മൂന്നു മിനിക്കഥകള്‍ ....

മറവി.....
...................
വണ്ടി നീങ്ങിയപ്പോഴാണ് ഓര്‍ത്തത്‌ എന്തോ പറയാന്‍ മറന്നു പോയ പോലെ ..
പിന്നോക്കം തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു കണ്ണുകള്‍ പിന്തുടരുന്നുണ്ട് ..
എന്തെങ്കിലും പറയാനുണ്ടോ എന്ന്‌ ചോദിക്കുന്നത് പോലെ ..
എന്തോക്കെയെ പറയണമെന്നുണ്ട് ..
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്തോറും മറവിയുടെ ആഴം കൂടുകയാണ്..
ഇന്നലെ വരെ ഒരു പാട് പറഞ്ഞതല്ലേ ..ഒന്നും ബാക്കി വെക്കാതെ ...
എന്നിട്ടും ...
യാത്രയുടെ ക്ഷീണം ഉറക്കത്തിലേക്കു വഴിമാറിയ നിമിഷങ്ങളിലോന്നില്‍
അവള്‍ അടുത്ത് വന്നിരുന്നു ചോദിച്ചു ..
ഞാന്‍ പറയട്ടെ ..എന്താ പറയാന്‍ മറന്നതെന്ന്...
ഉം
കനം വെച്ചുതുടങ്ങിയ അടിവയറില്‍ കൈത്തലം എടുത്തു വെച്ചുകൊണ്ട് തെല്ലൊരു നാണത്തോടെ ..
"മോന്‍റെ കാര്യമല്ലേ"......



ശബ്ദം ..

..................

നശിച്ച ശബ്ദം ...
തലക്കകത്ത് തീവണ്ടി എഞ്ചിന് ചൂള മടിക്കുന്നത് പോലെ ..
പഠന മുറിയിലും ...
അടുക്കളയിലും ..
ടി വി യിലും ..
എല്ലായിടത്തും എല്ലാവരും ബഹളമുണ്ടാക്കുന്നു...
ഇവര്ക്കൊന്നു പതിയെ സംസാരിച്ചു കൂടെ...

അയാള് വീട്ടില് നിന്നും പുറത്തേക്കിറങ്ങി...റോഡില് വാഹനങ്ങള് അലമുറയിടുന്നു...
ബാറില് സാധാരണയില് കവിഞ്ഞ തിരക്ക് ..
ബഹളമായിരുന്നെങ്കിലും
റമ്മിന്റെ കുപ്പി മുക്കാലും ഒഴിഞ്ഞപ്പോള് ...
നേര്ത്തു നേര്ത്തു അതൊരു സിംഫണിയായി മാറി...
ഇപ്പോള് എങ്ങും നിശബ്ധത ....ലോകത്തിന്റെ ചലനം നിലച്ചു പോയിരിക്കുന്നു ..
ശാന്തം ...

അയാള് ഇറങ്ങി നടന്നു...
വഴിയില് ആരൊക്കെയോ പിറ് പിറ് ക്കുന്നുണ്ടായിരുന്നു...
"കള്ളു കുടിച്ചാല്‍ വയറ്റില്‍ കിടക്കണം ..ഇങ്ങനെ ബഹളം വച്ചാല്‍ നാട്ടുകാര്‍ക്ക് ജീവിയ്ക്കെണ്ടേ.."
"

പറയാന് മറന്നത് ..

..............................


ഒരിക്കലെങ്കിലും നിനക്ക് പറയാമായിരുന്നില്ലേ...
കണ്ണ് കൊണ്ടോ.. വിരല് തുമ്പു കൊണ്ടോ ...
ഒരു സൂചനെയെങ്കിലും...
ഓര്മ വെച്ച നാള് മുതല് നിന്റെ കൂടെ ത്തന്നെയുണ്ടായിരുന്നില്ലേ...
എനിക്ക് നിന്നെ മന്സ്സിലാക്കാനയില്ലെങ്കിലും നിനക്കെന്നെ അറിയുമായിരുന്നില്ലേ..
എന്നിട്ടും..
അവള് നിന്ന് വിതുമ്പി...
പടിയിറങ്ങുമ്പോള് ഒരു ജന്മം മുഴുവന് നീറി നീറി ക്കഴിയാന്
എന്തിനു നീയിപ്പോള് എന്നോട് പറഞ്ഞു ..
നിന്റെ പ്രണയം...

ഗോപി വെട്ടിക്കാട്ട്
"ശ്രുതിലയം"

.

പ്രവാസം..ഷാജി രഘുവരന്‍  – (July 21, 2010 at 4:40 AM)  

ഈ കുഞ്ഞു കഥകള്‍ ഇഷ്ട്ടായി ..
മറവിയിലുടെ....പറയാന്‍ മറന്നത് ..
നന്നായിരിക്കുന്നു .....ഭാവുകങ്ങള്‍

സൈനുദ്ധീന്‍ ഖുറൈഷി  – (July 21, 2010 at 11:59 AM)  

മൂന്നും നല്ല കഥകള്‍.
അക്ഷരങള്‍ കൊണ്ട് ജാലവിദ്യ കാണിക്കാന്‍ നല്ല സാഹിത്ത്യകാരനേ..കഴിയു.

ഭാവുകങ്ങള്‍.

Shantha Menon  – (July 21, 2010 at 11:36 PM)  

gopi, its toooooooooooooooooooo good. congrats.

സരസ്സ്  – (July 23, 2010 at 12:08 AM)  

ഗോപിയേട്ടന്‍ ചെറു കഥകളിലൂടെ വീണ്ടും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു

Shamal S Sukoor  – (July 24, 2010 at 2:52 AM)  

ജ്വലിക്കുന്ന വാക്കുകള്‍.. ചിന്തകളെ തലോടിയുനര്‍ത്തുന്ന വാക്കുകള്‍ക്ക് ആശംസകള്‍..

ശിവ || Shiva  – (July 26, 2010 at 2:18 AM)  

മൂന്നു കഥകളും വളരെ ഇഷ്ടമായി. ആദ്യത്തെ കഥ മുന്‍പ് വായിച്ചിട്ടുണ്ടായിരുന്നു... അതാണ്‌ കൂടുതല്‍ ഇഷ്ടപ്പെട്ടതും..ആശംസകള്‍.ഗോപിയേട്ടാ..

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP