പെയ്തൊഴിഞ്ഞ മഴ

നീറിപ്പുകയുമീ ഭൂവിൻ ഉള്ളം തണുപ്പിക്കുവാൻ
പാറിയെത്തും മഴമുകിലുകളേ
ഒരു ചാറ്റൽ മഴയായ് പെയ്തൊഴിഞ്ഞെന്നാൽ
ദാഹജലം നേടുവാനെങ്ങുപോകും

പനിനീർതുള്ളിയായ് വീണൊരു മഴയിൽ
കടലാസുവഞ്ചിയുമായ് ആകെ നനഞ്ഞൊട്ടി
താളിലതുമ്പൊന്നു കുടയായ് പിടിച്ചൊരു
ബാല്യകാലമിന്നെന്നെ മാടിവിളിക്കുന്നു

മഴയിൽ നിറഞ്ഞൊഴുകും കൈത്തോടുകാൺകവെ
പ്രണയമെന്നുള്ളിൽ വീണ്ടും ചിറകു വിരിക്കുന്നു
വിരഹത്തിൽ കണ്ണുനീർ ആരെയുമറിയിക്കാതെ
കഴുകിയെടുത്തൊരു മഴയെ വീണ്ടും പ്രണയിക്കുന്നു

പേമാരിയൊന്നു പെയ്തു തകർക്കുമ്പോൾ
ഓർമ്മയിലിന്നും നോവു പടർത്തുവാൻ
ചേതനയറ്റൊരു ദേഹത്തിനരുകിൽ
മണ്ണിൽ പുതഞ്ഞൊരു ക്യമറതെളിയുമ്പോൾ

നഷ്ടങ്ങളേറെ വിതച്ചൊരു മഴയിൽ
സ്വപ്നങ്ങളൊക്കെ തകർത്തൊരു രാത്രിമഴയിൽ
ചുടുകണ്ണീരായ് മാറിയ മഴത്തുള്ളികൽ
നോവിക്കുമോർമ്മകൾ ബാക്കിയാക്കി പെയ്തൊഴിയുന്നു

Pranavam Ravikumar  – (July 5, 2010 at 6:38 PM)  

നഷ്ടങ്ങളേറെ വിതച്ചൊരു മഴയിൽ
സ്വപ്നങ്ങളൊക്കെ തകർത്തൊരു രാത്രിമഴയിൽ
ചുടുകണ്ണീരായ് മാറിയ മഴത്തുള്ളികൽ
നോവിക്കുമോർമ്മകൾ ബാക്കിയാക്കി പെയ്തൊഴിയുന്നു

Good Thoughts!

Shamal S Sukoor  – (July 6, 2010 at 5:29 AM)  

പെയ്യാതെ പോയ മഴയെക്കുരിചോര്ത്ത് വിലപിക്കാനല്ലാതെ എന്തുചെയ്യാം.. ഇനിയും ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു... ആശംസകളോടെ ഷമല്‍..

Rajesh Nair  – (July 6, 2010 at 7:09 AM)  

പേമാരിയൊന്നു പെയ്തു തകർക്കുമ്പോൾ
ഓർമ്മയിലിന്നും നോവു പടർത്തുവാൻ
ചേതനയറ്റൊരു ദേഹത്തിനരുകിൽ
മണ്ണിൽ പുതഞ്ഞൊരു ക്യമറതെളിയുമ്പോൾ

മഴ മനസ്സില്‍ തിമിര്‍ക്കുകയാണ് .....

ആശംസകള്‍ ചേച്ചി .......

അനില്‍ കുര്യാത്തി  – (July 6, 2010 at 7:51 AM)  

ചേച്ചി മഴ എന്നും ഹൃദയം കവരുന്ന സത്യം ,..........ഈ കവിത മറ്റൊരു മഴയായി


അനില്‍ കുര്യാത്തി

MKV RAJESH  – (July 6, 2010 at 10:32 PM)  

ചേച്ചി...
ഇഷ്ടായി..
ഈ മഴക്കവിത...
ആശംസകള്‍....

..  – (July 7, 2010 at 11:23 AM)  

..
പനിനീർതുള്ളിയായ് വീണൊരു മഴയിൽ
കടലാസുവഞ്ചിയുമായ് ആകെ നനഞ്ഞൊട്ടി
താളിലതുമ്പൊന്നു കുടയായ് പിടിച്ചൊരു
ബാല്യകാലമിന്നെന്നെ മാടിവിളിക്കുന്നു
..
സുമേച്ചി, നന്നായിരിക്കുന്നു വരികള്‍,
ഈ വരികള്‍ കൂടുതലിഷ്ടമായി. :)
..

പ്രവാസം..ഷാജി രഘുവരന്‍  – (July 7, 2010 at 9:31 PM)  

നഷ്ടങ്ങളേറെ വിതച്ചൊരു മഴയിൽ
സ്വപ്നങ്ങളൊക്കെ തകർത്തൊരു രാത്രിമഴയിൽ
ചുടുകണ്ണീരായ് മാറിയ മഴത്തുള്ളികൽ
നോവിക്കുമോർമ്മകൾ ബാക്കിയാക്കി പെയ്തൊഴിയുന്നു.......
ചേച്ചി ....ഈ വരികള്‍ എല്ലാം ഇഷ്ട്ടമായി ..
നെഞ്ചിലേറ്റട്ടെ ഈ നോവിന്റെ മാധുര്യം

ശിവ || Shiva  – (July 8, 2010 at 9:29 AM)  

നല്ലൊരു കവിത. ഈ മഴയില്‍ ഞാനും നനഞ്ഞു ..ആശംസകള്‍ ചേച്ചീ..

ആശിഷ് മുംബായ്  – (July 11, 2010 at 4:47 AM)  

മഴ മനസ്സില്‍ തിമിര്‍ക്കുകയാണ് .....

ആശംസകള്‍ ചേച്ചി .......

Shantha Menon  – (July 12, 2010 at 12:46 AM)  

പെയ്തൊഴിയാതെ, കുളിരുമായ് ഈ മഴ.

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP