"ശാപചക്രങ്ങള്‍"....കവിത.













നീയെന്തിനെന്നില്‍
പ്രണയം നിറച്ചു
കാലമേ കരുണാര്‍ദ്ര
ഭാവമേ പറയുക ..!

ഹൃദയം സ്ഫുടം ചെയ്ത
കദന ഭാരങ്ങളില്‍
കനവുണ്ട നിദ്രയുടെ
അന്ത്യയാമങ്ങളെ

പറയുക വസന്തത്തെ
അടവച്ചു വിരിയിച്ച
മധുരഹാസത്തിന്‍
മധുവുണ്ട മൗനമേ

നിഭ്രിതമെന്നിടവഴികള്‍
ഇണചേര്‍ന്ന പുലരിയുടെ
പുത്തന്‍ പ്രതീക്ഷ തന്‍
പൊന്മണിമേടയില്‍,..

പുളിനങ്ങളില്‍,.. പുഴ
മഴയെ തിരഞ്ഞിന്ന്
കണ്ണീര്‍ പൊഴിക്കുന്ന
വറുതിയുടെ കാഴ്ചകള്‍

മൃദുല കോശങ്ങളില്‍
മ്രിതിയിരന്നിരവുകള്‍
ഒരുമാത്രയിന്നലെ
തപം ചെയ്തു നിന്നിലും

ശരണാലയങ്ങളില്‍
ശാപചക്രങ്ങളില്‍
തിരിയുന്നതാരുടെ
പിടയുന്ന നോവുകള്‍

അവയിലെന്നുണര്‍വിന്റെ
ദീര്‍ഘ നിശ്വാസങ്ങള്‍
ഇല പൊഴിച്ചിരുളിന്റെ
സ്നേഹം നുകര്‍ന്നതും

പകരാതെ പോയൊരാ
സാന്ത്വനമെക്കെയും
പതിരെന്നു ചൊല്ലി
ഞാനുള്ളില്‍ ചിരിച്ചതും

മങ്ങിയ കാഴ്ച്ചകള്‍ക്കു-
ള്ളില്‍ തെളിച്ചോരാ
മണ്‍ചിരാതിന്‍ സ്വപ്ന -
വേദിയില്‍ മൌനമായ് ...

നിത്യ പ്രകാശത്തി -
ലഭയം കൊതിക്കുമീ
സത്യത്തിനൊപ്പം
ചലിക്കു നീ കാലമേ ,..





reena  – (June 25, 2010 at 4:43 AM)  

മങ്ങിയ കാഴ്ച്ചകള്‍ക്കു-
ള്ളില്‍ തെളിച്ചോരാ
മണ്‍ചിരാതിന്‍ സ്വപ്ന -
വേദിയില്‍ മൌനമായ് ...

നിത്യ പ്രകാശത്തി -
ലഭയം കൊതിക്കുമീ
സത്യത്തിനൊപ്പം
ചലിക്കു നീ കാലമേ ,..

anil... kalathinoppam chalikatte ellam.. oro varikalum bavangalum ishatamayi koottukara

..  – (June 25, 2010 at 6:54 AM)  

..
പകരാതെ പോയൊരാ
സാന്ത്വനമെക്കെയും
പതിരെന്നു ചൊല്ലി
ഞാനുള്ളില്‍ ചിരിച്ചതും
..

ശരിയാണ്..

കവിത നന്നായിരിക്കുന്നു, ആശംസകളോടെ..
..

ഗോപി വെട്ടിക്കാട്ട്  – (June 25, 2010 at 12:29 PM)  

പകരാതെ പോയൊരാ
സാന്ത്വനമെക്കെയും
പതിരെന്നു ചൊല്ലി
ഞാനുള്ളില്‍ ചിരിച്ചതും

കാലികമായ ഈ കവിതക്ക്‌ ആശംസകള്‍....

Anonymous –   – (June 25, 2010 at 1:35 PM)  

ഈ കവിത അനില്ജിയുടെ നല്ല കവിതകളില്‍ ഒന്നാണ് .ചൊല്‍ സുഖമുള്ള കവിത. ആദ്യം ഇത് വായിച്ച ശേഷമുള്ള രണ്ടു മൂന്നു ദിവസങ്ങള്‍ ഞാന്‍ ഈ വരികള്‍ മൂളിക്കൊണ്ട് നടന്നു .കാലം തരുന്നത് കൈനീട്ടി വാങ്ങാന്‍ വിധിയ്ക്കപ്പെട്ടവര്‍ നമ്മള്‍ ...അവിടെ ഒരു സാധാരണ മനുഷ്യന്‍ നിശബ്ധനാകുംപോള്‍ കവിയ്ക്കു അതിനു കഴിയില്ലല്ലോ...ആശംസകള്‍ അനില്‍ജീ...

Rajesh Nair  – (June 25, 2010 at 11:33 PM)  

കാലികമായ രചന ............


അനിലേട്ടാ ..........ആശംസകള്‍ ....

Reema Ajoy  – (June 26, 2010 at 12:40 AM)  

പറയുക വസന്തത്തെ
അടവച്ചു വിരിയിച്ച
മധുരഹാസത്തിന്‍
മധുവുണ്ട മൗനമേ

ഇതു പണ്ട് വായിച്ചതാണ്
പുനര്‍വായനയിലും ആസ്വദിച്ചു
ആശംസകള്‍

anil  – (June 26, 2010 at 2:34 AM)  

നന്ദി സുഹൃത്തുക്കളെ ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും

ആശിഷ് മുംബായ്  – (June 26, 2010 at 7:48 AM)  

ശരണാലയങ്ങളില്‍
ശാപചക്രങ്ങളില്‍
തിരിയുന്നതാരുടെ
പിടയുന്ന നോവുകള്‍

അവയിലെന്നുണര്‍വിന്റെ
ദീര്‍ഘ നിശ്വാസങ്ങള്‍
ഇല പൊഴിച്ചിരുളിന്റെ
സ്നേഹം നുകര്‍ന്നതും

പകരാതെ പോയൊരാ
സാന്ത്വനമെക്കെയും
പതിരെന്നു ചൊല്ലി ഞാന്‍
ഞാനുള്ളില്‍ ചിരിച്ചതും

ഈ വരികളില്‍ കവിത പുഴയാകുന്നു അനിലേട്ടാ ആശംസകള്‍....

അനില്‍ കുര്യാത്തി  – (June 27, 2010 at 3:34 AM)  

വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി

എം.എന്‍.ശശിധരന്‍  – (June 27, 2010 at 4:51 AM)  

അനിലിന്റെ ഒരു വേറിട്ട രചന. മനോഹരമായിരിക്കുന്നു. പ്രമേയവും ആഖ്യാനവും ഇഷ്ടമായി.. ആശംസകള്‍ , അനില്‍.

സരസ്സ്  – (June 27, 2010 at 12:16 PM)  

മങ്ങിയ കാഴ്ച്ചകള്‍ക്കു-
ള്ളില്‍ തെളിച്ചോരാ
മണ്‍ചിരാതിന്‍ സ്വപ്ന -
വേദിയില്‍ മൌനമായ് ...

നിത്യ പ്രകാശത്തി -
ലഭയം കൊതിക്കുമീ
സത്യത്തിനൊപ്പം
ചലിക്കു നീ കാലമേ ,..

NISE...............

Pranavam Ravikumar  – (June 27, 2010 at 11:14 PM)  

"ശരണാലയങ്ങളില്‍
ശാപചക്രങ്ങളില്‍
തിരിയുന്നതാരുടെ
പിടയുന്ന നോവുകള്‍"

അനില്‍ വളരെ മനോഹരമായിരിക്കുന്നു!!! ആശംസകള്‍:!

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍

  © Blogger template Shush by Ourblogtemplates.com 2009

Back to TOP