന്നായിരിക്കുന്നു.. ആശംസകള്‍..

പ്രവാസം..ഷാജി രഘുവരന്‍  – (August 5, 2010 at 5:03 AM)  

പ്രണയം അത് നിറഞ്ഞു നില്‍ക്കുന്ന ഒരു കവിത
ഒരു ഗാനമായി മനസ്സില്‍ നിറയുന്നു ....
ആശംസകളോടെ ......

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP